മോട്ടോ ഇ 7 പ്ലസ് ഇന്ത്യയിൽ സെപ്റ്റംബർ 23 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

മോട്ടോ ഇ 7 പ്ലസ് സെപ്റ്റംബർ 23 ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ വിപണിയിലെത്തും. കമ്പനി വെബ്‌സൈറ്റിൽ ഔദ്യോഗിക ലിസ്റ്റിംഗിലൂടെ ഫോൺ കഴിഞ്ഞയാഴ്ച ബ്രസീലിൽ അവതരിപ്പിച്ച് കഴിഞ്ഞു. ഇപ്പോൾ ലോഞ്ച് ചെയ്യുന്നതിനുള്ള തീയതിയും സമയവും ഉൾക്കൊള്ളുന്ന ഒരു ഡെഡിക്കേറ്റഡ് ഫ്ലിപ്പ്കാർട്ട് പേജ് ഇതിന് ലഭിച്ചു. ഫ്ലിപ്പ്കാർട്ട് പേജ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തുന്നില്ലെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റിലെ ലിസ്റ്റിംഗ് മോട്ടോ ഇ 7 പ്ലസിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് പറയുന്നു. രണ്ട് കളർ ഓപ്ഷനുകളിലും സിംഗിൾ റാം സ്റ്റോറേജ് കോൺഫിഗറേഷനിലും ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു.

മോട്ടോ ഇ 7 പ്ലസ്

മോട്ടോ ഇ 7 പ്ലസ് ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെടുകയും സിംഗിൾ കോർ ടെസ്റ്റുകളിൽ 1,152 പോയിന്റും മൾട്ടി കോർ ടെസ്റ്റിൽ 4373 പോയിന്റും മുമ്പ് നേടിയിരുന്നു. പ്രോസസ്സറിന് എത്ര വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് സിംഗിൾ കോർ ടെസ്റ്റ് പരിശോധിക്കുന്നു. അതിനാൽ ഈ ഹാൻഡ്സെറ്റിൻറെ പ്രോസസ്സറിന് വേഗത്തിൽ ഒരു ജോലി പൂർത്തികരിക്കുവാൻ കഴിയുന്നതാണ്. അതുപോലെ, സിംഗിൾ കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന വർക്ക്ലോഡും മൾട്ടി കോർ പ്രോസസറിൽ പ്രവർത്തിക്കും. കുറഞ്ഞ സ്‌കോർ എന്നതിനർത്ഥം ഡിവൈസിൽ വരുന്ന അപ്ലിക്കേഷനുകൾക്ക് കുറഞ്ഞ പ്രകടനം ഉണ്ടായിരിക്കാമെന്നാണ്.

ഇന്ത്യയിൽ മോട്ടോ ഇ 7 പ്ലസ്: വില

ഇന്ത്യയിൽ മോട്ടോ ഇ 7 പ്ലസ്: വില

മോട്ടറോള ഇന്ത്യയിലെ മോട്ടോ ഇ 7 പ്ലസിനുള്ള വിലകൾ ഇതുവരെ അറിയിച്ചിട്ടില്ല. യൂറോപ്പിൽ 149 യൂറോ (ഏകദേശം 13,000 രൂപ) വിലയ്ക്ക് ഈ സ്മാർട്ട്ഫോൺ റീട്ടെയിൽ ചെയ്യുമെന്ന് മോട്ടറോള ഈ ആഴ്ച ആദ്യം വെളിപ്പെടുത്തിയിരുന്നു. നേവി ബ്ലൂ, ബ്രോൺസ് ആംബർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഹാൻഡ്സെറ്റ് ഓഫർ ചെയ്യുന്നത്. അത് ഫ്ലിപ്കാർട്ടിലും നിങ്ങൾക്ക് കാണാവുന്നതാണ്. ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ത്യയിൽ സെപ്റ്റംബർ 23 ന് ഉച്ചയ്ക്ക് 12 മണിക്ക് അവതരിപ്പിക്കുമ്പോൾ വെളിപ്പെടുത്തും.

റിയൽ‌മി 7 സ്മാർട്ട്ഫോൺ ഇന്ന് ഉച്ചയ്ക്ക് വീണ്ടും വിൽപ്പനയ്ക്കെത്തും; വിലയും ഫ്ലാഷ് സെയിൽ ഓഫറുകളുംറിയൽ‌മി 7 സ്മാർട്ട്ഫോൺ ഇന്ന് ഉച്ചയ്ക്ക് വീണ്ടും വിൽപ്പനയ്ക്കെത്തും; വിലയും ഫ്ലാഷ് സെയിൽ ഓഫറുകളും

മോട്ടോ ഇ 7 പ്ലസ്: സവിശേഷതകൾ

മോട്ടോ ഇ 7 പ്ലസ്: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് ഡ്യുവൽ നാനോ സിം വരുന്ന മോട്ടോ ഇ 7 പ്ലസ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച്, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസ്സർ, അഡ്രിനോ 610 ജിപിയു, 4 ജിബി റാം എന്നിവ ഈ ഹാൻഡ്‌സെറ്റിന്റെ ഏതാനും ചില സവിശേഷതകളാണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.7 ലെൻസും എഫ് / 2.4 ലെൻസുള്ള സെക്കൻഡറി 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് മോട്ടോ ഇ 7 പ്ലസിൽ വരുന്നു. എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ഷൂട്ടർ മോട്ടോ ഇ 7 പ്ലസിൽ ഉണ്ട്.

മോട്ടോ ഇ 7 പ്ലസ് ലോഞ്ച്

മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 64 ജിബി ഓൺബോർഡ് സ്റ്റോറേജാണ് മോട്ടോ ഇ 7 പ്ലസ് സ്മാർട്ട്ഫോണിനുള്ളത്. 10W ചാർജിംഗിനുള്ള പിന്തുണയോടെ മോട്ടോ ഇ 7 പ്ലസിൽ 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി, ബ്ലൂടൂത്ത് വി 5, വൈ-ഫൈ 802.11 ബി / ജി / എൻ, മൈക്രോ-യുഎസ്ബി പോർട്ട്, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഇതിന് പിന്നിലായി ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. 165.2x75.7x9.2 മിമി നീളവും 200 ഗ്രാം ഭാരവും ഈ ഡിവൈസിന് ലഭിക്കുന്നു.

Best Mobiles in India

English summary
The Moto E7 Plus will be released at 12 pm (noon) on 23 September in India. The phone was initially unveiled last week in Brazil with an official listing on the company's website. Now, it has a dedicated Flipkart page with the unveiling date and time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X