മോട്ടോ g06 പവർ ലോഞ്ച് ചെയ്തു; വാങ്ങിക്കോ, പക്ഷേ ഈ ഒരു കാര്യം മനസിലാക്കിയാൽ എല്ലാവർക്കും നല്ലത്!
മികച്ച 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നതിൽ മാത്രമല്ല, ആളുകൾ പൊതുവെ ഇപ്പോൾ ഒഴിവാക്കി വരുന്ന 4ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നതിലും സ്മാർട്ട്ഫോൺ ബ്രാൻഡുകൾ മത്സരിക്കുന്നതായി ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. കഴിഞ്ഞ ദിവസം സാംസങ് തങ്ങളുടെ എം07 എന്ന ബജറ്റ് 4ജി ഫോൺ പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെ ഇപ്പോൾ മോട്ടറോളയും ഒരു പുതിയ 4ജി ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. മോട്ടോ ജി06 പവർ (moto g06 power) എന്നാണ് ഈ പുതിയ സ്മാർട്ട്ഫോണിന്റെ പേര്.
ഈ പുതിയ മോട്ടറോള സ്മാർട്ട്ഫോൺ മികച്ച ബാറ്ററി, ബെസ്റ്റ് ഡിസ്പ്ലേ അടക്കമുള്ള മികച്ച ഫീച്ചറുകൾ തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇത് വാങ്ങും മുമ്പ് ഉപയോക്താക്കൾ ഒരുകാര്യം പ്രത്യേകം മനസിലാക്കിയിരിക്കണം. ഇത് ഒരു 4ജി സ്മാർട്ട്ഫോൺ എന്നതാണ് അത്. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം പേരും 5ജി ഫോൺ വാങ്ങാനാണ് താൽപര്യപ്പെടുക.

പുതിയ കാലഘട്ടത്തിൽ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങുന്നതാണ് ഉപയോക്താവിന് നല്ലത്. ബജറ്റ് വിലയിൽ ധാരാളം 5ജി ഫോണുകൾ ഇന്ത്യയിൽ ലഭ്യമാണ്. ഈ സാഹചര്യത്തിൽ പുതിയ ഫോൺ വാങ്ങാൻ പോകുമ്പോൾ അത് 5ജി ആണ് എന്ന് ഉറപ്പാക്കേണ്ടത് ഉപയോക്താവിന്റെ ഉത്തരവാദിത്തമാണ്. ഇനി 5ജി ഒരു വിഷയമല്ല, മികച്ചൊരു സ്മാർട്ട്ഫോൺ മതി എന്നുള്ളവർക്ക് പുതിയ 4ജി ഫോണുകൾ പരിഗണിക്കാം.
അത്തരത്തിൽ 4ജി, 5ജി എന്നീ താൽപര്യങ്ങളൊന്നുമില്ലാതെ ഒരു പുതിയ ലോ ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങാൻ താൽപര്യപ്പെടുന്നവർക്കായി പുതിയ മോട്ടോ ജി06 പവർ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും വിലയും ലഭ്യതയും അടക്കമുള്ള വിവരങ്ങൾ ഇവിടെ പരിചയപ്പെടാം. 7500 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ മോട്ടറോള ഫോൺ പരിഗണിക്കാവുന്നതാണ്.

ARM Mali-G52 MP2 GPU, 4GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 64GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുളള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകൾ ലഭ്യമാകും.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും മോട്ടോ ജി06 പവറിൽ ഉണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, പൊടിയും സ്പ്ലാഷും പ്രതിരോധിക്കുന്ന IP64 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 6.0, GPS, USB ടൈപ്പ്-C, 18W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 171.35 x 77.50 x 8.82mm വലിപ്പവും 220 ഗ്രാം ഭാരവും ഈ മോട്ടറോള ഫോണിനുണ്ട്.
വിലയും ലഭ്യതയും
മോട്ടോ g06 പവർ 4GB + 64GB സ്റ്റോറേജ് വേരിയന്റിന് 7,499 രൂപയാണ് വില. ടെൻഡ്രിൽ, ടേപ്പസ്ട്രി, ലോറൽ ഓക്ക് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും. ഒക്ടോബർ 11 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാം.


Click it and Unblock the Notifications








