ഫ്ളിപ്പ്കാര്‍ട്ടില്‍ ചലനങ്ങള്‍ കണ്ടു തുടങ്ങി; മോട്ടോ ജി3 ഉടന്‍ എത്തും..!

Written By:

ചുരുങ്ങിയ കാലം കൊണ്ടു ഏറെ ജനപ്രീതി കൈവരിച്ച മോട്ടറോളയുടെ മോട്ടോ ജി സീരീസിലെ പുതിയ ഫോണ്‍ ഉടന്‍ വില്‍പനയ്ക്ക് എത്തും. മോട്ടോ ജി2-ന്റെ പിന്‍ഗാമിയായി വിശേഷിപ്പിക്കാവുന്ന ഫോണിന്റെ പ്രൊമോ ഫ്‌ലിപ്പ്കാര്‍ട്ടില്‍ അവതരിപ്പിച്ചു തുടങ്ങി.

ഫ്ളിപ്പ്കാര്‍ട്ടില്‍ ചലനങ്ങള്‍ കണ്ടു തുടങ്ങി; മോട്ടോ ജി3 ഉടന്‍ എത്തും

ഫോണിന്റെ ചിത്രം പുറത്തുവിട്ടിട്ടില്ലെങ്കിലും ചില സുപ്രധാന വിവരങ്ങള്‍ ഫ്‌ലിപ്പ്കാര്‍ട്ട് പ്രൊമോയിലുണ്ട്. എട്ടു ജിബി ബില്‍റ്റ് ഇന്‍ സ്‌റ്റോറേജുള്ള മോട്ടോ ജി3-ന്റെ മോഡല്‍ നമ്പര്‍ എപി3560എഡി1കെ8 ആണ്.

2015-ലെ ഏറ്റവും മികച്ച ക്യാമറകള്‍ ഇതാ...!

മോട്ടോ ജി-യുടെ മോഡല്‍ നമ്പര്‍ എക്‌സ്ടി 1033-ഉം മോട്ടോ ജി2-ന്റേത് എക്‌സ്ടി1068-ഉം ആയിരിന്നു. വെള്ള നിറത്തിലായിരിക്കും മോട്ടോ ജി3 ഫോണ്‍ പുറത്തിറങ്ങുക. എന്നാല്‍ മോട്ടോ ജി-യുടെ ആദ്യ സീരീസുകള്‍ കറുപ്പ് നിറത്തിലും ലഭ്യമായിരുന്നു.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് ബാക്ക്അപ്പ് എടുക്കാനുളള 7 ക്ലൗഡ് സ്റ്റോറേജ് ആപുകള്‍...!

ഫ്ളിപ്പ്കാര്‍ട്ടില്‍ ചലനങ്ങള്‍ കണ്ടു തുടങ്ങി; മോട്ടോ ജി3 ഉടന്‍ എത്തും

64 ബിറ്റ് 1.7 ഗിഗാഹെര്‍ട്ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 610 പ്രോസസര്‍, രണ്ട് ജിബി റാം, 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 4ജി തുടങ്ങിയ സവിശേഷതകള്‍ മോട്ടോ ജി3-ല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12,000 രൂപയ്ക്കും 14,000 രൂപയ്ക്കും ഇടയിലായിരിക്കും ഫോണിന്റെ വിലയെന്ന് കരുതപ്പെടുന്നു.

ഫ്ളിപ്പ്കാര്‍ട്ടില്‍ ചലനങ്ങള്‍ കണ്ടു തുടങ്ങി; മോട്ടോ ജി3 ഉടന്‍ എത്തും

വരുന്ന സെപ്റ്റംബറോടെ ഫോണ്‍ വില്‍പ്പന ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മറ്റ് മോട്ടറോള ഫോണുകളുടേതു പോലെ ഫ്‌ലിപ്പ്കാര്‍ട്ട് വഴി മാത്രമാകും വില്‍പ്പന നടത്തുക.

Read more about:
English summary
Moto G (Gen 3) Spotted on Flipkart’s Smartphone Listing.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot