Home
Mobile

കൂടിയ ഫീച്ചറുകൾ ഉപയോഗിച്ച് നിർമിച്ച കുറഞ്ഞ വിലയുള്ള ഫോൺ! മോട്ടോ g04, g24 എന്നിവ ലോഞ്ച് ചെയ്തു

മോട്ടറോള പുതിയതായി രണ്ട് സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചു. മോട്ടോ g04 (moto g04), മോട്ടോ g24 (moto g24) എന്നീ പേരുകളിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോണുകൾ യൂറോപ്യൻ വിപണിയിലാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌ടുത്ത ആഴ്ചകളിൽ ലാറ്റിനമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത വിപണികളിലേക്ക് ഈ സ്മാർട്ട്ഫോണുകൾ എത്തും.

മോട്ടോ g24 പ്രീമിയം മെറ്റീരിയലുകളുപയോഗിച്ച് മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. സ്‌ട്രീംലൈൻ ചെയ്‌ത ക്യാമറ ഹൗസിംഗ്, സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ, വാട്ടർ റിപ്പല്ലന്റ് ഡിസൈൻ എന്നിവയാണ് ഈ മോട്ടറോള സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ. വെർച്വൽ റാം ഉൾപ്പെടെയുള്ള മികച്ച ഫീച്ചറുകളും ഇതിലുണ്ട്.

കൂടിയ ഫീച്ചറുകൾ ഉപയോഗിച്ച് നിർമിച്ച കുറഞ്ഞ വിലയുള്ള ഫോൺ!

മോട്ടോ ജി04 മികച്ച കാഴ്ചാനുഭവത്തിനായി 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് എത്തുന്നത്. പ്രീമിയം മെറ്റീരിയലുകളിൽ നിന്ന് രൂപകല്പന ചെയ്‌ത, സ്‌ട്രീംലൈൻ ചെയ്‌ത ക്യാമറ ഹൗസിംഗ്, സൈഡ് മൗണ്ട് ചെയ്‌ത ഫിംഗർപ്രിന്റ് റീഡർ, ഡ്യൂറബിലിറ്റിക്കായി വാട്ടർ റിപ്പല്ലന്റ് ഡിസൈൻ എന്നിവ ഈ സ്മാർട്ട്ഫോണിലുമുണ്ട്.

മോട്ടോ ജി04 ന്റെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് HD+ ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, ബ്രൈറ്റ്‌നെസ് മോഡ്, നൈറ്റ് ലൈറ്റ് മോഡ്, 4GB/ 8GB വരെ വെർച്വൽ റാം, യൂണിസോക് T606 പ്രൊസസർ, 16എംപി പിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, 5എംപി ഫ്രണ്ട് ക്യാമറ തുടങ്ങയവയാണ് ഈ സ്മാർട്ട്ഫോണിലെ പ്രധാന ഫീച്ചറുകൾ.

കൂടിയ ഫീച്ചറുകൾ ഉപയോഗിച്ച് നിർമിച്ച കുറഞ്ഞ വിലയുള്ള ഫോൺ!

മോട്ടോ ജി04 ​ഒരു 4ജി സ്മാർട്ട്ഫോൺ ആണ്. 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-സി എന്നവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. IP52 റേറ്റിങ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 10W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയുമുണ്ട്.

മോട്ടോ ജി24 സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് HD+ ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 537 നിറ്റ്സ് ​ബ്രൈറ്റ്നസ്, 50എംപി + 2എംപി മാക്രോ ക്യാമറ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ, എൽഇഡി ഫ്ലാഷ്, 8എംപി ഫ്രണ്ട് ക്യാമറ എന്നിവ ബജറ്റ് വിലയിൽ എത്തുന്ന ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഒക്ടാ കോർ മീഡിയടെക് ഹീലിയോ G85 12nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തന കേന്ദ്രം. 4GB LPDDR4X റാം, 128GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. 4GB/ 8GB വരെ വെർച്വൽ റാം ഫീച്ചറും മോട്ടോ ജി24 വാഗ്ദാനം ചെയ്യുന്നു.

കൂടിയ ഫീച്ചറുകൾ ഉപയോഗിച്ച് നിർമിച്ച കുറഞ്ഞ വിലയുള്ള ഫോൺ!

3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP52 റേറ്റിങ് എന്നിവ മോട്ടോ ജി24 സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, USB ടൈപ്പ്-സി എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ.

കോൺകോർഡ് ബ്ലാക്ക്, സീ ഗ്രീൻ, സാറ്റിൻ ബ്ലൂ, സൺറൈസ് ഓറഞ്ച് നിറങ്ങളിൽ മോട്ടോ g04 ലഭ്യമാകും. മാറ്റ് ചാർക്കോൾ, ഐസ് ഗ്രീൻ, ബ്ലൂബെറി, പിങ്ക് ലാവെൻഡർ കളർ ഓപ്ഷനുകളിലാണ് g24 എത്തുന്നത്. മോട്ടോ g04ന്റെ പ്രാരംഭവില 119 യൂറോ(ഏകദേശം 10,775 രൂപ) ആണ്. g24-ന്റെ വില 129 യൂറോയിൽ (ഏകദേശം 11,680 രൂപ) ആരംഭിക്കുന്നു.

More from GizBot

Best Mobiles in India

English summary
Motorola has launched two new smartphones. These smartphones, named Moto g04 and Moto g24, have been launched in the European market. The smartphones will arrive in select markets in Latin America, the Middle East, and Asia-Pacific in the coming weeks. These phones are launched at a budget price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X