Home
Mobile

വിലകുറഞ്ഞ 5 ജി സ്മാർട്ഫോണായി മോട്ടോ ജി 5 ജി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

ഇന്ത്യൻ വിപണിയിൽ മറ്റൊരു സ്മാർട്ട്‌ഫോൺ കൂടി ലോഞ്ച് ചെയ്യുന്നതിനുള്ള തയ്യറെടുപ്പിലാണ് മോട്ടറോള. ഇത്തവണ ലെനോവോ സപ്പോർട്ടുള്ള ബ്രാൻഡ് 5 ജി ഡിവൈസ് രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് പറയുന്നു. യൂറോപ്യൻ വിപണിയിൽ ഇതിനകം ഔദ്യോഗികമായി വന്നിട്ടുള്ള മോട്ടോ ജി 5 ജി എന്നാണ് വരാനിരിക്കുന്ന ഈ സ്മാർട്ഫോണിന് കമ്പനി നൽകിയിരിക്കുന്ന പേര്. ഈ പുതിയ മോട്ടറോള ഹാൻഡ്‌സെറ്റിൻറെ വിശദാംശങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

മോട്ടറോള മോട്ടോ ജി 5 ജി ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമോ ?

മോട്ടറോള മോട്ടോ ജി 5 ജി ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമോ ?

മോട്ടോ ജി 5 ജി ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രശസ്ത ടിപ്സ്റ്റർ മുകുൾ ഷംറ സ്റ്റഫ് ലിസ്റ്റിംഗ്സ് സൂചിപ്പിക്കുന്നു. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി രാജ്യത്ത് വരാനിരിക്കുന്ന മോട്ടറോള 5 ജി സ്മാർട്ട്‌ഫോണിന്റെ വരവ് ടിപ്പ്സ്റ്റർ അറിയിച്ചു. എന്നാൽ, ഇതിനായുള്ള പ്രത്യേക ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കമ്പനി ഈ വർഷം തന്നെ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമോ അതോ 2021 ന്റെ പകുതിയിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിലേക്ക് കൊണ്ടുവരുമോ എന്നത് കാത്തിരുന്ന് അറിയേണ്ട ഒരു കാര്യമാണ്.

മോട്ടറോള മോട്ടോ ജി 5 ജി ഇന്ത്യയിൽ

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാർട്ഫോൺ എന്ന പദവി മോട്ടോ ജി 5 ജിക്ക് ലഭിക്കുമെന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ഈ പുതിയ സ്മാർട്ഫോൺ 25,000 രൂപ വിലയ്ക്ക് വിപണിയിൽ അവതരിപ്പിച്ചേക്കും. ഈ ഹെഡ്‌നസ്റ്റ് ഔദ്യോഗികമാകുമ്പോൾ കൃത്യമായ കണക്കുകൾ വ്യക്തമാകും. നിലവിൽ, രാജ്യത്തെ ഏറ്റവും മികച്ച ഒരു ബജറ്റ് 5 ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നായി വിൽക്കുന്ന വൺപ്ലസ് നോർഡാണ് ഇത്. വരാനിരിക്കുന്ന മോട്ടറോള ഓഫർ ഈ വൺപ്ലസ് യൂണിറ്റുമായി മത്സരിക്കും.

മോട്ടോ 5 ജിയിൽ പ്രതീക്ഷിക്കുന്ന ഹാർഡ്‌വെയറുകൾ

മോട്ടോ 5 ജിയിൽ പ്രതീക്ഷിക്കുന്ന ഹാർഡ്‌വെയറുകൾ

ഈ ഹാൻഡ്‌സെറ്റ് ഇതിനകം യൂറോപ്യൻ വിപണിയിൽ പ്രഖ്യാപിച്ചതിനാൽ ഇതിൻറെ പ്രധാന സവിശേഷതകൾ ഇപ്പോൾ അറിയാം. 6.7 ഇഞ്ച് വരുന്ന എൽസിഡി ഡിസ്‌പ്ലേയാണ് മോട്ടോ 5 ജിയിൽ വരുന്നത്. 1,080 x 2,400 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷനുള്ള ഇത് സെൽഫി ക്യാമറയ്‌ക്കായി ഒരു പഞ്ച്-ഹോൾ നൽകിയിരിക്കുന്നു. ഈ ക്യാമറ കട്ട്ഔട്ടിൽ സെൽഫികളും വീഡിയോ കോളിംഗും കൈകാര്യം ചെയ്യാൻ 16 എംപി സ്‌നാപ്പറും വരുന്നു.

 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസർ

പിന്നിൽ 48 എംപി സാംസങ് ജിഎം 1 പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും 2 എംപി മാക്രോ സെൻസറും ഉണ്ടാകും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസറുള്ള മോട്ടോ ജി 5 ജിയിൽ 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. യൂണിറ്റിന് 20W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും വരുന്നു.

Best Mobiles in India

English summary
In the Indian market, Motorola is gearing up for another smartphone launch. The Lenovo-backed brand is said to be bringing a 5G product to the country this time. It is said that the company's upcoming smartphone is the Moto G 5G, which has already become official in the European market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X