സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി മോട്ടോ ജി 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

മോട്ടോ ജി 5 പവറിനൊപ്പം യൂറോപ്പിൽ കമ്പനിയുടെ വൈവിധ്യമാർന്ന സ്മാർട്ട്‌ഫോൺ മോട്ടോ ജി 5 ജി (Moto G 5G) അവതരിപ്പിച്ചു. 5 ജി കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നതിനായി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറാണ് ഈ പുതിയ മോട്ടറോള സ്മാർട്ട്‌ഫോണിന്റെ കരുത്ത് നൽകുന്നത്. ഒരു വലിയ 5,000 എംഎഎച്ച് ബാറ്ററിയും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ വരുന്ന 48 മെഗാപിക്സൽ പ്രൈമറി സ്‌നാപ്പർ എടുത്തുകാണിക്കുന്നു. മോട്ടോ ജി 5 ജിയിൽ മുൻഭാഗത്തായി ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേയും പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു. ഇത് മോട്ടറോള ബാറ്റ്വിംഗ് ലോഗോയുടെ ചുവടെ സ്ഥാപിച്ചിരിക്കുന്നു.

 

മോട്ടോ ജി 5 ജി: വില, ലഭ്യത

മോട്ടോ ജി 5 ജി: വില, ലഭ്യത

തിരഞ്ഞെടുത്ത യൂറോപ്യൻ രാജ്യങ്ങളിൽ മോട്ടോ ജി 5 ജി 4 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 299.99 യൂറോ (ഏകദേശം 26,200 രൂപ) ആണ് വില വരുന്നത്. വരും ആഴ്ചകളിൽ ഇന്ത്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. മോട്ടോ ജി 5 ജി വോൾക്കാനോ ഗ്രേ, ഫ്രോസ്റ്റഡ് സിൽവർ കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു.

ഹുവാവേ നോവ 8 എസ്ഇ സ്മാർട്ട്ഫോൺ നവംബർ 5ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾഹുവാവേ നോവ 8 എസ്ഇ സ്മാർട്ട്ഫോൺ നവംബർ 5ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മോട്ടോ ജി 5 ജി: സവിശേഷതകൾ
 

മോട്ടോ ജി 5 ജി: സവിശേഷതകൾ

ഈ സ്മാർട്ട്‌ഫോൺ ഇതുവരെ വിൽപ്പനയ്‌ക്കെത്തിയിട്ടില്ലെങ്കിലും കമ്പനിയുടെ ജർമ്മൻ സൈറ്റിൽ മോട്ടോ ജി 5 ജി സവിശേഷതകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മോട്ടോ ജി 5 ജിയിൽ 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) എൽടിപിഎസ് ഡിസ്‌പ്ലേ 394 പിപി പിക്‌സൽ ഡെൻസിറ്റി ഉണ്ട്. 4 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. ഇന്റർനാൽ സ്റ്റോറേജ് 64 ജിബി വരുന്ന ഈ ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ്‌ ചെയ്യാനുള്ള ഓപ്ഷനുണ്ട്.

മോട്ടോ ജി 5 ജി: ക്യാമറ സവിശേഷതകൾ

മോട്ടോ ജി 5 ജി: ക്യാമറ സവിശേഷതകൾ

ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് വരുന്ന മോട്ടോ ജി 5 ജിയിൽ എഫ് / 1.7 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് / 2.2 അപ്പേർച്ചറും 118 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ വരുന്ന 8 മെഗാപിക്സൽ സെക്കൻഡറി വൈഡ് ആംഗിൾ സെൻസറും, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നു. . മുൻവശത്ത്, എഫ് / 2.2 അപ്പർച്ചർ വരുന്ന 16 മെഗാപിക്സൽ സെൽഫി ക്യാമറയും മോട്ടോ ജി 5 ജിയിൽ വരുന്നു.

സാംസങ് ഗാലക്‌സി എം02 വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുംസാംസങ് ഗാലക്‌സി എം02 വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC

20W ടർബോപവർ ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 5 ജിൽ വരുന്നത്. ഈ സ്മാർട്ഫോണിൻറെ ബാറ്ററി ആയുസ്സ് രണ്ട് ദിവസം വരെ നീണ്ടുനിൽക്കും. ഈ ഫോണിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. 5 ജി, എൻ‌എഫ്‌സി, ബ്ലൂടൂത്ത് 5.1, വൈ-ഫൈ 802.11ac, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജി‌പി‌എസ് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഡസ്റ്റ് പ്രൊട്ടക്ഷനായി IP52 സർട്ടിഫൈഡ് ആണ് മോട്ടോ ജി 5 ജി. 166x76x10 മില്ലിമീറ്റർ അളവിൽ 212 ഗ്രാം ഭാരമാണ് ഈ ഹാൻഡ്സെറ്റിനുള്ളത്.

Best Mobiles in India

English summary
Together with Moto G9 Power, Moto G 5 G was launched in Europe, adding to the diverse smartphone portfolio of the company. To encourage 5 G connectivity, the latest smartphone is powered by the Qualcomm Snapdragon 750 G SoC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X