മിഡ്റേഞ്ച് ഫോണിന് വിലകുറഞ്ഞാൽ ഗുണം നിങ്ങൾക്കാണ്; മോട്ടോ എഡ്ജ് 30 5ജിയുടെ പുതിയ നിരക്കുകളറിയാം
കഴിഞ്ഞ വർഷം മോട്ടറോള പുറത്തിറക്കിയ ഏറെ ശ്രദ്ധേയമായ മിഡ്റേഞ്ച് സ്മാർട്ട്ഫോണാണ് മോട്ടോ എഡ്ജ് 30 5ജി. രണ്ട് വേരിയന്റുകളിലാണ് കമ്പനി മോട്ടോ എഡ്ജ് 30 5ജി ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ മോട്ടോ എഡ്ജ് 30 5ജിയുടെ രണ്ട് വേരിയന്റുകളുടെ വിലയിലും 3,000 രൂപയുടെ കുറവ് വരുത്തിയിരിക്കുകയാണ് കമ്പനി.
Moto Edge 30 5G : മോട്ടോ എഡ്ജ് 30 5ജി പുതിയ നിരക്ക്
6 ജിബി റാം +128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് മോട്ടോ എഡ്ജ് 30 5ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ വരുന്നത്. ഈ വേരിയന്റിന് 27,999 രൂപയാണ് കമ്പനി വിലയിട്ടിരുന്നത്. 8 ജിബി റാം +128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലെത്തുന്ന മോട്ടോ എഡ്ജ് 30 5ജി വേരിയന്റിന് 29,999 രൂപയും നൽകണമായിരുന്നു.

ഇപ്പോൾ നിരക്ക് വെട്ടിക്കുറച്ചതിന് ശേഷം യൂസേഴ്സിന് മോട്ടോ എഡ്ജ് 30 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം വേരിയന്റ് 24,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. മോട്ടോ എഡ്ജ് 30 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം വേരിയന്റ് 26,999 രൂപയ്ക്കും വാങ്ങാൻ കഴിയും. അറോറ ഗ്രീൻ, മെറ്റിയർ ഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുന്നത്.
Moto Edge 30 5G : മോട്ടോ എഡ്ജ് 30 5ജി ഫീച്ചറുകൾ
6.5 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഒഎൽഇഡി ഡിസ്‌പ്ലെയാണ് മോട്ടോ എഡ്ജ് 30 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 1080 x 2400 പിക്‌സൽ റെസല്യൂഷനും ഈ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 144 ഹെർട്സിന്റെ ഉയർന്ന സ്ക്രീൻ റിഫ്രഷ് റേറ്റ് മോട്ടോ എഡ്ജ് 30 5ജിയുടെ എടുത്ത് പറയേണ്ട ഡിസ്പ്ലെ ഫീച്ചറാണ്.

ഒക്ട കോർ ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 778 പ്ലസ് ചിപ്പ്‌സെറ്റാണ് ഈ മിഡ്റേഞ്ച് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി വരെയുള്ള റാം ഓപ്ഷനുകളും 128 ജിബി ഇന്റേണൽ സ്റ്റോറേജും മോട്ടോ എഡ്ജ് 30 5ജി സ്മാർട്ട്ഫോണിലുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഡിവൈസ് സ്റ്റോറേജ് കൂട്ടാനുള്ള ഓപ്ഷനും ഈ ഫോണിൽ മോട്ടോ നൽകുന്നു.
ആൻഡ്രോയിഡ് 12 ബേസ് ചെയ്തെത്തുന്ന മോട്ടോയുടെ സ്വന്തം മൌയുഎക്സ് ഒഎസിലാണ് മോട്ടോ എഡ്ജ് 30 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം സപ്പോർട്ടുള്ള സ്മാർട്ട്ഫോണിൽ ഐപി52 റേറ്റിങഉം ലഭ്യമാണ്. ഇത് ഡിവൈസിനെ സ്പ്ലാഷ് റെസിസ്റ്റന്റ് ആക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. Moto Edge 30 5G സ്മാർട്ട്ഫോണിന്റെ ക്യാമറ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ എഡ്ജ് 30 5ജി ഫീച്ചർ ചെയ്യുന്നത്. എഫ് / 1.8 അപ്പേർച്ചറുള്ള 50 എംപി മെയിൻ സെൻസറാണ് ഈ ക്യാമറ സെറ്റപ്പിന്റെ ഹൈലൈറ്റ്. എഫ്/2.2 അപ്പേർച്ചറുള്ള 50 എംപി അൾട്ര വൈഡ് ക്യാമറയും ഡിവൈസിലുണ്ട്. എഫ് / 2.2 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് സെൻസറും ഫോൺ ഫീച്ചർ ചെയ്യുന്നു. മോട്ടോ എഡ്ജ് 30 5ജി സ്മാർട്ട്ഫോണിൽ 32 എംപി സെൽഫി ക്യാമറയുമുണ്ട്.
4020 mAh ബാറ്ററിയാണ് മോട്ടോ എഡ്ജ് 30 5ജി സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്. ഡിവൈസിൽ 33W ടർബോ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഇൻ ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസറും മോട്ടോ എഡ്ജ് 30 5ജി ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. ബജറ്റ് വിപണിയിലേക്ക് മോട്ടോ ഇ13 എന്നൊരു പുതിയ സ്മാർട്ട്ഫോണും അടുത്തിടെ മോട്ടറോള എത്തിച്ചിരുന്നു.


Click it and Unblock the Notifications








