മികച്ച ഫീച്ചറുകളുമായി മോട്ടോ ജി22 എത്തുന്നു; ഇന്ത്യ ലോഞ്ച് ഉടനെന്ന് റിപ്പോർട്ട്

|

മോട്ടോ ജി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ, മോട്ടോ ജി22 ഉടൻ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് അന്താരാഷ്ട്ര വിപണിയിൽ മോട്ടോ ജി22 ഹാൻഡ്സെറ്റ് ലോഞ്ച് ചെയ്തത്. പിന്നാലെയാണ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലേക്കും വരുന്നത്. ബജറ്റ് സെഗ്മെന്റിലാണ് മോട്ടോ ജി22 സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്. മോട്ടോ ജി22 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈനും മറ്റും പുറത്ത് വന്നിരുന്നു. അതേ സമയം തന്നെ പുതിയ മോട്ടോ ജി22 സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ചിനെക്കുറിച്ച് യാതൊന്നും ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല.

മോട്ടോ ജി22 ഇന്ത്യ ലോഞ്ച്

മോട്ടോ ജി22 ഇന്ത്യ ലോഞ്ച്

മോട്ടറോള മോട്ടോ ജി22 അടുത്ത ആഴ്ച തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് 91മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. കൃത്യമായ ലോഞ്ച് തീയതി റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഏപ്രിൽ 8ന് മുമ്പ് മോട്ടോ ജി22 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ആകുമെന്നാണ് റിപ്പോർട്ട് പറയുന്നത്. റിപ്പോർട്ട് ശരിയാകാമെങ്കിൽ വളരെ അടുത്ത് തന്നെ മോട്ടോ ഇന്ത്യ വെബ് പേജുകളിൽ മോട്ടോ ജി22 സ്മാർട്ട്ഫോണിന്റെ ടീസറുകൾ പ്രതീക്ഷിക്കാവുന്നതാണ്.

സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിന് 5,000 രൂപ വില കുറച്ചുസാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിന് 5,000 രൂപ വില കുറച്ചു

മോട്ടോ ജി22 സ്പെസിഫിക്കേഷനുകളും ഡിസൈനും

മോട്ടോ ജി22 സ്പെസിഫിക്കേഷനുകളും ഡിസൈനും

ലോഞ്ച് ടൈംലൈനിന് പുറമെ, ആഗോള പതിപ്പിന് സമാനമായ ഫോണിന്റെ ചില പ്രധാന ഫീച്ചറുകളും റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്. ഡിസൈൻ വിശദാംശങ്ങൾ ആദ്യം നോക്കാം. മോട്ടോ ജി22 ന് ബോക്‌സി ഡിസൈനാണ് നൽകിയിരിക്കുന്നത്. സെൽഫി ക്യാമറ സെൻസറിനുളള്ള പഞ്ച് ഹോൾ കട്ടൗട്ട് ഡിസ്പ്ലെയിൽ നൽകിയിരിക്കുന്നു. കൂടാതെ, മോട്ടോ ജി22 സ്മാർട്ട്ഫോണിന്റെ വശങ്ങളിൽ ഇടുങ്ങിയ ബെസലുകളും അടിയിൽ അല്പം കട്ടിയുള്ള ചിന്നും അവതരിപ്പിക്കും.

ക്വാഡ് ക്യാമറ

ക്വാഡ് ക്യാമറ സജ്ജീകരണവുമായിട്ടായിരിക്കും മോട്ടോ ജി22 സ്മാർട്ട്ഫോൺ എത്തുന്നത്. പ്രാഥമിക സെൻസർ മുകളിൽ എൽഇഡി ഫ്ലാഷുമായി ജോടിയാക്കും, മറ്റ് മൂന്ന് സെൻസറുകൾ താഴെയായിരിക്കും. 'മോട്ടറോള' ലോഗോ പിൻ പാനലിന്റെ മധ്യത്തിലായിരിക്കും. ഫീച്ചറുകളിലേക്ക് വരുമ്പോൾ, 1600 x 720 പിക്സലിന്റെ എച്ച്ഡി പ്ലസ് റെസല്യൂഷനും 90 Hz റിഫ്രഷ് റേറ്റും ഉള്ള 6.5 ഇഞ്ച് മാക്സ് വിഷൻ ഡിസ്പ്ലെയായിരിക്കും മോട്ടോ ജി22 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്.

വൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവുംവൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവും

മീഡിയടെക്

4 ജിബി റാമും 64 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി37 ചിപ്‌സെറ്റാണ് മോട്ടോ ജി22 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. മൈക്രോ എസ്ഡി കാർഡ് വഴിയുള്ള സ്റ്റോറേജ് വിപുലീകരണം ഡിവൈസിൽ പ്രതീക്ഷിക്കാവുന്നതാണ്. ക്വാഡ് ക്യാമറകളിൽ 50 മെഗാ പിക്സൽ പ്രൈമറി ലെൻസ്, 8 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസ്, ഡെപ്ത്, മാക്രോ ഷോട്ടുകൾക്കായി ഒരു ജോഡി 2 മെഗാ പിക്സൽ ക്യാമറകൾ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കാം. മുൻവശത്ത്, സെൽഫികൾക്കായി 16 എംപി സെൻസറും കാണാൻ സാധ്യതയുണ്ട്.

സ്മാർട്ട്ഫോൺ

ആൻഡ്രോയിഡ് 12 ഒഎസിൽ ആയിരിക്കും മോട്ടോ ജി22 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററി യൂണിറ്റും മോട്ടോ ജി22 സ്മാർട്ട്ഫോണിൽ കാണാൻ കഴിഞ്ഞേക്കും. അതിവേഗ ചാർജിങ് ഫീച്ചറുകൾ മോട്ടോ ജി22 സ്മാർട്ട്ഫോണിൽ കാണാൻ വഴിയില്ല. കണക്റ്റിവിറ്റിക്കായി, 4ജി, ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയവയും നൽകിയിട്ടുണ്ടാവും. മോട്ടോ ജി 22 വാട്ടർ റിപ്പല്ലന്റ് കോട്ടിങും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറുമായാണ് വിപണിയിലേക്ക് വരുന്നത്.

നാല് പിൻ ക്യാമറകളും 6,000mAh ബാറ്ററിയുമായി സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിലെത്തിനാല് പിൻ ക്യാമറകളും 6,000mAh ബാറ്ററിയുമായി സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിലെത്തി

മോട്ടോ ജി22 സ്മാർട്ട്ഫോൺ പ്രതീക്ഷിക്കാവുന്ന വില

മോട്ടോ ജി22 സ്മാർട്ട്ഫോൺ പ്രതീക്ഷിക്കാവുന്ന വില

നിലവിൽ, ഇന്ത്യയിൽ എത്ര രൂപ വിലയിലായിരിക്കും മോട്ടോ ജി22 സ്മാർട്ട്ഫോൺ എത്തുകയെന്നത് കൃത്യമായി അറിയില്ല. ഫോൺ യൂറോപ്യൻ വിപണിയിൽ ലഭ്യമായതിനാൽ. ഇതിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ വിപണിയിലെ വില നമ്മുക്ക് ഊഹിക്കാം. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് EUR 169.99 (ഏകദേശം 14,000 രൂപ) വിലയിലാണ് മോട്ടോ ജി22 സ്മാർട്ട്ഫോൺ യൂറോപ്പിൽ അവതരിപ്പിച്ചിരിക്കുന്നത്.

കളർ

അതിനാൽ, രാജ്യത്ത് 14,000 രൂപയിൽ താഴെ വിലയിലായിരിക്കും മോട്ടോ ജി22 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുക. കോസ്മിക് പ്ലേസ്, ഐസ്ബർഗ് ബ്ലൂ, പേൾ വൈറ്റ് എന്നീ കളർ ഓപ്ഷനുകളാണ് ഫോൺ വിൽക്കുന്നത്. അതേ കളർ വേരിയന്റുകൾ ഇന്ത്യയിലും പ്രതീക്ഷിക്കാം. വലിയ ബാറ്ററിയും 90Hz ഡിസ്‌പ്ലേയും സഹിതം മികച്ച ഡിസൈനും ഈ സ്‌മാർട്ട്‌ഫോണിന്റെ പ്രത്യേതയാണ്.

കലക്കൻ ഫീച്ചറുകളുമായി ഷവോമി 12 പ്രോ 5ജി ഉടൻ ഇന്ത്യയിലെത്തുംകലക്കൻ ഫീച്ചറുകളുമായി ഷവോമി 12 പ്രോ 5ജി ഉടൻ ഇന്ത്യയിലെത്തും

Best Mobiles in India

English summary
Moto G22, the latest smartphone in the Moto G series, is reportedly coming to India soon. The Moto G22 handset was launched in the international market last month. This is followed by the smartphone in the Indian market. The Moto G22 will be launched in the budget segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X