5000 mAh ബാറ്ററിയടക്കം കുറഞ്ഞ വിലയിൽ നിറയെ സവിശേഷതകളുമായി മോട്ടോ E5, E5 പ്ലസ് എന്നിവ എത്തി!

By Shafik
|

മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയുടെ മോഡലുകളായ മോട്ടോ E5, E5 പ്ലസ് എന്നീ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 6 ഇഞ്ച് ഡിസ്പ്ളേ, 18:9 ഡിസ്പ്ളേ, 5000 mAh വരെയുള്ള ബാറ്ററി തുടങ്ങിയ ഒരുപിടി സവിശേഷതകൾ ഈ മോഡലുകൾക്കുണ്ട്. മോട്ടോ E5 പ്ലസിന് 11,999 രൂപയും മോട്ടോ E5ന് 9,999 രൂപയുമാണ് വില വരുന്നത്. ആമസോൺ വഴി മാത്രമാണ് ഫോൺ ലഭ്യമാകുക. കറുപ്പ്, ഗോൾഡ് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. ഇരു മോഡലുകളുടെയും പ്രധാന സവിശേഷതകൾ വായിക്കാം.

മോട്ടോ ഇ 5 പ്ലസ് സവിശേഷതകൾ

മോട്ടോ ഇ 5 പ്ലസ് സവിശേഷതകൾ

മോട്ടോ ഇ 5 പ്ലസ് ഓറിയോയിൽ ആണ് പ്രവർത്തിക്കുന്നത്. 6 ഇഞ്ച് HD + 720x1440 പിക്സൽ റെസൊല്യൂഷനുള്ള 18: 9 അനുപാതമുള്ള മാക്സ് വിഷൻ ഐപിഎസ് എൽസിഡി ഡിസ്പ്ലേ, 1.4GHz ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 430 SoC, 3 ജിബി റാമും, ഡ്യുവൽ സിം എന്നിവയാണ് പ്രധാന സവിശേഷതകൾ.

മോട്ടോ ഇ 5 പ്ലസ് ക്യാമറ

മോട്ടോ ഇ 5 പ്ലസ് ക്യാമറ

ക്യാമറയുടെ കാര്യത്തിൽ മോട്ടോ E5 പ്ലസ് f / 2.0, എൽഇഡി, PDAF, ലേസർ ഓട്ടോഫോക്കസ് ഉപയോഗിച്ചുള്ള 12 മെഗാപിക്സൽ റിയർ ക്യാമറ, 5 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണുള്ളത്. 32GB ഇൻബിൽറ്റ് സ്റ്റോറേജും സ്മാർട്ട് ഫോണിലുണ്ട്. മൈക്രോഎസ്ഡി കാർഡ് വഴി 128GB വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാം.

5000 mAh ബാറ്ററി

5000 mAh ബാറ്ററി

15 മിനിറ്റ് ചാർജിംഗിൽ 6 മണിക്കൂർ ഉപയോഗം വാഗ്ദാനം ചെയ്യുന്ന 15W ടർബോ ചാർജിനുള്ള പിന്തുണയോടെയാണ് മോട്ടോ ഇ 5 പ്ലസിന്റെ 5000mAh ബാറ്ററി എത്തുന്നത്. എന്നിരുന്നാലും, സ്മാർട്ട്ഫോൺ ബോക്സിൽ 15W ടർബോപോവർ ചാർജർ വരുന്നില്ല. പകരം 10 വൺ റാപിഡ് ചാർജറുമായിട്ടാണ് ഫോൺ എത്തുന്നത്. പൂർണ്ണമായി ചാർജ് ചെയ്തിട്ടുള്ള ബാറ്ററി 18 മണിക്കൂർ തുടർച്ചയായ വീഡിയോ പ്ലേബാക്കാണ് നൽകുന്നത്.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

4 ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത് 4.2 എൽഇ, ജിപിഎസ്, എ-ജിപിഎസ്, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, വിരലടയാള റീഡർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഫോണിലെ സെൻസറുകൾ.

മോട്ടോ E5 സവിശേഷതകൾ

മോട്ടോ E5 സവിശേഷതകൾ

ഡ്യുവൽ സിം, ആൻഡ്രോയ്ഡ് 8.0 ഓറിയോ, 5.7 ഇഞ്ച് എച്ച്ഡി + 720x1440 പിക്സൽ 18: 9 അനുപാതത്തിലുള്ള മാക്സ് വിഷൻ ഐപിഎസ് എൽസിഡി ഡിസ്പ്ലേ, 1.4 GHz ക്വാഡ് കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 425 SoC, 2 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ.

മോട്ടോ E5 ക്യാമറ

മോട്ടോ E5 ക്യാമറ

ക്യാമറ വരുന്നത് മോട്ടോ E5ന് 13 മെഗാപിക്സൽ റിയർ ക്യാമറയും മുൻവശത്ത് 5 മെഗാപിക്സൽ സെൽഫ് ക്യാമറയാണ്. 16 ജി.ബി. ഇൻബിൽറ്റ് സ്റ്റോറേജുള്ള സ്മാർട്ട്ഫോണിൽ മൈക്രോഎസ്ഡി കാർഡ് വഴി 128GB വരെ വർദ്ധിപ്പിക്കാനാകും.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

4 ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത് 4.2 എൽഇ, ജിപിഎസ്, എ-ജിപിഎസ്, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, വിരലടയാള റീഡർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ബോർഡിലെ സെൻസറുകൾ. 4000mAh ബാറ്ററിയാണ് ഫോണിലുള്ളത്.

എസ്‌ബിഐക്ക് വമ്പൻ അബദ്ധം!  ഫ്ലിപ്കാർട്ടിൽ വാങ്ങുന്നത് ക്യാൻസൽ ചെയ്യുമ്പോൾ ഇരട്ട റീഫണ്ട്! മുതലെടുത്ത് ആളുകൾ!എസ്‌ബിഐക്ക് വമ്പൻ അബദ്ധം! ഫ്ലിപ്കാർട്ടിൽ വാങ്ങുന്നത് ക്യാൻസൽ ചെയ്യുമ്പോൾ ഇരട്ട റീഫണ്ട്! മുതലെടുത്ത് ആളുകൾ!

Best Mobiles in India

English summary
Moto E5 Plus and Moto E5 Launched in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X