പുതിയ ഓപ്ഷനായി ഇത് ഇരിക്കട്ടെ! മോട്ടോ G 5G 2026, മോട്ടോ G പ്ലേ 5G 2026 മോഡലുകൾ ലോഞ്ച് ചെയ്തു
മോട്ടറോള കഴിഞ്ഞ വർഷത്തെ തങ്ങളുടെ മോഡലുകളുടെ പിൻഗാമിയായി മോട്ടോ G 5G 2026 (moto g 5G 2026), മോട്ടോ G പ്ലേ 5G 2026 (moto g Play 5G 2026) എന്നീ മോഡലുകൾ യുഎസ് വിപണിയിൽ അവതരിപ്പിച്ചു. മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ കരുത്തിലാണ് ഇരുമോഡലുകളും എത്തിയിരിക്കുന്നത്. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം ക്യാമറയുടെ കാര്യത്തിലാണ്. സോഫ്റ്റ്, വീഗൻ ലെതർ ഫിനിഷിൽ എത്തുന്ന ഈ മോട്ടറോള സ്മാർട്ട്ഫോണുകളിൽ 6.7″ HD+ 120Hz LCD സ്‌ക്രീൻ ആണ് ഉള്ളത്.
ഇരുമോഡലുകളുടെയും ക്യാമറകളുടെ കാര്യമെടുത്താൽ, മോട്ടോ g 5G- യിൽ 50MPമെയിൻ ക്യാമറയും 32MP ഫ്രണ്ട് ക്യാമറയും അടക്കം നൽകിയിരിക്കുന്നു. മോട്ടോ g Play 5G എത്തുന്നത് 32MP മെയിൻ ക്യാമറയും 8MP ഫ്രണ്ട് ക്യാമറയുമായാണ്. 30W ഫാസ്റ്റ് ചാർജിംഗുള്ള 5200mAh ബാറ്ററി ഇരുമോഡലുകളിലുമുണ്ട്.
മോട്ടോ ജി 2026 5ജിയുടെ ക്യാമറ സജ്ജീകരണത്തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, ക്വാഡ് പിക്സൽ ടെക്നോളജി, 2MP മാക്രോ ക്യാമറ (f/2.5 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന റിയർ ക്യാമറ യൂണിറ്റും f/2.2 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്.
മോട്ടോ g പ്ലേ 5G (2026 -ന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ f/2.2 അപ്പേർച്ചറുള്ള 32MP മെയിൻ ക്യാമറയും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 8MP ക്യാമറയും ഉണ്ട്. സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സ്കാനർ ആണ് ഇവയിൽ നൽകിയിരിക്കുന്നത്.
3.5mm ഓഡിയോ ജാക്ക്, ഡോൾബി അറ്റ്മോസ്, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിപടലങ്ങളെയും വീഴ്ചകളെും പ്രതിരോധിക്കാൻ IP52 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, NFC, 30W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,200mAh ബാറ്ററി എന്നിവ ഇരുമോഡലുകളിലുമുണ്ട്.

മോട്ടോ g 5G 2026 മോഡലിന് 199.99 യുഎസ് ഡോളർ (ഏകദേശം 17,740 രൂപ) വിലയുണ്ട് പാന്റോൺ സ്ലിപ്‌സ്ട്രീം, പാന്റോൺ കാറ്റ്‌ലിയ ഓർക്കിഡ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. ഡിസംബർ 11 മുതൽ മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായും തുടർന്ന് ജനുവരി 15 മുതൽ ബെസ്റ്റ് ബൈ, ആമസോൺ എന്നിവ വഴിയും ലഭ്യമാകും.
മോട്ടോ g Play 5G 2026 മോഡൽ 169.99 യുഎസ് ഡോളർ (ഏകദേശം 15,080 രൂപ) വിലയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പാന്റോൺ സ്ലിപ്പ്സ്ട്രീം കളർ ഓപ്ഷനിലാണ് ഇത് എത്തുന്നത്. നവംബർ 13 മുതൽ മോട്ടറോള വെബ്സൈറ്റ് വഴി ഓൺലൈനായും തുടർന്ന് വരും മാസങ്ങളിൽ ബെസ്റ്റ് ബൈ വഴിയും ഇത് ലഭ്യമാകും.


Click it and Unblock the Notifications








