അതിശയിപ്പിക്കുന്ന സവിശേഷതകളുമായി വിപണി പിടിക്കാൻ മോട്ടറോള, മോട്ടോ എഡ്ജ് 30 പ്രോ ഈ മാസം പുറത്തിറങ്ങും

|

മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് എക്കാലവും അവരുടേതായ യൂസർ ബേസും ആരാധകവൃന്ദവും ഉണ്ടാകാറുണ്ട്. മോട്ടറോള പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആണ് മോട്ടറോള എഡ്ജ് 30 പ്രോ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് അധികം വൈകാതെ തന്നെ മോട്ടോ എഡ്ജ് 30 പ്രോ ഇന്ത്യൻ വിപണികളിൽ എത്തും. ഫെബ്രുവരി മാസം തന്നെ ലോഞ്ച് നടക്കാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടാഴ്ച മുമ്പ് ചൈനയിൽ ലോഞ്ച് ചെയ്ത എഡ്ജ് എക്സ് 30യുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും മോട്ടോ എഡ്ജ് 30 പ്രോ എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.

മോട്ടറോള

മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആണ് എഡ്ജ് 30 പ്രോ. സ്നാപ്ഡ്രാഗണിന്റെ മുൻനിര ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്ന ആദ്യ മോട്ടറോള സ്മാർട്ട്ഫോൺ കൂടിയാണ് എഡ്ജ് 30 പ്രോ. സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റാണ് എഡ്ജ് 30 പ്രോയ്ക്ക് കരുത്ത് പകരുന്നത്. സ്മാർട്ട്ഫോൺ മറ്റൊരു പേരിലായിരിക്കും ആഗോള തലത്തിൽ അരങ്ങേറ്റം കുറിക്കുകയെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി മാസം ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പറയുന്നുണ്ടെങ്കിലും സ്മാർട്ട്ഫോണിന്റെ പേര് അടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ ഫോണുകൾ ഫെബ്രുവരിയിൽ പുറത്തിറങ്ങുംപുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ ഫോണുകൾ ഫെബ്രുവരിയിൽ പുറത്തിറങ്ങും

മോട്ടോ എഡ്ജ് 30 പ്രോ

മോട്ടോ എഡ്ജ് 30 പ്രോ ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്ന് 91മൊബൈൽസും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ ഡിവൈസിന് മറ്റൊരു പേര് ആയിരിക്കാം എന്നാണ് 91 മൊബൈൽസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഈ ഡിവൈസിനെ എഡ്ജ് എക്സ് 30 പ്രോ അല്ലെങ്കിൽ എഡ്ജ് 30 പ്രോ എന്ന് വിളിക്കണമെന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്മാർട്ട്‌ഫോണിന്റെ ചൈനീസ് വേരിയന്റ് കറുപ്പ് വെളുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വിപണിയിൽ എത്തിയത്. എന്നാൽ ആഗോള വേരിയന്റ് പല നിറങ്ങളിൽ ലോഞ്ച് ചെയ്യാനും സാധ്യതയുണ്ട്.

മോട്ടോ

ഇന്ത്യയിൽ ഫോണിന്റെ വില എത്രയാകുമെന്ന് യൂസേഴ്സ് ആലോചിക്കുന്നുണ്ടാവും. മോട്ടോ എഡ്ജ് എക്സ് 30 യുടെ 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് ചൈനയിൽ 3,199 യുവാൻ ( ഏകദേശം 38,000 രൂപ ) വിലയുണ്ട്. 8 ജിബി റാം / 256 ജിബി സ്റ്റോറേജ് മോഡലിന് 3,399 യുവാൻ ( ഏകദേശം 40,300 രൂപ ) നൽകുകയും വേണം. 12 ജിബി റാം / 256 ജിബി സ്റ്റോറേജ് മോഡലിന് 3,599 യുവാൻ ( ഏകദേശം 42,700 രൂപ ) വിലയിട്ടിരിക്കുന്നു. മോട്ടോ എഡ്ജ് എക്സ് 30യുടെ സ്പെഷ്യൽ എഡിഷൻ 12ജിബി റാം / 256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,999 യുവാൻ (ഏകദേശം 47,500 രൂപ) ആണ് മോട്ടറോള വിലയിട്ടിരിക്കുന്നത്.

