മോട്ടറോള മോട്ടോ ജി വാങ്ങുമ്പോള്‍ 100 ശതമാനം കാഷ്ബാക് ഓഫര്‍

Posted By:

ഫ് ളിപ്കാര്‍ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെ മോട്ടറോളയുടെ മോട്ടോ ജി സ്മാര്‍ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 100 ശതമാനം കാഷ്ബാക് ഓഫര്‍. ആദ്യം വാങ്ങുന്ന 100 പേര്‍ക്കുമാത്രമെ കാഷ്ബാക് ലഭിക്കുകയുള്ളു. അതോടൊപ്പം തെരഞ്ഞെടുത്ത ഒരു ഉപഭോക്താവിന് ഒരു ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും. 2015 ഏപ്രില്‍ 30 വരെ ഈ വൗച്ചര്‍ ഉപയോഗിച്ച് ഫ് ളിപ്കാര്‍ട്ടില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം.

മോട്ടറോള മോട്ടോ ജി വാങ്ങുമ്പോള്‍ 100 ശതമാനം കാഷ്ബാക് ഓഫര്‍

ഓഫര്‍ ലഭ്യമാവുന്നതിനായി, ഫോണിന് ഓര്‍ഡര്‍ നല്‍കുമ്പോള്‍ ചോദിക്കുന്ന മോട്ടോ ജിയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കണം. ഉത്തരം എസ്.എം.എസ്. ആയി ഫ് ളിപ്കാര്‍ട്ടിലേക്ക് അയയ്ക്കുകയാണ് വേണ്ടത്.

മേയ് ഏഴാംതീയതി വിജയികളെ പ്രഖ്യാപിക്കും. എസ്.എം.എസ് വഴിയും ഇ-മെയില്‍ വഴിയും ഇതു സംബന്ധിച്ച സന്ദേശം ലഭിക്കും. ഫ് ളിപ്കാര്‍ട്ടിന്റെ ഫേസ്ബുക് പേജിലും ഇത് പ്രസിദ്ധീകരിക്കും.

ഫെബ്രുവരിയിലാണ് മോട്ടോ ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് വില്‍പനയുണ്ടായിരുന്നത്. മോട്ടോ ജിയുടെ 8 ജി.ബി. വേരിയന്റിന് 12,499 രൂപയും 16 ജി.ബി. വേരിയന്റിന് 13,999 രൂപയുമാണ് വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot