മറ്റുള്ളവർക്കിട്ട് പണികൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം! മോട്ടോ G04 ന്റെ വരവിൽ ഞെട്ടി എതിരാളികൾ
ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിട്ടുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് ആശങ്കയും കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവേശവും പകർന്ന് മോട്ടറോളയുടെ മോട്ടോ G04 ന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് മോട്ടോ ജി04 (Moto G04) ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
മോട്ടോ ജി04ന്റെ ലിസ്റ്റിങ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഫോൺ ഫെബ്രുവരി 15ന് ലോഞ്ച് ചെയ്യുമെന്ന് ഈ ലിസ്റ്റിങ് സ്ഥിരീകരിക്കുന്നു. ഏറ്റവും താങ്ങാനാകുന്ന വിലയിൽ, അതായത് 10000 രൂപയിൽ ഒരു സ്മാർട്ട്ഫോൺ മോട്ടറോള ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ട് കുറച്ച് ദിവസമേ ആയുള്ളൂ. അപ്പോഴേക്കും അടുത്ത ഫോണും വരവറിയിച്ചിരിക്കുന്നു.

കൂടിയ ഫീച്ചറുകൾ ഉപയോഗിച്ച് നിർമിച്ച കുറഞ്ഞ വിലയുള്ള ഫോൺ എന്ന് മോട്ടോ ജി04നെ വിശേഷിപ്പിക്കാം. കഴിഞ്ഞ മാസം അവസാനം യൂറോപ്പിൽ മോട്ടറോള തങ്ങളുടെ പുതിയ ജീ സീരീസ് ഫോണുകൾ പുറത്തിറക്കിയിരുന്നു. മോട്ടോ g04, g24 എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് അന്ന് യൂറോപ്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. ഇതിൽ ജി04 മോഡൽ ആണ് ഇപ്പോൾ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്.
അടുത്തിടെ ഇന്ത്യയിൽ മോട്ടോ g24 പവറും ബജറ്റ് വിലയിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോ ജി04ന്റെ വരവ്. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് മോട്ടോ ജി04 വരുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡൽ, 8 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡൽ എന്നിവയാണ് അവ.

ബജറ്റ് സ്മാർട്ട്ഫോൺ ആണെങ്കിലും കിടിലൻ ലുക്കിലും അതിന്റെ പ്രൈസ് വിഭാഗത്തിൽ നൽകാവുന്ന മികച്ച ഫീച്ചറുകളുമായാണ് മോട്ടോ ജി04 ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുക എന്നാണ് പ്രതീക്ഷിക്കുന്നത്. മോട്ടോ ജി04 മികച്ച കാഴ്ചാനുഭവത്തിനായി 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് HD+ ഡിസ്‌പ്ലേയുമായാണ് എത്തുന്നത്.
കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും പ്രീമിയം മെറ്റീരിയലുകളിൽ നിന്ന് രൂപകല്പന ചെയ്‌ത, സ്‌ട്രീംലൈൻ ചെയ്‌ത ക്യാമറ ഹൗസിംഗ്, സൈഡ് മൗണ്ട് ചെയ്‌ത ഫിംഗർപ്രിന്റ് റീഡർ, ഡ്യൂറബിലിറ്റിക്കായി വാട്ടർ റിപ്പല്ലന്റ് ഡിസൈൻ എന്നിങ്ങനെ മികച്ച ഫീച്ചറുകൾ തന്നെ ഈ മോട്ടാ ജി04 സ്മാർട്ട്ഫോണിലുണ്ട്.
മോട്ടോ ജി04 ന്റെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റുള്ള, 6.6 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ബ്രൈറ്റ്‌നെസ് മോഡ്, നൈറ്റ് ലൈറ്റ് മോഡ്, 4GB/ 8GB വരെ വെർച്വൽ റാം, യൂണിസോക് T606 പ്രൊസസർ, 16എംപി പിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, 5എംപി ഫ്രണ്ട് ക്യാമറ തുടങ്ങയ ഫീച്ചറുകളും ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. IP52 റേറ്റിങ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 10W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയുമുണ്ട്. 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-സി എന്നവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ.
അതായത് മോട്ടോ ജി04 ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നർഥം. ബജറ്റ് വിലയിൽ അടുത്തിടെ നിരവധി 4ജി ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. ലാവ യുവ3, ഐടെൽ പി55 സീരീസ് എന്നിവയാണ് മോട്ടോ ജി04 ന്റെ പ്രധാന എതിരാളികൾ. മോട്ടോയുടെ തന്നെ ജി24 പവർ മോഡലും നിലവിൽ ഇന്ത്യയിൽ ബജറ്റ് വിലയിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്.
മേട്ടോ ജി04ന്റെ വരവ് ബജറ്റ് വിലയിലെത്തുന്ന മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് ഭീഷണി ഉയർത്തുന്നു. എന്ത് വിലയിലാകും മോട്ടോ ജി04 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയെന്ന് വ്യക്തമല്ല. മോട്ടോ ജി24ന്റെ വിലയെക്കാൾ കുറവായിരിക്കും എന്ന് പ്രതീക്ഷിക്കാം. മോട്ടോ ജി24 പവറിന്റെ അടിസ്ഥാന വേരിയന്റിന് 8,999 രൂപയും 8GB+ 128GB മോഡലിന് 9999 രൂപയുമാണ് വില.


Click it and Unblock the Notifications








