32MP ഫ്രണ്ട് ക്യാമറ, ഡൈമെൻസിറ്റി 6300 ചിപ്സെറ്റ്; മോട്ടോ ജി പവർ 2026 ലോഞ്ച് ചെയ്തു
മോട്ടറോളയുടെ ജി പവർ സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ജി പവർ മോഡലിന്റെ പിൻഗാമിയായി മോട്ടോ ജി പവർ 2026 (moto g power 2026) എന്ന സ്മാർട്ട്ഫോൺ മോഡലാണ് യുഎസ് വിപണിയിൽ മോട്ടോറോള അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഇതിലുള്ളത്. 6.8″ FHD+ 120Hz LCD സ്‌ക്രീൻ, 32MP ഫ്രണ്ട് ക്യാമറ, 50MP മെയിൻ ക്യാമറ അടക്കമുള്ള ഫീച്ചറുകൾ ഇതിൽ ഉണ്ട്. 5200mAh ബാറ്ററിയാണ് ഈ പവർ മോഡലിൽ നൽകിയിരിക്കുന്നത്.
ഒരു മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ എന്ന നിലയിൽ ആണ് ഈ മോട്ടറോള ഫോൺ യുഎസ് വിപണിയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മാന്യമായ ഫീച്ചറുകൾക്ക് പുറമേ ശക്തമായ ഈടും മോട്ടോ ജി പവർ 5ജിയിൽ ഉണ്ട്. MIL-STD-810H സർട്ടിഫിക്കേഷൻ, IP68 & IP69 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

പ്രധാന ഫീച്ചറുകൾ
6.8-ഇഞ്ച് (2388× 1080 പിക്സൽസ്) FHD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 19.9:9 ആസ്പക്ട് റേഷ്യോ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ മോട്ടോ ജി പവർ 2026 മോഡലിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.
ആം മാലി-G57 MC2 GPU, 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി സഹിതം 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മൈ UX-ൽ ആണ് ഈ മോട്ടോ ഫോണിന്റെ പ്രവർത്തനം.

50MP മെയിൻ ക്യാമറ, ക്വാഡ് പിക്സൽ സാങ്കേതികവിദ്യ, PDAF, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും മോട്ടോ ജി പവർ 2026 മോഡലിൽ ഉണ്ട്.
3.5mm ഓഡിയോ ജാക്ക്, ഡോൾബി അറ്റ്‌മോസ്, സ്റ്റീരിയോ സ്പീക്കറുകൾ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സിം (1 ഫിസിക്കൽ നാനോ സിം + eSIM + 1 മൈക്രോ എസ്ഡി), മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.
5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C 2.0, NFC, 30W ഫാസ്റ്റ് ചാർജിംഗുള്ള 5200mAh ബാറ്ററി എന്നിവയാണ് മോട്ടോ ജി പവർ 2026 മോഡലിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ. 166.62×77.10×8.72mm വലിപ്പവും 208 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

വില
മോട്ടോ ജി പവർ 2026 മോഡലിന്റെ വില 299.99 യുഎസ് ഡോളർ (ഏകദേശം 27,290 രൂപ) ആണ്. ജനുവരി 8 മുതൽ ഇത് ബെസ്റ്റ് ബൈ, Amazon.com, motorola.com എന്നിവ വഴി ലഭ്യമാകും. 2026 ജനുവരി 8 മുതൽ കാനഡയിലും മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മോട്ടോ ജി പവർ ലഭ്യമാകും.


Click it and Unblock the Notifications








