മോടോ ജി ഈ മാസം തന്നെ ഇന്ത്യയില്‍...

Posted By:

സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന മോട്ടറോളയുടെ മോട്ടോ ജി സ്മാര്‍ട്‌ഫോണ്‍ ഈ മാസം അവസാനം ഇന്ത്യയില്‍ വിപണിയില്‍ എത്തും. എത്രയായിരിക്കും വില എന്ന് കൃത്യമായി പറഞ്ഞില്ലെങ്കിലും സൗകര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ വളരെ ന്യായമായ വിലയായിരിക്കും ഉണ്ടാവുക എന്നാണ് മോട്ടറോള മൊബിലിറ്റി കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയരക്ടര്‍ പറഞ്ഞത്.

മോടോ ജി ഈ മാസം തന്നെ ഇന്ത്യയില്‍...

ഗൂഗിള്‍ ഏറ്റെടുത്ത ശേഷം മോട്ടറോള ആദ്യമായി അവതരിപ്പിക്കുന്ന ഫോണാണ് എന്ന പ്രത്യേകതയുമുണ്ട് മോട്ടോ ജിക്ക്. കൂടാതെ ഇറങ്ങിയ രാജ്യങ്ങളിലെല്ലാം മികച്ച അഭിപ്രായമാണ് ഫോണിന് ലഭിച്ചിരിക്കുന്നത്. യു.എസിനു പുറമെ കഴിഞ്ഞ വര്‍ഷം അവസാനം ബ്രസീല്‍ ഉള്‍പ്പെടെ ഏതാനുഗ രാജ്യങ്ങളിലും മോട്ടോ ജി ലോഞ്ച് ചെയ്തിരുന്നു.

ഗാലക്‌സി എസ് 4-നും ഐ ഫോണിനും സമാനമായ നിലവാരമുള്ളതും എന്നാല്‍ താരതമ്യേന വില തീരെ കുറഞ്ഞതുമായ ഫോണാണ് മോട്ടൊ ജി എന്ന്‌മോട്ടറോള മൊബിലിറ്റി ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സ്റ്റീവ് സിന്‍ക്ലെയര്‍ പറഞ്ഞു.

720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് സ്‌ക്രീന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8/16 ജി.ബി. ഇന്റേണല്‍ മെമ്മറി, 5 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. സെക്കന്‍ഡറി ക്യാമറ, ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ്. എന്നിവയാണ് സാങ്കേതികമായി ഫോണിന്റെ പ്രത്യേകത.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot