മോട്ടോ ജി സ്റ്റൈലസ് (2021) ആമസോൺ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തി: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
മോട്ടറോള മറ്റൊരു സ്മാർട്ട്‌ഫോൺ മോട്ടോ ജി സ്റ്റൈലസ് (2021) (Moto G Stylus (2021)) വിപണിയിൽ ഇറക്കുവാൻ പദ്ധതിയിടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് മോട്ടോ ജി സ്റ്റൈലസ് 2020 എഡിഷൻറെ അടുത്ത എഡിഷൻ ആയിരിക്കും. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഈ സ്മാർട്ട്ഫോൺ ആമസോൺ യുഎസ് വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരുന്നു. ലിസ്റ്റിംഗ് സ്മാർട്ട്‌ഫോണിന്റെ ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തി. ഇത് സവിശേഷതകൾ മാത്രമല്ല, വരാനിരിക്കുന്ന മോട്ടോ ജി സ്റ്റൈലസ് (2021) എഡിഷൻറെ വിലയും വെളിപ്പെടുത്തി കഴിഞ്ഞു. മോട്ടറോള സ്മാർട്ട്‌ഫോണിനെക്കുറിച്ച് സ്ഥിരീകരിച്ച വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഈ വർഷം ഫെബ്രുവരിയിൽ മോട്ടോ ജി സ്റ്റൈലസ് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോണിന് ലോഞ്ച് ടൈംലൈൻ സമാനമായിരിക്കും. ആദ്യമായി ഗിസ്‌മോചൈന കണ്ടെത്തിയ ആമസോൺ യുഎസ് ലിസ്റ്റിംഗ് പ്രകാരം, മോട്ടോ ജി സ്റ്റൈലസിന് (2021) യുഎസിൽ 341.89 ഡോളർ (ഏകദേശം 25,100 രൂപ) വിലയുണ്ട്. അറോറ ബ്ലാക്ക്, അറോറ വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. കമ്പനി ഇതുവരെ ഈ ഹാൻഡ്സെറ്റിൻറെ വില സ്ഥിരീകരിച്ചിട്ടില്ല.

മോട്ടോ ജി സ്റ്റൈലസ് (2021) പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ആമസോൺ യുഎസ് ലിസ്റ്റിംഗ് വരാനിരിക്കുന്ന മോട്ടോ ജി സ്റ്റൈലസിന്റെ (2021) ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി. ലിസ്റ്റിംഗ് അനുസരിച്ച്, ഫോൺ 6.8 ഇഞ്ച് പഞ്ച്-ഹോൾ ഡിസ്പ്ലേയുമായി വരുന്നു. പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പും ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു. 4000 എംഎഎച്ച് ബാറ്ററി വരുന്ന ഇതിൽ ഫാസ്റ്റ് ചാർജിംഗ് ടെക്നോളജിയെ സപ്പോർട്ട് ചെയ്യുമോ ഇല്ലയോ എന്നതിനെ കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല.

മൈക്രോ എസ്ഡി കാർഡിനുള്ള സപ്പോർട്ടുമായി വരുന്ന ഇതിന് 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 675 SoC പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഈ ഹാൻഡ്‌സെറ്റിന് ഒന്നിൽ കൂടുതൽ വേരിയന്റുകൾ ഉണ്ടായിരിക്കണം.

മോട്ടോ ജി സ്റ്റൈലസ് (2021) ആൻഡ്രോയിഡ് 10 ഔട്ട്-ഓഫ്-ബോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കും. ഈ ഹാൻഡ്സെറ്റിൻറെ മുൻവശത്ത് വരുന്ന ക്യാമറയിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടും. 16 മെഗാപിക്സൽ ഇമേജ് സെൻസർ സെൽഫികൾ പകർത്തുവാൻ നൽകിയിരിക്കുന്നു. എന്തായാലും പുതിയ മോട്ടോ ജി സ്റ്റൈലസ് (2021) ഹാൻഡ്‌സെറ്റിൻറെ കൂടുതൽ സവിശേഷതകൾ നമുക്ക് കാത്തിരുന്ന് കാണാം. ഈ ഹാൻഡ്‌സെറ്റിൻറെ സവിശേഷതകൾ ഇതിന്റെ പിൻഗാമിയായ മോട്ടോ ജി സ്റ്റൈലസ് 2020 എഡിഷനുമായി സാമ്യമുണ്ടായിരിക്കും എന്നതാണ് ഇതുവരെയുള്ള നിഗമനം.


Click it and Unblock the Notifications








