മോട്ടോ ജി 100 ൻറെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയൻറ് മാർച്ച് 25 ന് അവതരിപ്പിക്കും

|

മാർച്ച് 25 ന് അവതരിപ്പിക്കുവാൻ പോകുന്ന മോട്ടോ ജി 100 സ്മാർട്ഫോണിൻറെ വില ചോർന്നു. സ്പാനിഷ് റീട്ടെയിലർ വെബ്‌സൈറ്റിൽ ഈ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട മോഡൽ നമ്പർ XT2125, റാമും, സ്റ്റോറേജ് കോൺഫിഗറേഷനും സിംഗിൾ ബ്ലൂ കളർ ഓപ്ഷനും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ലിസ്റ്റിംഗിൽ ഈ ഹാൻഡ്‌സെറ്റിൻറെ പേരോ ചിത്രമോ ഉൾപ്പെടുന്നില്ല. ജനുവരിയിൽ ചൈനയിൽ സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറും 90Hz ഡിസ്‌പ്ലേയും ഉപയോഗിച്ച് പുറത്തിറക്കിയ മോട്ടറോള എഡ്ജ് എസിൻറെ ഗ്ലോബൽ എഡിഷനായിരിക്കും മോട്ടോ ജി 100.

മോട്ടോ ജി 100: പ്രതീക്ഷിക്കുന്ന വില

മോട്ടോ ജി 100: പ്രതീക്ഷിക്കുന്ന വില

സ്പാനിഷ് റീട്ടെയിലർ പാരാറ്റുപ്കിയുടെ വെബ്‌സൈറ്റിൽ മോഡൽ നമ്പർ എക്‌സ് ടി 2125, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിവയുള്ള ഈ മോട്ടറോള ഹാൻഡ്‌സെറ്റ് യൂറോ 479.77 (ഏകദേശം 41,400 രൂപ) കൂടാതെ, ഒരു ബ്ലൂ കളർ വേരിയന്റിലും ഈ ഹാൻഡ്‌സെറ്റ് വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. ജനുവരിയിൽ ചൈനയിൽ വിപണിയിലെത്തിയ മോട്ടറോള എഡ്ജ് എസിൻറെ ഗ്ലോബൽ എഡിഷനാണെന്ന് വിശ്വസിക്കപ്പെടുന്ന മോട്ടോ ജി 100 യുടേതാണ് ഈ മോഡൽ നമ്പർ. സ്പാനിഷ് റീട്ടെയിലർ വെബ്‌സൈറ്റ് ലിസ്റ്റിംഗ് ആദ്യമായി കണ്ടെത്തിയത് 91 മൊബൈൽ ആണ്.

സാംസങ് ഗാലക്‌സി എ72, ഗാലക്‌സി എ52 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംസാംസങ് ഗാലക്‌സി എ72, ഗാലക്‌സി എ52 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

മോട്ടോ ജി 100 ൻറെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയൻറ്

മോട്ടറോള എഡ്ജ് എസിൻറെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 1,999 (ഏകദേശം 22,600 രൂപ), 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 2,399 (ഏകദേശം 27,000 രൂപ), 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 2,799 (ഏകദേശം 31,600 രൂപ) എന്നിങ്ങനെയാണ് വില വരുന്നത്. ഈ രണ്ട് ഹാൻഡ്സെറ്റുകളുടെയും പരിവർത്തനം ചെയ്ത ഐആർആർ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മോട്ടോ ജി 100 യൂറോപ്യൻ വിപണിയിൽ വില വളരെ ഉയർന്നതായി മനസിലാക്കുവാൻ സാധിക്കും.

സ്നാപ്ഡ്രാഗൺ 870 SoC പ്രോസസർ

എന്നാൽ, ഇത് സാധാരണയാണെങ്കിലും ഈ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വരുന്ന വില യൂറോപ്യൻ വിലയേക്കാൾ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാർച്ച് 25 ന് ഒരു ലോഞ്ച് ഇവന്റ് നടത്തുമെന്ന് മോട്ടറോള അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ, ഈ ഹാൻഡ്‌സെറ്റിൻറെ കൂടുതൽ കാര്യങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മോട്ടോ ജി 100 ൻറെ ഗ്ലോബൽ ലോഞ്ച് മാർച്ച് 25 ന് തന്നെ നടക്കുന്നതാണ്.

മടക്കിവെക്കാവുന്ന സ്മാർട്ട്ഫോണുമായി ഷവോമി, എംഐ മിക്സ് വൈകാതെ പുറത്തിറങ്ങുംമടക്കിവെക്കാവുന്ന സ്മാർട്ട്ഫോണുമായി ഷവോമി, എംഐ മിക്സ് വൈകാതെ പുറത്തിറങ്ങും

മോട്ടോ ജി 100: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മോട്ടോ ജി 100: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മോട്ടറോള എഡ്ജ് എസിന്റെ ഗ്ലോബൽ എഡിഷനായി മാറിയേക്കാവുന്ന മോട്ടോ ജി 100 ൻറെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ ഇവയാണ്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് വരുന്ന 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,520 പിക്‌സൽ) ഡിസ്‌പ്ലേ ഈ സ്മാർട്ട്ഫോണിലുണ്ടാകും. സ്നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്ഫോൺ ജാക്കും ഇതിൽ ഉൾപ്പെടുത്തും.

റിയൽമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽറിയൽമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ

മോട്ടോ ജി 100: ക്യാമറ സവിശേഷതകൾ

മോട്ടോ ജി 100: ക്യാമറ സവിശേഷതകൾ

64 മെഗാപിക്സൽ പ്രൈമറി സെൻസർ, 16 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, ടൈം-ഓഫ്-ഫ്ലൈറ്റ് (ടോഫ്) സെൻസർ എന്നിവ മോട്ടോ ജി 100യുടെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ ഉണ്ടെന്ന് പറയപ്പെടുന്നു. മുൻവശത്ത്, മോട്ടോ ജി 100 ന് 16 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുമായി വരാം. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1, എൻ‌എഫ്‌സി എന്നിവയുൾപ്പെടെ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള 256 ജിബി വരെ യു‌എഫ്‌എസ് 3.1 സ്റ്റോറേജ് ഇതിന് ഉണ്ടായിരിക്കാം. 20W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 100ൽ വരുന്നത്.

Best Mobiles in India

English summary
The upcoming phone's model number, XT2125, has been discovered on a Spanish retailer's website, along with RAM and storage configurations and a single Blue color option. However, neither the phone's name nor an image are included in the listing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X