Home
Mobile

ഈ 'ജി' ഇന്ത്യയിൽ വാഴുമോ! ബജറ്റ് വിപണി പിടിക്കാൻ മോട്ടറോള ജി04s എത്തി

എൻട്രിലെവൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആലോചിക്കുന്നവർക്ക് പരിഗണിക്കാനായി മോട്ടറോള പുതിയ ഒരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചു. മോട്ടറോളയുടെ ജി സീരീസിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കലായും ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്ത G04-​ന്റെ അ‌പ്ഗ്രേഡഡ് വേരിയന്റ് എന്ന നിലയിലും മോട്ടോ G04s ( moto g04s ) എന്ന മോഡലാണ് പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്. ബജറ്റ് വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ എന്ന നിലയ്ക്കാണ് മോട്ടോ G04s ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. മോട്ടോ ജി04s 4GB + 64GB സിംഗിൾ വേരിയന്റിന് 6999 രൂപയാണ് വില.

മോട്ടോ G04s ന്റെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് (1612 x 720 പിക്സലുകൾ) HD+ 20:9 ആസ്പക്ട് റേഷ്യോ, IPS ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 537 nits വരെ ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ബജറ്റ് വിപണി പിടിക്കാൻ മോട്ടറോള ജി04s എത്തി

1.6GHz ഒക്ടാ കോർ യൂണിസോക്ക് T606 (6x Cortex-A55, 2x Cortex-A75 കോറുകൾ) 12nm പ്രൊസസർ ആണ് ഈ മോട്ടറോള ഫോണിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രം , മാലി G57 MP1 ജിപിയു പിന്തുണയും ഇതിലുണ്ട്. 4GB LPDDR4X റാം, 64GB UFS 2.2 സ്റ്റോറേജ് എന്നിവയാണ് ഇതിലുള്ളത്.

മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള My UX ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ബജറ്റ് വിപണി പിടിക്കാൻ മോട്ടറോള ജി04s എത്തി

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം f/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി റിയർ സെൻസറും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ക്യാമറയും മോട്ടോ ജി04sൽ ഉണ്ട്. 3.5എംഎം ഓഡിയോ ജാക്ക്, ഡോൾബി അറ്റ്‌മോസ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ എന്നിവയും ഈ മോട്ടറോള ഫോണിലുണ്ട്.

വാട്ടർ റിപ്പല്ലൻ്റ് ഡിസൈൻ (IP52) ഫീച്ചറുമായാണ് മോട്ടോ ജിG04s എത്തുന്നത്. ഡ്യുവൽ 4G LTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, GPS, USB ടൈപ്പ്-സി എന്നിവയാണ് ഇതിലെ കണക്ടിവിറ്റി ഫീച്ചറുകൾ. അ‌തായത് ഇത് ഒരു 4ജി ഫോൺ ആണ്.

15W വരെ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് മോട്ടോ ജി04s ൽ ഉള്ളത്. സാറ്റിൻ ബ്ലൂ, കോൺകോർഡ് ബ്ലാക്ക്, സീ ഗ്രീൻ, സൺറൈസ് ഓറഞ്ച് നിറങ്ങളിൽ ഈ എൻട്രിലെവൽ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാകും. വിലയും ലഭ്യതയും: മോട്ടോ G04s-ൻ്റെ 4GB + 64GB മോഡൽ 6,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

ബജറ്റ് വിപണി പിടിക്കാൻ മോട്ടറോള ജി04s എത്തി

ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ജൂൺ 5 മുതൽ മോട്ടോ ജി04s ലഭ്യമാകും. ഈ ഹാൻഡ്‌സെറ്റിന് 178.8 ഗ്രാം ഭാരവും 163.49 x 74.53 x 7.99 എംഎം വലുപ്പവുമുണ്ട്. എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾക്കായി മോട്ടോ g04s ഒരു പുതിയ നിലവാരം സൃഷ്ടിച്ചിരിക്കുന്നു എന്ന് ഫോൺ ലോഞ്ചിന് ശേഷം മോട്ടറോള ഇന്ത്യ മാനേജിംഗ് ഡയറക്ടർ നരസിംഹൻ പറഞ്ഞു.

More from GizBot

Best Mobiles in India

English summary
Moto G04s has been launched in India and its 4GB + 64GB model will be available in India at a price of Rs 6,999. It is powered by a 1.6GHz octa-core Unisock T606 12nm processor. It also packs a 5000mAh battery with up to 15W fast charging support. The Moto G04s will be available from June 5 via Flipkart, Motorola's official website and retail stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X