15മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6മണിക്കൂര്‍ ബാറ്ററി ലൈഫ്

Written By:

മോട്ടോറോളയുടെ മോട്ടോ ജി ടര്‍ബോയാണ് ഈ ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയോടെ വിപണിയിലെത്തിയിരിക്കുന്നത്. ബാറ്ററി ലൈഫ് കുറവ് ഒരു പ്രതിസന്ധിയായിരിക്കുന്ന ഈ കാലത്ത് ടര്‍ബോ ചാര്‍ജിംഗ് ഒരു അനുഗ്രഹം തന്നെയാണ്.

മോട്ടോ ജി ടര്‍ബോയെക്കുറിച്ച് കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

15മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6മണിക്കൂര്‍ ബാറ്ററി ലൈഫ്

1920x1080 റെസല്യൂഷനുള്ള 5.2ഇഞ്ച്‌ ഐപിഎസ്-നിയോ എല്‍സിഡി ഡിസ്പ്ലേയാണ് ഹോണര്‍ 7ണിനുള്ളത്. 294പിപിഐയാണ് ഇതിന്‍റെ പിക്സല്‍ ഡെന്‍സിറ്റി. കൂടാതെ ഗോറില്ല ഗ്ലാസ്‌ 3യുടെ സംരക്ഷണവുമുണ്ട്. ഒപ്പം വാട്ടര്‍പ്രൂഫുമാണ് ടര്‍ബോ.

15മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6മണിക്കൂര്‍ ബാറ്ററി ലൈഫ്

ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615ണിനൊപ്പം 2ജിബി റാമുമാണ് മോട്ടോ ജി ടര്‍ബോയ്ക്ക് കരുത്ത് പകരുന്നത്. അഡ്രീനോ405 ജിപ്പിയു ഗെയിമിങ്ങിന് അനുയോജ്യമായ ഗ്രാഫിക്സും നല്‍കുന്നു.

15മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6മണിക്കൂര്‍ ബാറ്ററി ലൈഫ്

നിലവില്‍ ആന്‍ഡ്രോയിഡ് 5.1.1 ലോലിപ്പോപ്പാണിലുള്ളത്. അധികം വൈകാതെ മാര്‍ഷ്മാലോ(ആന്‍ഡ്രോയിഡ്6.0) അപ്ഡേറ്റ് നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

15മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6മണിക്കൂര്‍ ബാറ്ററി ലൈഫ്

13എംപി പിന്‍ക്യാമറയും 5 മുന്‍ക്യാമറയുമാണിതിലുള്ളത്. ഫേസ് ഡിറ്റക്ഷന്‍, ഓട്ടോ എച്ച്ഡിആര്‍, ടച്ച് ഫോക്കസ് എന്നീ സവിശേഷതകള്‍ക്ക് പുറമേ ഡ്യുവല്‍ എല്‍ഇഡി ഡ്യുവല്‍ ടോണ്‍ ഫ്ലാഷുമുണ്ട്.

15മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6മണിക്കൂര്‍ ബാറ്ററി ലൈഫ്

16ജിബി ഇന്റേണല്‍ മെമ്മറി കൂടാതെ 32ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്.

15മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6മണിക്കൂര്‍ ബാറ്ററി ലൈഫ്

2470എംഎഎച്ച് ബാറ്ററിയുമായാണ് ടര്‍ബോയെത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ടര്‍ബോ ചാര്‍ജിംഗ് സവിശേഷതയുമുണ്ടിതില്‍. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് മോട്ടോ അവകാശപ്പെടുന്നത്.

15മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6മണിക്കൂര്‍ ബാറ്ററി ലൈഫ്

14,499രൂപയാണ് മോട്ടോ ജി ടര്‍ബോയുടെ ഫ്ലിപ്പ്കാര്‍ട്ടിലെ വില.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Moto G Turbo with Fast charging.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot