മോട്ടോ ജി പ്ലേയ് 2021 വൈകാതെ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

മോട്ടറോള ഫ്രന്റ്ലൈൻ ഡിവൈസുകളായ മോട്ടോ റേസർ ഈ വർഷം നടന്ന പ്രീമിയം ലോഞ്ചുകളിൽ ഒന്നായിരുന്നു. മോട്ടോ ഇ 7 ഉൾപ്പെടെ മിഡ് റേഞ്ച് വിഭാഗത്തിൽ കൂടുതൽ ഡിവൈസുകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. മോഡൽ നമ്പറായ എക്സ് ടി-21717 വരുന്ന ഒരു പുതിയ മോട്ടറോള സ്മാർട്ട്‌ഫോൺ, ഗീക്ക്ബെഞ്ചിൽ മോട്ടോ ജി പ്ലേ കണ്ടെത്തിയതായി ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മോട്ടോ ജി പ്ലേയ്ക്ക് പ്രവർത്തനക്ഷമത നൽകുന്നത് 1.80GHz ബേസിക് ഫ്രീക്വൻസിയോടുകൂടിയ ഒരു ക്വാൽകോം പ്രോസസ്സറാണെന്ന് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു.

മോട്ടോ ജി പ്ലേയ്
 

എന്നാൽ, സ്നാപ്ഡ്രാഗൺ 662 SoC മോട്ടോ ജി പ്ലേയ്ക്ക് ഈ പ്രോസസർ ലഭിക്കുമെന്ന കാര്യം നിരവധി ടിപ്പ്സ്റ്ററുകൾ സൂചിപ്പിക്കുന്നു. 3 ജിബി റാം വരുന്ന ഈ മോട്ടറോള സ്മാർട്ഫോൺ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുമെന്നും ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. സിംഗിൾ കോർ ടെസ്റ്റിൽ 253 പോയിന്റും മൾട്ടി കോർ ടെസ്റ്റിൽ 1233 പോയിന്റും ഗീക്ക്ബെഞ്ച് സ്കോർകാർഡ് വെളിപ്പെടുത്തുന്നു.

ഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന സെയിലുകൾ

മോട്ടറോള

നിലവിൽ, മോട്ടോ ജി പ്ലേയുടെ സവിശേഷതകൾ പൂർണമായി വ്യക്തമല്ലെങ്കിലും മുൻപ് ഈ ഫോണിന്റെ കാഡ് റെൻഡറുകൾ രണ്ട് പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്, വരാനിരിക്കുന്ന മോട്ടോ ജി പ്ലേയിൽ ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് പറയുന്നു. ഇതിൽ ആയിരിക്കും ഈ ഹാൻഡ്‌സെറ്റിൻറെ സെൽഫി ക്യാമറ നൽകിയിരിക്കുന്നത്. ഈ സ്മാർട്ട്‌ഫോണിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും കമ്പനി നൽകിയിരിക്കുന്നത്.

20W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 4,850 mAh ബാറ്ററി

ഇതിൽ വരുന്ന ഡിസ്പ്ലേ എൽസിഡി ആയിരിക്കുമെന്നും അതിന്റെ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസർ വരുന്നു. കൂടാതെ, പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ ഹാൻഡ്സെറ്റിനെ പൂർത്തീകരിക്കുന്നു. 20W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 4,850 mAh ബാറ്ററിയാണ് ഈ ഫോണിനായുള്ള ടിയുവി സർട്ടിഫിക്കേഷൻ സ്ഥിരീകരിക്കുന്നത്. മിഡ് റേഞ്ച് വിഭാഗത്തിലെ ജനപ്രിയ മോട്ടറോള ഓഫറുകളിൽ ഒന്നാണ് മോട്ടോ ജി സീരീസ്.

സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

സ്നാപ്ഡ്രാഗൺ 662 SoC പ്രോസസർ
 

വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ മോട്ടോ ജി സ്റ്റൈലസ് 2021, മോട്ടോ ജി 9 പവർ തുടങ്ങിയവ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന പട്ടികയിലേക്ക് ഈ ഹാൻഡ്സെറ്റും ചേർക്കപ്പെടും. ഈ ഫോണുകൾ ഒരുമിച്ച് അവതരിപ്പിക്കുവാൻ ഇടയില്ലെങ്കിലും, അടുത്ത വർഷം ആദ്യം അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്. 20,000 രൂപ വില വിഭാഗത്തിലായിരിക്കും മോട്ടോറോളയുടെ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ അവതരിപ്പിക്കപ്പെടുവാൻ പോകുന്നത്. ഈ സ്മാർട്ഫോണിൻറെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് കാത്തിരുന്ന് കാണാം.

Most Read Articles
Best Mobiles in India

English summary
This year, Motorola's flagship devices such as the Moto Razr were among the premium releases. In the mid-range segment, including the Moto E7, the company is expected to debut more models. A new Motorola smartphone with the model number XT-2117, expected to be the Moto G Play on the Geekbench, was discovered in the latest article.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X