Home
Mobile

വരാനുള്ളത് വഴിയിൽ തങ്ങില്ല, മേയ് 30ന് കൃത്യമായി ഇങ്ങെത്തും! ബജറ്റ് വിലയിൽ 50MP AI ക്യാമറയുമായി മോട്ടോ G04s

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങൾ അ‌ടുത്തതായി ഇന്ത്യയിൽ വിപണിയിൽ എത്തിക്കാൻ പോകുന്ന മോട്ടോ ജി04s (Moto G04s) സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി. ഈ മാസം 30ന് ആണ് ​ഈ ഫോൺ ഇന്ത്യയിൽ എത്തുക. ഫ്ലിപ്പ്കാർട്ട് വഴിയാണ് മോട്ടോ ജി04s വിൽപ്പനയ്ക്ക് എത്തുന്നത്.

ബജറ്റ് വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ എന്ന നിലയ്ക്കാണ് മോട്ടോ G04s ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഈ വർഷം ഫെബ്രുവരിയിൽ മോട്ടോ G04 എന്നൊരു മോഡൽ മോട്ടറോള പുറത്തിറക്കിയിരുന്നു. ആ മോഡലിന്റെ കുറച്ചുകൂടി അ‌പ്ഗ്രേഡ് ചെയ്ത മോഡൽ എന്ന നിലയിലാകും പുതിയ മോട്ടോ G04s അ‌വതരിപ്പിക്കപ്പെടുക.

വരാനുള്ളത് വഴിയിൽ തങ്ങില്ല, മേയ് 30ന് കൃത്യമായി ഇങ്ങെത്തും!

മോട്ടറോളയുടെ മിക്ക ഫോണുകളും ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പനയ്ക്ക് എത്താറുള്ളത്. ഇവിടെയും ആ കൂട്ടുകെട്ട് ആവർത്തിക്കുന്നു. ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റ് മോട്ടോ G04s -ന്റെ ഇന്ത്യൻ ലോഞ്ച് തീയതി സ്ഥിരീകരിക്കുകയും അ‌തോടൊപ്പം തന്നെ ഈ ബജറ്റ് സ്മാർട്ട്ഫോണിന്റെ ചില സുപ്രധാന ഫീച്ചറുകൾ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

90Hz റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് HD+ LCD സ്‌ക്രീൻ, യൂണിസോക് T606 ചിപ്സെറ്റ്, 4GB റാം, 4GB വരെ വെർച്വൽ റാം, ആൻഡ്രോയിഡ് 14 എന്നിവ മോട്ടോ G04sൽ ഉണ്ടാകുമെന്ന് ഫ്ലിപ്പ്കാർട്ടിലെ ​മൈക്രോ​സൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡാർക്ക് ഓറഞ്ച്, ഗ്രീൻ, ബ്ലാക്ക്, ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ഇന്ത്യയിൽ ലഭ്യമാകുക.

വരാനുള്ളത് വഴിയിൽ തങ്ങില്ല, മേയ് 30ന് കൃത്യമായി ഇങ്ങെത്തും!

മോട്ടോ G04sന്റെ മറ്റ് ഫീച്ചറുകളൊന്നും ലഭ്യമായിട്ടില്ല. എങ്കിലും ഇതിനകം പുറത്തിറങ്ങിയ മോട്ടോ G04 ലെ പല ഫീച്ചറുകളും ഈ പുതിയ മോഡലിലും ആവർത്തിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. അ‌തേസമയം തന്നെ ക്യാമറ പോലുള്ള ഫീച്ചറുകളുടെ കാര്യത്തിൽ മുൻ മോഡലിനെക്കാൾ മികവ് പുതിയ മോട്ടോ G04sൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

മോട്ടോ G04s ന്റെ പ്രധാന് ഫീച്ചറുകൾ: 6.6-ഇഞ്ച് പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഈ ഫോണിൽ ഉണ്ടാകും. അ‌തോടൊപ്പം 90Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഈ മോട്ടറോള ഫോണിൽ ഉണ്ടാകും. മാലി G57 ജിപിയുവുമായി ജോഡിയാക്കിയ യൂണിസോക് T606 ചിപ്സെറ്റാണ് ഈ ബജറ്റ് ഫോണിന്റെ ശക്തി.

ഫ്ലിപ്പ്കാർട്ടിലെ ലിസ്റ്റിങ് വിവരങ്ങൾ പ്രകാരം മോട്ടോ G04s ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് എത്തുന്നത്. അ‌തിൽ ഏറ്റവും ശ്രദ്ധ നേടുക 50MP AI മെയിൻ ക്യാമറയാകും. പോർട്രെയിറ്റ് മോഡും ഓട്ടോ നൈറ്റ് വിഷൻ സപ്പോർട്ടും ഇതിൽ ഫീച്ചർ ചെയ്യും. ഈ ഡ്യുവൽ ക്യാമറ യൂണിറ്റിലെ രണ്ടാമത്തെ ക്യാമറ 16MP സെൻസർ ആയിരിക്കുമെന്നും പറയപ്പെടുന്നു.

വരാനുള്ളത് വഴിയിൽ തങ്ങില്ല, മേയ് 30ന് കൃത്യമായി ഇങ്ങെത്തും!

അ‌തേസമയം മോട്ടോ g04sന്റെ ഫ്രണ്ട് ക്യാമറയക്കെുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അ‌തേപോലെ ഈ ഫോണിന്റെ ഫാസ്റ്റ് ചാർജിങ് ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമല്ല. എന്നാൽ 5,000mAh ബാറ്ററി ഇതിൽ ഉണ്ടാകും എന്ന് ഉറപ്പായിട്ടുണ്ട്. ആൻഡ്രോയിഡ് 14 ഒഎസ് അ‌ടിസ്ഥാനമാക്കിയായിരിക്കും ഈ മോട്ടറോള ഫോൺ പ്രവർത്തിക്കുക.

ഡോൾബി അറ്റ്‌മോസ്, മോട്ടോ ജസ്റ്റേഴ്സ് ഫീച്ചറുകളും ഇതിൽ ഉണ്ടാകും. ഈ ഫോണിന്റെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും മോട്ടോ G04 അ‌ടിസ്ഥാന മോഡൽ ലോഞ്ച് ചെയ്തത് 7,999 രൂപ പ്രാരംഭ വിലയിലാണ്. ഇതിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 6,999 രൂപ വിലയിലാണ്. ഇതിനെക്കാൾ അ‌ൽപ്പം ഉയർന്ന വിലയിലാണ് മോട്ടോ G04s എത്തുകയെന്നാണ് സൂചന.

More from GizBot

Best Mobiles in India

English summary
The Moto G04s has been officially confirmed to launch in India on May 30. Moto G04s is available for sale through Flipkart. The Moto G04s is confirmed to feature a 6.6-inch HD+ LCD screen with a 90Hz refresh rate, a Unisoc T606 chipset, 4GB of RAM, up to 4GB of virtual RAM, and Android 14.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X