മോട്ടോ ജി (മൂന്നാം തലമുറ)-യുടെ കോട്ടങ്ങളും ഗുണങ്ങളും...!

Written By:

മോട്ടോ ജി-യുടെ തുരുപ്പ് ഗുലാന്‍ ഫ്‌ലിപ്കാര്‍ട്ടില്‍ മാത്രമായി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്. 8ജിബി പതിപ്പിന് 11,999 രൂപയും 16ജിബി പതിപ്പിന് 12,999 രൂപയും ആണ് ഫോണിന്റെ വില.

മോട്ടോ ജി (മൂന്നാം തലമുറ)-യ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഫോണുകള്‍ ഇതാ...!

5ഇഞ്ച് പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലേ, അഡ്രിനൊ 306ജിപിയു ഉളള 1.2ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സര്‍, 13 എംപി പ്രധാന ക്യാമറ, 5എംപി മുന്‍ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

വെളളത്തെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച 10 ഫോണുകള്‍ ഇതാ...!

ഈ ഫോണിന്റെ പ്രധാന ഗുണങ്ങളും, കോട്ടങ്ങളും പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് സംരക്ഷണത്തോട് കൂടിയ 5ഇഞ്ച് 1280X720 പിക്‌സലുകള്‍ സ്‌ക്രീന്‍ മിഴിവുളള എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രത്യേകതകളില്‍ ഒന്ന്.

 

ഈ വിലപരിധിയില്‍ 2ജിബി റാം വാഗ്ദാനം ചെയ്യുന്നത് തീര്‍ച്ചയായും ഗുണകരമാണ്.

 

വെളളത്തെ പ്രതിരോധിക്കുന്ന ഗുണനിലവാര പരിശോധനയായ ഐപിഎക്‌സ്7 സര്‍ട്ടിഫിക്കേഷനുമായാണ് ഫോണ്‍ എത്തുന്നത്.

 

ഡുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ലാഷ്, ഐആര്‍ ഫില്‍ട്ടര്‍, 1080പിക്‌സലുകള്‍ വീഡിയോ റെക്കോര്‍ഡിങ് എന്നിവയുമായി എത്തുന്ന 13എംപി-യുടെ ക്യാമറ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.

 

4ജി എല്‍ടിഇ കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്ന ഫോണ്‍ ഇന്ത്യന്‍ വിപണിക്ക് ഏറെ പ്രിയങ്കരമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

 

267പിപിഐ എന്ന കുറഞ്ഞ പിക്‌സല്‍ സാന്ദ്രത വാഗ്ദാനം ചെയ്യുന്ന ഡിസ്‌പ്ലേ വീഡിയോകള്‍ കാണുന്നതിനും ഗെയിമുകള്‍ കളിക്കുന്നതിനും മികച്ച ഫലം നല്‍കുന്നില്ല.

 

11.6എംഎം കനം ഫോണിനെ വിപണിയിലുളള മറ്റ് ഫോണുകളേക്കാള്‍ കനം കൂടിയതാക്കി മാറ്റുന്നു.

 

ഈ വിലപരിധിയിലുളള മറ്റ് ഫോണുകള്‍ സ്‌നാപ്ഡ്രാഗണ്‍ 615 അല്ലെങ്കില്‍ ഉയര്‍ന്ന ചിപ്‌സെറ്റ് പ്രദാനം ചെയ്യുമ്പോള്‍ മോട്ടോ ജി (മൂന്നാം തലമുറ) ഫോണ്‍ എത്തുന്നത് സ്‌നാപ്ഡ്രാഗണ്‍ 410 ചിപ്‌സെറ്റുമായാണ്.

 

5ഇഞ്ച് ഡിസ്‌പ്ലേയും, 4ജി കണക്ടിവിറ്റിയുമുളള ഫോണിന് 2,470എംഎഎച്ച് ബാറ്ററി മാത്രം നല്‍കിയിരിക്കുന്നത് അപര്യാപ്തമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

ചൂട് അളക്കുന്നതിനുളള സെന്‍സര്‍, ബാരോമീറ്റര്‍, ഗ്രാവിറ്റി സെന്‍സര്‍ എന്നിവയുടെ അഭാവം ഫോണിന്റെ വലിയൊരു പോരായ്മയാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Moto G (3rd Gen): 5 Best And 5 Worst Features Of The Smartphone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot