മോട്ടോ ഇ 7 പവർ ബജറ്റ് സ്മാർട്ഫോൺ ഫെബ്രുവരി 26 ന് വിൽപ്പനയ്‌ക്കെത്തും: വില, ഓഫറുകൾ

|

10,000 രൂപ വില വരുന്ന മോട്ടോ ഇ 7 പവർ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ബജറ്റ് അധിഷ്ഠിത സ്മാർട്ഫോണാണ്. ഈ ഹാൻഡ്‌സെറ്റ് കഴിഞ്ഞയാഴ്ച രാജ്യത്ത് 7,499 രൂപയ്ക്ക് അവതരിപ്പിച്ചു. ഈ ഹാൻഡ്‌സെറ്റിന്റെ ആദ്യ വിൽപ്പന ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് നടക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇത് ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. 5,000 എംഎഎച്ച് ബാറ്ററി, 13 എംപി ഡ്യുവൽ ലെൻസ് സെറ്റപ്പ് എന്നിവയും ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന സവിശേഷതകളാണ്.

മോട്ടോ ഇ 7 പവർ വിലയും വിൽപ്പന ഓഫറുകളും
 

മോട്ടോ ഇ 7 പവർ വിലയും വിൽപ്പന ഓഫറുകളും

2 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമാണ് ഈ ഹാൻഡ്‌സെറ്റിന്റെ ബേസിക് മോഡലിന് 7,499 രൂപയും, ഹൈ-എൻഡ് 4 ജിബി റാമും 64 ജിബി മോഡലിന്‌ 8,299 രൂപയുമാണ് വില വരുന്നത്. കോൾ റെഡ്, തഹിതി ബ്ലൂ എന്നീ നിറങ്ങളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു. കൂടാതെ, നിരവധി ബാങ്ക് ഓഫറുകളും ഫ്ലിപ്കാർട്ടിൽ ലഭ്യമാക്കിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, ബാങ്ക് ഓഫ് ബറോഡ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ആദ്യ തവണയുള്ള ഇടപാടുകൾക്ക് പത്ത് ശതമാനം കിഴിവ് എന്നിവ ഓഫറുകളിൽ ഉൾപ്പെടുന്നു. കൂടാതെ, ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും ഉണ്ട്.

മോട്ടോ ഇ 7 പവർ: സവിശേഷതകൾ

മോട്ടോ ഇ 7 പവർ: സവിശേഷതകൾ

6.50 ഇഞ്ച് മാക്‌സ് വിഷൻ എച്ച്ഡി + ഡിസ്‌പ്ലേയുമായിട്ടാണ് മോട്ടറോള മോട്ടോ ഇ 7 പവർ വിപണിയിൽ ലഭ്യമാക്കിയിരിക്കുന്നത്. 20: 9 ആസ്പെക്റ്റ് റേഷിയോ, മികച്ച സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നിവയും ഈ ഡിസ്‌പ്ലേയിൽ ഉണ്ട്. സെൽഫി ക്യാമറയ്‌ക്കായി ഒരു വാട്ടർ ഡ്രോപ്പ് നോച്ചും ഡിസ്‌പ്ലേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി 25 ഒക്ട കോർ പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. 4 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് സ്മാർട്ട്‌ഫോണിലുള്ളത്. സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യുവാൻ കഴിയുന്നതാണ്.

പോക്കോ എം3 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം

മോട്ടോ ഇ 7 പവർ: ക്യാമറ സവിശേഷതകൾ

മോട്ടോ ഇ 7 പവർ: ക്യാമറ സവിശേഷതകൾ

രണ്ട് പിൻ ക്യാമറകളാണ് മോട്ടോ ഇ 7 പവർ സ്മാർട്ട്ഫോണിൽ വരുന്നത്. ക്യാപ്‌സ്യൂൾ ആകൃതിയിലുള്ള ഈ ക്യാമറ സെറ്റപ്പിൽ 13 എം‌പി പ്രൈമറി ക്യാമറയാണ് ഇതിൽ വരുന്നത്. ഇതിനൊപ്പം 4x സൂം സവിശേഷതയുള്ള മാക്രോ വിഷൻ ലെൻസും മോട്ടറോള നൽകിയിട്ടുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിട്ടുള്ള സെൽഫി ക്യാമറയുടെ സെൻസർ 5 മെഗാപിക്സലാണ്. പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും മോട്ടറോള നൽകിയിട്ടുണ്ട്.

5000 എംഎഎച്ച് ബാറ്ററി
 

2x2 MIMO വൈ-ഫൈ നെറ്റ്‌വർക്ക് സപ്പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി എന്നിവ മോട്ടോ ഇ7 പവർ സ്മാർട്ടഫോണിൻറെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഒരൊറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാക്ക് അപ്പ് നൽകുമെന്ന് മോട്ടറോള അവകാശപ്പെടുന്ന 5000 എംഎഎച്ച് ബാറ്ററിയും മോട്ടോ ഇ 7 പവർ സ്മാർട്ട്ഫോണിൽ ഉണ്ട്.

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7 പ്ലസ്, സർഫേസ് ഹബ് 2 എസ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്

Most Read Articles
Best Mobiles in India

English summary
The first sale of the handset was set for 12 p.m. on Feb 26 and can also be purchased from Flipkart and offline shops. A 5,000 mAh battery, 13MP dual-lens setup and much more are main features of the smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X