Home
Mobile

5,000 എംഎഎച്ച് ബാറ്ററിയുമായി മോട്ടോ ഇ 7 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില,സവിശേഷതകൾ

മോട്ടറോളയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായി മോട്ടോ ഇ 7 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു. തുടക്കത്തിൽ ഈ മാസം ആദ്യം ബ്രസീലിൽ അവതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ കഴിഞ്ഞയാഴ്ച ഡ്യുവൽ റിയർ ക്യാമറകളും വാട്ടർ ഡ്രോപ്പ് സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചുമായി വരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസറും, 5,000mAh ബാറ്ററിയും മോട്ടോ ഇ 7 പ്ലസിൽ വരുന്നു. രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലും ഈ സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നു. മാത്രമല്ല, ഇന്ത്യയിലെ റെഡ്മി 9 പ്രൈം, സാംസങ് ഗാലക്സി എം 11, റിയൽ‌മി നാർസോ 20 എന്നിവയുമായി മോട്ടോ ഇ 7 പ്ലസ് മത്സരിക്കുന്നു.

ഇന്ത്യയിലെ മോട്ടോ ഇ 7 പ്ലസ്: വില, വിൽപ്പന തീയതി

ഇന്ത്യയിലെ മോട്ടോ ഇ 7 പ്ലസ്: വില, വിൽപ്പന തീയതി

ഇന്ത്യയിൽ മോട്ടോ ഇ 7 പ്ലസ് സിംഗിൾ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,499 രൂപയാണ് വില വരുന്നത്. മിസ്റ്റി ബ്ലൂ, ട്വിലൈറ്റ് ഓറഞ്ച് തുടങ്ങിയ കളർ ഓപ്ഷനുകളിലാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി രാജ്യത്ത് ഈ സ്മാർട്ഫോൺ വാങ്ങാൻ ലഭ്യമാകും. മോട്ടോ ഇ 7 പ്ലസ് കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ 149 യൂറോ (ഏകദേശം 12,800 രൂപ) വിലയുമായി മോട്ടോ ഇ 7 പ്ലസ് ലോഞ്ച് ചെയ്യ്തിരുന്നു.

മോട്ടോ ഇ 7 പ്ലസ്: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന മോട്ടോ ഇ 7 പ്ലസ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി + മാക്‌സ് വിഷൻ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റെ ഒരു പ്രധാനപ്പെട്ട സവിശേഷത. അഡ്രിനോ 610 ജിപിയു, 4 ജിബി റാം എന്നിവയുമായി ജോഡിയാക്കി ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസർ ഈ ഡിവൈസിന് കരുത്തേകുന്നു. ഫോട്ടോകൾ എടുക്കുന്നതിനും വീഡിയോകൾ റെക്കോർഡ് ചെയ്യുന്നതിനുമായി എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറും, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും മോട്ടോ ഇ 7 പ്ലസിൽ വരുന്നു. മുൻവശത്ത് വരുന്ന 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും എഫ് / 2.2 ലെൻസുമായി ജോടിയാക്കിയിട്ടുണ്ട്.

 ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസർ

മികച്ച ഫോട്ടോഗ്രാഫി എക്‌സ്‌പീരിയൻസിനായി നൈറ്റ് വിഷൻ മോഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പിന്തുണയുള്ള ഓട്ടോ സ്മൈൽ ക്യാപ്‌ചർ, സ്മാർട്ട് കോമ്പോസിഷൻ, ഷോട്ട് ഒപ്റ്റിമൈസേഷൻ, പോർട്രെയിറ്റ് മോഡ്, സ്‌പോട്ട് കളർ എന്നിവയുൾപ്പെടെയുള്ള ക്യാമറ സവിശേഷതകളോടെ മോട്ടോ ഇ 7 പ്ലസ് വിപണിയിൽ വരുന്നത്. ടൈംലാപ്സും സ്ലോ മോഷൻ വീഡിയോകളും ക്യാപ്‌ചർ ചെയ്യുന്നതിന് ഹൈ-റെസ് സൂം, ഹൈപ്പർലാപ്സ് പ്ലസ് സ്ലോ മോഷൻ വീഡിയോ എന്നിവ ഇതിൽ ഫീച്ചർ ചെയ്യുന്നു.

 5,000 എംഎഎച്ച് ബാറ്ററി

മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡിബിൾ മെമ്മറി സ്റ്റോറേജ് പിന്തുണയ്ക്കുന്ന 64 ജിബി ഓൺബോർഡ് സ്റ്റോറേജ് മോട്ടറോള നൽകിയിട്ടുണ്ട്. 4 ജി എൽടിഇ, വൈഫൈ ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയുണ്ട്. ഫോണിന്റെ പിൻഭാഗത്തായി ഫിംഗർപ്രിന്റ് സെൻസറും വരുന്നു. 10W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ഇ 7 പ്ലസിലുള്ളത്. കൂടാതെ, രണ്ട് ദിവസത്തെ പവർ ഒരൊറ്റ ചാർജിൽ ലഭ്യമാക്കുവാൻ ഇത് സഹായിക്കുന്നു. 200 ഗ്രാം ഭാരമാണ് ഈ ഹാൻഡ്സെറ്റിനുള്ളത്.

Best Mobiles in India

English summary
The Moto E7 Plus was released as Motorola's newest affordable smartphone in India. Dual rear cameras and a waterdrop-style display notch are included in the new phone that was initially unveiled in Brazil earlier this month and received a global unveiling only last week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X