സ്നാപ്ഡ്രാഗൺ 480 SoC പ്രോസസറുള്ള മോട്ടോ ജി സ്റ്റൈലസ് 5 ജി ഇന്ത്യയിൽ അവതരിപ്പിക്കുമോ?

|

മോട്ടറോള പുതിയ സ്റ്റൈലസ് ബജറ്റ് ഫോണിൻറെ പുതിയ എഡിഷൻ മോട്ടോ ജി സ്റ്റൈലസ് 5 ജി അവതരിപ്പിച്ചു. മോട്ടറോള വൺ 5 ജി എയ്‌സിനൊപ്പം യുഎസിലെ കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന 5 ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നാണിത്. മികച്ച പ്രോസസർ, കൂടുതൽ റാം, കൂടുതൽ സ്റ്റോറേജ് കപ്പാസിറ്റി എന്നിവ ഉപയോഗിച്ച് 4 ജി എഡിഷന് സമാനമായ ഹാർഡ്‌വെയർ ഇതിൽ അവതരിപ്പിക്കുന്നു. ഈ സ്മാർട്ഫോൺ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പൊതുവെ മോട്ടറോള സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനാൽ മോട്ടോ ജി സ്റ്റൈലസ് 5 ജിയും ലോഞ്ച് ചെയ്യുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മോട്ടോ ജി സ്റ്റൈലസ് 5 ജിയുടെ പ്രധാനപ്പെട്ട സവിശേഷതകളും വിലയും നമുക്ക് ഇവിടെ വിശദമായി പരിചയപ്പെടാം.

 

മോട്ടോ ജി സ്റ്റൈലസ് 5 ജി സ്മാർട്ഫോണിൻറെ വില

മോട്ടോ ജി സ്റ്റൈലസ് 5 ജി സ്മാർട്ഫോണിൻറെ വില

മോട്ടോ ജി സ്റ്റൈലസ് 5 ജിക്ക് 399 ഡോളർ (ഏകദേശം 29,121 രൂപ) വില വരുന്നു. ജൂൺ 14 മുതൽ യുഎസിൽ ഈ സ്മാർട്ഫോൺ വിൽപ്പനയ്ക്കായി ലഭ്യമാകും. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര വിപണികളിൽ ഈ ഹാൻഡ്‌സെറ്റ് എപ്പോൾ ലഭ്യമാകുമെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാംസങ് ഗാലക്‌സി എ 52 5 ജി, ഗാലക്‌സി എ 42 5 ജി, യുഎസിലെ വൺപ്ലസ് നോർഡ് എൻ 10 5 ജി എന്നിവയ്‌ക്കെതിരെ മോട്ടോ ജി സ്റ്റൈലസ് 5 ജി വിപണിയിൽ മത്സരിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ബെസ്റ്റ് ബൈ, വാൾമാർട്ട്, ബി & എച്ച് ഫോട്ടോ, ആമസോൺ വഴി കോസ്മിക് എമറാൾഡ് എന്ന ഒരൊറ്റ കളർ ഓപ്ഷനിൽ ഇത് ജൂൺ 14 ന് ലഭ്യമാക്കും.

മോട്ടോ ജി സ്റ്റൈലസ് 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

മോട്ടോ ജി സ്റ്റൈലസ് 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ

പുതുക്കിയ രൂപകൽപ്പനയുമായി മോട്ടോ ജി സ്റ്റൈലസ് 5 ജി സ്മാർട്ഫോൺ വിപണിയിൽ വരുന്നു. സ്റ്റൈലസ് ഇപ്പോൾ സിലിണ്ടർ ആകൃതിയിലാണ്. നിങ്ങളുടെ സ്റ്റൈലസ് സ്മാർട്ഫോൺ നഷ്‌ടപ്പെട്ട് പോയാൽ തീയതി, സമയം, ജി‌പി‌എസ് എന്നിവ റെക്കോർഡ് ചെയ്യുവാൻ ആവശ്യപ്പെടുന്ന ഒരു പുതിയ സവിശേഷതയും കമ്പനി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2,400 × 1,080 പിക്‌സൽ റെസല്യൂഷനുള്ള 6.8 ഇഞ്ച് എൽസിഡി ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 6 ജിഗാഹെർട്‌സ് 5 ജി കണക്റ്റിവിറ്റിയുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 5 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 6 ജിബി റാമും മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്ന ഇതിൽ 256 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്.

സ്നാപ്ഡ്രാഗൺ 480 SoC പ്രോസസറുള്ള മോട്ടോ ജി സ്റ്റൈലസ് 5 ജി

മോട്ടോ ജി സ്റ്റൈലസ് 5 ജി കമ്പനിയുടെ സ്വന്തം മൈ യുഎക്സ് സ്കിൻ ഉപയോഗിച്ച് ഗൂഗിളിൻറെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ബിസിനസ്-ഗ്രേഡ് സുരക്ഷ നൽകുന്ന മൊബൈൽ‌ തിങ്ക്ഷീൽ‌ഡും ഈ ഹാൻഡ്‌സെറ്റിലുണ്ട്. 10W ചാർജിംഗിനുള്ള സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി സ്റ്റൈലസ് 5 ജിലുള്ളത്. 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുമായി ജോടിയാക്കിയ 48 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ഒരു ക്വാഡ് ക്യാമറ സംവിധാനമാണ് ഇതിലുള്ളത്. മുൻവശത്ത്, സെൽഫികൾ പകർത്തുവാൻ 16 മെഗാപിക്സൽ സെൻസർ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Moto G Stylus 5G, a new iteration of Motorola's budget-friendly stylus phone, was just launched. Along with the Motorola One 5G Ace, this is one of the company's most cheap 5G smartphones in the United States. It has the same hardware as the 4G version, but it has a faster processor, more RAM, and more storage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X