മോട്ടോ ഇ 7 എഫ്‌സിസി, ടിയുവി സർട്ടിഫിക്കേഷൻ സൈറ്റുകളിൽ കണ്ടെത്തി: സവിശേഷതകൾ
മോട്ടോ ഇ 7 ഉടൻതന്നെ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. മോട്ടറോളയുടെ വരാനിരിക്കുന്ന പുതിയ മോട്ടോ സ്മാർട്ട്ഫോൺ ഈ ആഴ്ച എഫ്സിസി, ടിയുവി പോലെയുള്ള ഒന്നിലധികം സർട്ടിഫിക്കേഷനുകൾ പാസാക്കി. ഇവയെല്ലാം ഔദ്യോഗിക ലോഞ്ചിന് പുതിയ ഫോൺ തയ്യാറാണെന്ന് സ്ഥിരീകരിക്കുന്നു. ഇപ്പോൾ ഈ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് തീയതിയെക്കുറിച്ച് അറിയാൻ കാത്തിരിക്കുകയാണ് സ്മാർട്ഫോൺ പ്രേമികൾ. മുകളിൽ പറഞ്ഞിരിക്കുന്ന സർട്ടിഫിക്കേഷൻ സൈറ്റുകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന സ്മാർട്ഫോൺ കണ്ടെത്തിയ 91 മൊബൈൽ ടെക് റിപ്പോർട്ട് വഴിയാണ് ഈ പുതിയ വിശദാംശങ്ങൾ.

മോട്ടോ ഇ 7 മോഡലുകൾ ടിയുവി സ്ഥിരീകരണത്തോടെ 4,000 എംഎഎച്ച് ബാറ്ററിയുമായി വരുന്നു. ഈ ബാറ്ററി യൂണിറ്റ് 5W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. അതിനാൽ, ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന മോട്ടോ ഇ 7 ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണായിരിക്കുമെന്ന് വ്യക്തമാകുന്നു. മോട്ടോ ഇ 7 ന്റെ മിക്ക വിശദാംശങ്ങളും ഒരു ഓൺലൈൻ റീട്ടെയിലർ അവരുടെ ലിസ്റ്റിംഗിലൂടെ വിശദാംശങ്ങൾ പങ്കുവെച്ചു. ഈ സ്മാർട്ട്‌ഫോണിന് ആൻഡ്രോയിഡ് 10 ഔട്ട്-ഓഫ്-ബോക്‌സ് ലഭിക്കുന്നു.
മോട്ടോ ഇ 7: ചോർന്ന സവിശേഷതകൾ
6.2 ഇഞ്ച് എച്ച്ഡി + (720 × 1,520 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ വരുന്നത്. ഈ സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്ന ഡിസ്പ്ലേയ് നോച്ചിൽ ഒരു സെൽഫി ക്യാമറ നൽകിയിരിക്കുന്നു. മോട്ടോ ഇ 7 സ്മാർട്ട്‌ഫോണിന്റെ പ്രോസസറിനെക്കുറിച്ച് നിലവിൽ ഒരു വിവരവും ലഭ്യമല്ല. ഈ ഡിവൈസ് 2 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ അവതരിപ്പിക്കും. ഡ്യൂവൽ പിൻ ക്യാമറ സെറ്റപ്പുമായാണ് മോട്ടോ ഇ 7 വിപണിയിൽ വരുന്നത്.

ഈ സ്മാർട്ട്‌ഫോണിന്റെ പ്രധാന ക്യാമറ 13 മെഗാപിക്സലായിരിക്കും വിപണിയിൽ വരുന്നത്. അതേസമയം 2 മെഗാപിക്സൽ സെക്കൻഡറി ലെൻസും ഇതിൽ ഉണ്ടാകും. മുൻവശത്ത്, സെൽഫികൾ പകർത്തുവാൻ 5 മെഗാപിക്സൽ ഷൂട്ടർ കമ്പനി നൽകിയിരിക്കുന്നു. ഒരൊറ്റ ചാർജിൽ 2 ദിവസം വരെ ബാക്കപ്പുള്ള 3,500 എംഎഎച്ച് ബാറ്ററി ഉൾപ്പെടുത്തുവാൻ സാധ്യതയുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, വൈ-ഫൈ, എൽടിഇ, ജിപിഎസ്, ബ്ലൂടൂത്ത് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോണിന് ലഭിക്കും. മോട്ടോ ഇ 7 ന് ഫിംഗർപ്രിന്റ് സെൻസറും ലഭിച്ചേക്കും.


Click it and Unblock the Notifications