Home
Mobile

മോട്ടോ ജി 10 പവർ സ്മാർട്ഫോൺ നാളെ ചൊവ്വാഴ്ച അവതരിപ്പിക്കും: വില, സവിശേഷതകൾ

മോട്ടറോള മോട്ടോ ജി 30, മോട്ടോ ജി 10 പവർ സ്മാർട്ഫോണുകൾ നാളെ ഇന്ത്യയിൽ വിപണിയിലെത്തുന്നു. ലോഞ്ചിന് മുന്നോടിയായി കമ്പനി നിരവധി പ്രധാന സവിശേഷതകളും ഈ രണ്ട് ഹാൻഡ്സെറ്റുകളുടെ ലഭ്യതയും സൂചിപ്പിക്കുന്നു. 6,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 10 പവർ നൽകുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. മോട്ടോ ജി 10 പവർ ഇന്ത്യൻ വിപണിയിൽ മോട്ടോ ജി 10 ൻറെ പുനർനിർമ്മിച്ച മോഡലാണെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു, എന്നാൽ, പവർ മോഡലിന് പഴയ മോഡലിനെക്കാൾ ഉയർന്ന ബാറ്ററി കപ്പാസിറ്റിയുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 10ൽ വരുന്നത്.

മോട്ടോ ജി 10 പവർ സവിശേഷതകളും, ലഭ്യതയും

മോട്ടോ ജി 10 പവർ സവിശേഷതകളും, ലഭ്യതയും

റെൻഡറുകൾ ഉൾപ്പെടെ ലോഞ്ച് ഇവന്റിന് മുന്നോടിയായി മോട്ടോ ജി 10 പവറിൻറെ നിരവധി സവിശേഷതകൾ സൂചിപ്പിക്കപ്പെടുന്നുണ്ട്. മോട്ടോ ജി 10 പവർ 6,000 എംഎഎച്ച് ബാറ്ററിയുമായി വരുമെന്നും 48 മെഗാപിക്സൽ പ്രധാന ക്യാമറയുമായി പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പ് അവതരിപ്പിക്കുമെന്നും സ്ഥിരീകരിച്ചു. സുരക്ഷയ്‌ക്കായി തിങ്ക്ഷീൽഡിനെ സംയോജിപ്പിച്ചിരിക്കുന്ന ഈ സ്മാർട്ഫോൺ ആൻഡ്രോയിഡ് 11 സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്നു.

മോട്ടോ ജി 10 പവർ

വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച്, കറുപ്പ്, നീല എന്നീ ടെക്സ്ചറുകളിൽ റിബൺഡ് ബാക്ക് പാനൽ സവിശേഷതകളുമായി മോട്ടോ ജി 10 പവർ വരുമെന്നാണ് റെൻഡറുകൾ കാണിക്കുന്നത്. പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ വരുന്ന ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ട്. ഫ്ലിപ്കാർട്ടിൽ ഈ ഹാൻഡ്‌സെറ്റിൻറെ ലഭ്യതയും സ്ഥിരീകരിച്ചു കഴിഞ്ഞു. മോട്ടോ ജി 10 പവറിലെ 6,000 എംഎഎച്ച് ബാറ്ററി രണ്ട് ദിവസത്തേക്ക് ചാർജ് നൽകുമെന്ന് പറയപ്പെടുന്നു. ഉപയോക്താക്കൾക്ക് 190 മണിക്കൂർ മ്യൂസിക് സ്ട്രീം ചെയ്യാനും 23 മണിക്കൂർ വീഡിയോകൾ കാണാനും 20 മണിക്കൂർ വെബ് ബ്രൗസ് ചെയ്യാനും കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിലെ ക്വാഡ് ക്യാമറ സെറ്റപ്പിന് മാക്രോയും ഡെപ്ത് സെൻസറും ഉണ്ടെന്ന് പറയപ്പെടുന്നു.

മോട്ടോ ജി 30 സവിശേഷതകളും, ലഭ്യതയും

മോട്ടോ ജി 30 സവിശേഷതകളും, ലഭ്യതയും

ഫ്ലിപ്പ്കാർട്ടിലും മോട്ടോ ജി 30 സ്മാർട്ഫോൺ ലഭിക്കുമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം യൂറോപ്പിലാണ് ആദ്യമായി ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചത്. ഇപ്പോൾ ഇതിൻറെ സവിശേഷതകൾ ലഭ്യമാണ്. മോട്ടോ ജി 30 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഇതിൽ അവതരിപ്പിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. 64 മെഗാപിക്സലിന്റെ പ്രധാന ക്യാമറയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഫോണിനുള്ളത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും വില വിവരങ്ങൾ നാളെ ലോഞ്ച് പരിപാടിയിൽ അവതരിപ്പിക്കും. മോട്ടോ ജി 10 പവർ, മോട്ടോ ജി 30 ലോഞ്ച് ഇവന്റ് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആരംഭിക്കും.

Best Mobiles in India

English summary
Both the Motorola Moto G30 and the Motorola Moto G10 Power will be released in India tomorrow, March 9th. The company is teasing several main features and availability of the two phones in the area ahead of their launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X