ആറ് ക്യാമറകളുമായി ഇന്ത്യൻ വിപണിയിലെത്തിയ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾആറ് ക്യാമറകളുമായി ഇന്ത്യൻ വിപണിയിലെത്തിയ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ

മോട്ടോ എഡ്ജ് 30 പ്രോയുടെ സവിശേഷതകൾ

മോട്ടോ എഡ്ജ് 30 പ്രോയുടെ സവിശേഷതകൾ

എഡ്ജ് 30 പ്രോ, മോട്ടോ എഡ്ജ് എക്സ് 30യുടെ റീബ്രാൻഡഡ് വേർഷൻ ആയിരിക്കാനാണ് സാധ്യത. ഇത് കണക്കിലെടുക്കുമ്പോൾ മോട്ടോ എഡ്ജ് 30 പ്രോയുടെ ഫീച്ചറുകൾ ഊഹിക്കാവുന്നതേ ഉള്ളൂ. 6.7 ഇഞ്ച് ഒഎൽഇഡി ഫുൾഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേ മോട്ടോ എഡ്ജ് 30 പ്രോ ഫീച്ചർ ചെയ്യുന്നു. 2400 × 1080 പിക്സൽ റെസല്യൂഷനിലാണ് മോട്ടോ എഡ്ജ് 30 പ്രോയുടെ ഡിസ്പ്ലേ വരുന്നത്. 144 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ് മോട്ടോ എഡ്ജ് 30 പ്രോയുടെ ഡിസ്പ്ലേയുടെ എടുത്ത് പറയേണ്ട സവിശേഷതകളിൽ ഒന്നായിരിക്കും. 576 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റും മോട്ടോ എഡ്ജ് 30 പ്രോയുടെ സവിശേഷതയാണ്. ഡിസ്പ്ലേ ഡിസിഐ-പി3 കളർ ഗാമറ്റ്, എച്ച്ഡിആർ10 പ്ലസ് എന്നിവയ്ക്കും സപ്പോർട്ട് ലഭിക്കുന്നു. ഡിസ്പ്ലേയിൽ പഞ്ച് ഹോൾ കട്ട്ഔട്ടും ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും പ്രതീക്ഷിക്കാം.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിലേക്കെത്തുന്ന മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആണ് എഡ്ജ് 30 പ്രോ. സ്നാപ്ഡ്രാഗണിന്റെ ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റ് ആദ്യമായി ഫീച്ചർ ചെയ്യുന്ന മോട്ടറോള സ്മാർട്ട്ഫോൺ ആണ് എഡ്ജ് 30 പ്രോയെന്ന് നേരത്തെ പറഞ്ഞല്ലോ. സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റാണ് എഡ്ജ് 30 പ്രോയ്ക്ക് കരുത്ത് പകരുന്നത്. 12 ജിബി വരെയുള്ള റാമും 256 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളും മോട്ടോ എഡ്ജ് 30 പ്രോയിൽ പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 12 ഒസ് ബേസ് ചെയ്തുള്ള മൈയുഐ 3.0 ക്ലീൻ സ്റ്റോക്ക് യുഐയിൽ ആണ് മോട്ടോ എഡ്ജ് എക്സ് 30 പ്രവർത്തിക്കുന്നത്. ഇതേ ഒഎസ് സെറ്റപ്പ് തന്നെയാകും മോട്ടോ എഡ്ജ് 30 പ്രോയിലും കാണുക.

കഴിഞ്ഞ വാരം ഏറ്റവും ട്രന്റിങ് ആയ സ്മാർട്ട്ഫോണുകൾ ഇവയാണ്കഴിഞ്ഞ വാരം ഏറ്റവും ട്രന്റിങ് ആയ സ്മാർട്ട്ഫോണുകൾ ഇവയാണ്

എഡ്ജ് എക്സ് 30

മോട്ടോ എഡ്ജ് എക്സ് 30 പിൻ വശത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ആണ് ഫീച്ചർ ചെയ്യുന്നത്. ഡ്യുവൽ 50 എംപി ഒവി50എ40 സെൻസറാണ് ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ പ്രൈമറി സെൻസർ. 5 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 എംപി തേർഡ് സെൻസറും ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു. മുൻ വശത്ത്, സെൽഫികൾക്കായി 60 മെഗാപിക്സൽ ക്യാമറയും മോട്ടോ എഡ്ജ് എക്സ് 30യിൽ ലഭ്യമാക്കിയിരിക്കുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ എഡ്ജ് എക്സ് 30 സ്മാർട്ട്‌ഫോണിൽ ഉള്ളത്. 68 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും മോട്ടോ എഡ്ജ് എക്സ് 30 ഫീച്ചർ ചെയ്യുന്നു. ഈ ഫീച്ചറുകൾ എല്ലാം ഇന്ത്യൻ വിപണിയിലേക്കെത്തുന്ന ഡിവൈസിലും കാണാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Best Mobiles in India

English summary
Motorola smartphones have always had their own user base and fan base. The Motorola Edge 30 Pro is the flagship smartphone eagerly awaited by Motorola lovers. According to the latest reports, the Moto Edge 30 Pro will hit the Indian market soon. Some reports suggest that the launch is likely to take place in February itself.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X