മോട്ടോ ജി ഭീഷണിയാകും, ഈ സ്മാര്‍ട്‌ഫോണുകള്‍ക്ക്!!!

Posted By:

മോട്ടറോളയുടെ ഏറെകാത്തിരുന്ന സ്മാര്‍ട്‌ഫോണായ മോട്ടോ ജി ഇന്നാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. നിലവില്‍ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് നിലവില്‍ ഫോണ്‍ വില്‍ക്കുന്നത്. അടുത്തമാസത്തോടെ ഫോണ്‍ റീടെയ്ല്‍ സ്‌റ്റോറുകളിലും എത്തിയേക്കും.

മികച്ച ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമുള്ള ഫോണിനെ വേറിട്ടതാക്കുന്നത് താരതമ്യേന കുറഞ്ഞ വിലതന്നെയാണ്. മോട്ടോ ജിയുടെ 8 ജി.ബി. വേരിയന്റിന് 12,499 രൂപയും 16 ജി.ബി. വേരിയന്റിന് 13,999 രൂപയുമാണ് ഇന്ത്യയിലെ വില.

ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ സ്മാര്‍ട്‌ഫോണുകള്‍ ലഭ്യമാക്കുന്ന മൈക്രോമാക്‌സ്, കാര്‍ബണ്‍, ലാവ തുടങ്ങിയ കമ്പനികള്‍ക്കും സാംസങ്ങ് ഉള്‍പ്പെടെയുള്ള വന്‍കിട ബ്രാന്‍ഡുകള്‍ക്കും ഒരുപോലെ വെല്ലുവിളിയാണ് മോട്ടോ ജി എന്നതില്‍ തര്‍ക്കമില്ല.

അതുകൊണ്ടുതന്നെ മോട്ടോ ജി ഭീഷണിയായേക്കാവുന്ന ഏതാനും സ്മാര്‍ട്‌ഫോണുകളാണ് ഇന്ന് നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. അതിനു മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് HD സ്‌ക്രീന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ് (താമസിയാതെ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭ്യമാകും), 5 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ 2070 mAh ബാറ്ററിയാണ് ഉള്ളത്. 24 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.

ഇനി മോട്ടോ ജിയുടെ എതിരാളികളെ പരിചയപ്പെടാം.

മോട്ടോ ജി ഭീഷണിയാകും, ഈ സ്മാര്‍ട്‌ഫോണുകള്‍ക്ക്!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot