Home
Mobile

സ്റ്റൈല് സ്റ്റൈല് താൻ, ഇത് സൂപ്പർ സ്റ്റൈല് താൻ! മോട്ടോ ജി സ്റ്റൈലസ് ലോഞ്ച് ചെയ്തു

മോട്ടറോള തങ്ങളുടെ ജി സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. മുൻഗാമിയെ അ‌പേക്ഷിച്ച് ചിപ്സെറ്റിൽ അ‌ടക്കം നവീകരണവുമായി പുതിയ മോട്ടോ ജി സ്റ്റൈലസ് 5G 2025 (moto g stylus 2025) ആണ് യുഎസിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. സ്കെച്ച് ടു ഇമേജ് പോലുള്ള AI ഫീച്ചറുകളും ഉണ്ട്. സർക്കിൾ ടു സെർച്ച് ഫീച്ചറും സഹിതം നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയുമായാണ് ഈ മോട്ടറോള ഫോൺ എത്തിയിരിക്കുന്നത്. ഇതിന്റെ മുൻ മോഡലിൽ സ്‌നാപ്ഡ്രാഗൺ 6ജെൻ1 ചിപ്സെറ്റ് ആണ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ മോഡലിൽ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല, ഈടിന്റെയും പൊടി, ജല പ്രതിരോധത്തിന്റെയും കാര്യത്തിലും മോട്ടോ ജി സ്റ്റൈലസ് 5G മികവ് പുലർത്തും. ഇതിനായി IP68 റേറ്റിങ് പൊടി, ജല പ്രതിരോധം, MIL-STD-810H സർട്ടിഫിക്കേഷനോടുകൂടിയ മിലിട്ടറി ഗ്രേഡ് ഈട് എന്നിവ ഇതിലുണ്ട്. 6.7 ഇഞ്ച് 120Hz സ്‌ക്രീൻ, 1.5K റെസല്യൂഷനും 3000 nits വരെ ​ബ്രൈറ്റ്നസും വാഗ്ദാനം ചെയ്യുന്നുണ്ട്.

സൂപ്പർ സ്റ്റൈല് താൻ! മോട്ടോ ജി സ്റ്റൈലസ് ലോഞ്ച് ചെയ്തു

മോട്ടോ ജി സ്റ്റൈലസ് 5G യുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) FHD+ 10-ബിറ്റ് pOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ 710 GPU, 8GB LPDDR4X റാം, 256GB uMCP സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ മോട്ടോ മിഡ് റേഞ്ച് സ്മാർട്ട്ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള My UX-ൽ ആണ് പ്രവർത്തനം.

സൂപ്പർ സ്റ്റൈല് താൻ! മോട്ടോ ജി സ്റ്റൈലസ് ലോഞ്ച് ചെയ്തു

മോട്ടോ ജി സ്റ്റൈലസ് 5Gയിലെ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ (സോണി LYT-700C സെൻസർ, f/1.88 അപ്പേർച്ചർ, OIS), 13MP അൾട്രാവൈഡ് ക്യാമറ (മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഹെഡ്സെറ്റ് ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), പൊടി, ജല പ്രതിരോധം (IP68), ഡ്യുവൽ സിം (1 നാനോ സിം + eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിൽ ഉണ്ട്.

68W ഫാസ്റ്റ് ചാർജിംഗ് പിന്തുണ, 15W വയർലെസ് ചാർജിംഗ് പിന്തുണകളോടെ 5000mAh ബാറ്ററിയാണ് മോട്ടോ ജി സ്റ്റൈലസ് 5G യിൽ സജ്ജീകരിച്ചിരിക്കുന്നത്. 162.15×74.78×8.29mm വലിപ്പവും 191 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.
ലെതർ പ്രചോദിത ഫിനിഷുള്ള മോട്ടോ ജി സ്റ്റൈലസ് 5G ജിബ്രാൾട്ടർ സീ, സർഫ് ദി വെബ് പാന്റോൺ നിറങ്ങളിൽ ലഭ്യമാണ്. ഇതിന്റെ വില 399.99 ഡോളർ (ഏകദേശം 34,505 രൂപ) ആണ്. ഏപ്രിൽ 17 ന് ആണ് വിൽപ്പന ആരംഭിക്കുക.

സൂപ്പർ സ്റ്റൈല് താൻ! മോട്ടോ ജി സ്റ്റൈലസ് ലോഞ്ച് ചെയ്തു

ആമസോൺ, ബെസ്റ്റ്​ബൈ, മോട്ടറോള എന്നിവിടങ്ങളിൽ നിന്ന് ഓൺ​ലൈനായി ഇത് വാങ്ങാം. തുടർന്ന് മെട്രോ ബൈ ടി-മൊബൈൽ, വെരിസോൺ, വിസിബിൾ, ടോട്ടൽ വയർലെസ്, സ്ട്രെയിറ്റ് ടോക്ക്, എടി ആൻഡ് ടി, ക്രിക്കറ്റ്, സ്പെക്ട്രം മൊബൈൽ, കൺസ്യൂമർ സെല്ലുലാർ, യുഎസ് സെല്ലുലാർ, എക്സ്ഫിനിറ്റി മൊബൈൽ, ഗൂഗിൾ ഫൈ വയർലെസ്, ഒപ്റ്റിമം മൊബൈൽ, ബൂസ്റ്റ് മൊബൈൽ എന്നിവയിലും ഈ ഫോൺ ലഭ്യമാകും.

Best Mobiles in India

English summary
The Moto G Stylus 5G 2025 has been launched. It is priced at $399.99 (approximately Rs. 34,505). It will go on sale on April 17. It has an IP68 rating for dust and water resistance, and military-grade durability with MIL-STD-810H certification. The Moto G Stylus 5G is equipped with a 5000mAh battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X