Home
Mobile

എൻട്രി ലെവൽ സെഗ്മെന്റിലെ യുവരക്തം; മോട്ടോ ഇ13 സ്മാർട്ട്ഫോണിനെക്കുറിച്ചറിയാം

എൻട്രി ലെവൽ സെഗ്മെന്റിലെ യുവരക്തം; മോട്ടോ ഇ13 സ്മാർട്ട്ഫോൺ

എൻട്രി ലെവൽ സെഗ്മെന്റിലേക്കുള്ള മോട്ടോറോളയുടെ ഏറ്റവും പുതിയ എൻട്രിയാണ് മോട്ടോ ഇ13. സെഗ്മെന്റിന് ചേരുന്ന ഫീച്ചറുകളുമായാണ് മോട്ടോ ഇ13 സ്മാർട്ട്ഫോൺ വിപണിയിലേക്ക് എത്തുന്നത്. ആൻഡ്രോയിഡ് 13, യുണിസോക് ടി606 പ്രോസസർ എന്നിങ്ങനെയുള്ള ഹൈലൈറ്റ് ഫീച്ചറുകളും ഡിവൈസിലുണ്ട്. മോട്ടോറോളയുടെ എൻട്രി ലെവൽ ഡിവൈസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.


Moto E13 : മോട്ടോ ഇ13 ഫീച്ചറുകൾ


മോട്ടോ ഇ13 ഡിസ്പ്ലെ

മോട്ടോ ഇ13 സ്മാർട്ട്ഫോൺ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 60 ഹെർട്സ് റിഫ്രഷ് റേറ്റും മോട്ടോ ഇ13 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ലഭ്യമാണ്. 269 പിപിഐ പിക്സൽ ഡെൻസിറ്റിയും മോട്ടോ ഇ13 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ് ( Moto E13 ).

മോട്ടോ ഇ13 ചിപ്പ്സെറ്റ്

ഒക്ട കോർ യുണിസോക്ക് ടി606 പ്രോസസറിന്റെ കരുത്തിലാണ് മോട്ടോ ഇ13 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. മാലി ജി57 എംപി1 ജിപിയുവും ഈ പുത്തൻ സ്മാർട്ട്ഫോണിലുണ്ട്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും മോട്ടോ ഇ13 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇന്റേണൽ സ്റ്റോറേജ് 1 ടിബി വരെയായി വർധിപ്പിക്കാനും കഴിയും. എൻട്രി ലെവൽ സെഗ്മെന്റിൽ നല്ലൊരു ഫീച്ചർ തന്നെയാണിത്.

മോട്ടോ ഇ13 ക്യാമറ

ക്യാമറ ഡിപ്പാർട്ട്മെന്റിൽ സെഗ്മെന്റിൽ ലഭ്യമായ സാധാരണ ക്യാമറ ഫീച്ചറുകൾ തന്നെയാണ് മോട്ടോ ഇ13 സ്മാർട്ട്ഫോണിലും ഉള്ളത്. റിയർ സൈഡിൽ 13 എംപി പ്രൈമറി ക്യാമറ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി സെൽഫി സെൻസറാണ് ഡിിവൈസിലുള്ളത്. മോട്ടോ ഇ13 സ്മാർട്ട്ഫോണിലെ രണ്ട് ക്യാമറകൾക്കും 30 എഫ്പിഎസിൽ ഫുൾ എച്ച്ഡി വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും.

മോട്ടോ ഇ13 മറ്റ് ഫീച്ചറുകൾ

ഏറ്റവും പുതിയ മോട്ടോ ഇ13 സ്മാർട്ട്ഫോൺ 5000 mAh ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നത്. 23 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ചെയ്യാൻ ഈ ബാറ്ററിക്ക് ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10W ചാർജിങ് സപ്പോർട്ടും മോട്ടോ ഇ13 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസിനായി ഐപി52 റേറ്റിങും മോട്ടോ ഇ13 സ്മാർട്ട്ഫോണിൽ ഉണ്ട്. കൂടുതൽ സ്പെക്സും ഫീച്ചറുകളും കൂടുതൽ അറിയാൻ കഴിയും.

ഇ13 ഡ്യുവൽ ബാൻഡ് വൈഫൈ സപ്പോർട്ട്, ബ്ലൂടൂത്ത് 5.0 എന്നിവയും മോട്ടോ ഇ13 സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്. കണക്റ്റിവിറ്റി ഫീച്ചറുകൾ എന്ന നിലയിൽ യുഎസ്ബി ടൈപ്പ് സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും മോട്ടോ ഇ13 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ഇൻബിൽറ്റ് സ്പീക്കർ ഡോൾബി അറ്റ്‌മോസ് ഓഡിയോയ്ക്കും സപ്പോർട്ട് നൽകുന്നു. ആൻഡ്രോയിഡ് 13 ( ഗോ എഡിഷൻ ) ഒഎസിലാണ് മോട്ടോ ഇ13 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

moto : മോട്ടോ ഇ13 വിലയും ലഭ്യതയും

മോട്ടോ ഇ13 സ്മാർട്ട്ഫോൺ രണ്ട് റാം കപ്പാസിറ്റി വേരിയന്റുകളിലാണ് വിൽപ്പനയ്ക്കെത്തുക. മോട്ടോ ഇ13 സ്മാർട്ട്ഫോണിന്റെ 2 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 6,999 രൂപയാണ് വില വരുന്നത്. അതേസമയം ഡിവൈസിന്റെ 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 7,999 രൂപയും നൽകേണ്ടി വരും. ഫെബ്രുവരി 15 മുതൽ മോട്ടോ ഇ13 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും.

ഫ്ലിപ്പ്കാർട്ട്, ജിയോമാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ മോട്ടോ ഇ13 സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. മൂന്ന് കളർ ഓപ്ഷനുകളിലാണ് മോട്ടോ ഇ13 സ്മാർട്ട്ഫോൺ യൂസേഴ്സിലേക്കെത്തുക. കോസ്മിക് ബ്ലാക്ക്, ക്രീം വൈറ്റ്, അറോറ ഗ്രീൻ എന്നിവയാണ് കളർ ഓപ്ഷനുകൾ. മോട്ടോ ഇ13 സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് പ്രത്യേക റിലയൻസ് ജിയോ ഓഫറും കമ്പനി ലഭ്യമാക്കുന്നുണ്ട്. മോട്ടോ ഇ13 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 700 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നു. എൻട്രി ലെവലിലെ കടുത്ത മത്സരം നേരിടാൻ മോട്ടോ ഇ13 സ്മാർട്ട്ഫോണിന് ആകുമോയെന്ന് കാത്തിരുന്ന് കാണാം.

Best Mobiles in India

English summary
The Moto E13 is Motorola's latest entry into the entry-level segment. The Moto E13 smartphone is coming to the market with segment-matching features. The device also includes notable features such as Android 13 and a Unisonic T606 processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X