ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇന്ന് രണ്ട് ഓപ്ഷനുകൾ! ലാവയും മോട്ടറോളയും കളത്തിൽ
ബജറ്റ് വിലയിൽ അത്യാവശ്യം സ്മാർട്ട്ഫോൺ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു നല്ല സ്മാർട്ട്ഫോണിനായി അന്വേഷിക്കുന്നവർക്ക് ഇന്നുമുതൽ രണ്ട് പുതിയ ഓപ്ഷനുകൾകൂടി ലഭ്യമായിരിക്കുന്നു. ലാവ അടുത്തിടെ പുറത്തിറക്കിയ ലാവ യുവ 3 (Lava Yuva 3), മോട്ടറോളയുടെ മോട്ടോ G24 പവർ (Moto G24 Power) എന്നിവയാണ് അവ.
ലാവ യുവ 3യുടെയും മോട്ടോ G24 പവറിന്റെയും ഓപ്പൺ സെയിൽ ഇന്ന് മുതൽ (ഫെബ്രുവരി 7) ആരംഭിച്ചിരിക്കുന്നു. ഏറെ ആകർഷകമായ ബജറ്റ് വിലയിലാണ് ഈ രണ്ട് സ്മാർട്ട്ഫോണുകളും എത്തുന്നത്. എന്നാൽ ഈ രണ്ട് സ്മാർട്ട്ഫോണുകളും വാങ്ങുംമുമ്പ് ഇവ 4ജി ഫോണുകളാണ് എന്നകാര്യം ആദ്യം മനസിലാക്കണം.

ഇനിയുള്ള നാളുകളിൽ സ്വന്തം ആവശ്യത്തിന് ഒരു 4ജി സ്മാർട്ട്ഫോൺ മതി എന്നുള്ളവർക്ക് കുറഞ്ഞ വിലയിൽ വാങ്ങാവുന്ന ഏറ്റവും പുതിയ മികച്ച സ്മാർട്ട്ഫോണുകളാണ് ഇവ എന്നതിൽ തർക്കമില്ല. മോട്ടോ ജി24 പവറിന്റെ 4GB റാം + 128GB സ്റ്റോറേജ് മോഡലിന് 8,999 രൂപയാണ് വില. 8GB + 128GB മോഡലിന് 9999 രൂപ നൽകേണ്ടിവരും.
മോട്ടറോള ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി മോട്ടോ ജി24 പവർ വാങ്ങാവുന്നതാണ്. എക്സ്ചേഞ്ചിൽ 750 എക്സ്ട്രാ ഡിസ്കൗണ്ട് ലഭിക്കും മറ്റ് ലോഞ്ച് ഓഫറുകളും ഈ സ്മാർട്ട്ഫോണിന് ലഭ്യമാഫണ്. അതേക്കുറിച്ചുള്ള ഡീറ്റെയിൽസ് ഓൺലൈൻ ലിസ്റ്റിങ് പേജുകളിൽ ലഭ്യമാണ്. ഗ്ലേസിയർ ബ്ലൂ, ഇങ്ക് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ മോട്ടോ ജി24 പവർ ലഭ്യമാകും.

ലാവ യുവ 3യും ഇന്ന് മുതലാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുക. എൻട്രി ലെവൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ താൽപര്യമുള്ളവർക്ക് ലാവ യുവ 3യുടെ 4GB + 64GB കോൺഫിഗറേഷൻ ഓപ്ഷന് 6,799 രൂപ പ്രാരംഭവിലയിൽ ലഭ്യമാണ്. 4GB + 128GB ഓപ്ഷനിലും യുവ 3 ലഭ്യമാണ്, അതിന് 7,299 രൂപയാണ് വില. ആമസോൺ വഴിയാണ് വിൽപ്പന.
മോട്ടോ g24 പവർ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് IPS ഡിസ്പ്ലേ. HD+ 20:9 ആസ്പക്ട് റേഷ്യോ, 90Hz റിഫ്രഷ് റേറ്റ്, 500 നിറ്റ്സ് വരെ ബ്രൈറ്റ്നസ്, 1000MHz വരെ ARM മാലി G52 2EEMC2 ജിപിയു ഉള്ള ഒക്ടാ കോർ മീഡിയടെക് ഹീലിയോ G85 12nm പ്രൊസസർ.
4GB / 8GB LPDDR4X റാം, 128GB eMMC 5.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള മൈ യുഎക്സ്, ഡ്യുവൽ സിം (നാനോ+ നാനോ+ മൈക്രോ എസ്ഡി), 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, എഫ്എം റേഡിയോ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 30W ടർബോചാർജിംഗിനൊപ്പം 6000mAh ബാറ്ററി.

ഡ്യുവൽ റിയർ ക്യാമറ ( f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ), f/2.4 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറ, ഡ്യുവൽ 4G LTE, െെവഫൈ 802.11 ac ( 2.4GHz + 5GHz ), ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവയാണിതിലെ പ്രധാന ഫീച്ചറുകൾ.
ലാവ യുവ 3യുടെ പ്രധാന ഫീച്ചറുകൾ: 6.5-ഇഞ്ച് LCD ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, യൂണിസോക് T606 പ്രോസസർ, മാലി G57 ജിപിയു, 4 ജിബി റാമും 4 ജിബി വെർച്വൽ റാമും, 64GB / 128GB UFS 2.2 സ്റ്റോറേജ്, ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്.
13MP പ്രൈമറി ക്യാമറ, VGA ക്യാമറ, AI ലെൻസ്, 5MP സെൽഫി ക്യാമറ, 5,000mAh ബാറ്ററി, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടിലൂടെ 18W ഫാസ്റ്റ്ചാർജിംഗ്, 3.5എംഎം ഓഡിയോ ജാക്ക്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, ഫേസ് അൺലോക്ക്, ഡ്യുവൽ-സിം, എന്നിവയാണ് പ്രധാന ഫീച്ചറുകൾ. എക്ലിപ്സ് ബ്ലാക്ക്, കോസ്മിക് ലാവെൻഡർ, ഗാലക്സി വൈറ്റ് നിറങ്ങളിൽ ലഭ്യം.


Click it and Unblock the Notifications








