മോട്ടോ G24 പവർ: മോട്ടറോളയുടെ 'പവറേഷ്'! 50MP ക്യാമറ, 6000mAh ബാറ്ററി എല്ലാമുണ്ട്; വില 8,999 രൂപ
മുൻപ് വാക്ക് പറഞ്ഞതുപോലെ തന്നെ മോട്ടറോള തങ്ങളുടെ പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. മോട്ടോ ജി24 പവർ (moto g24 Power) എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റ് 8999 രൂപ വിലയിൽ ഇന്ത്യയിൽ ലഭ്യമാകും.
പതിനായിരം രൂപ വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിൽ മോട്ടറോള അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെ പുതിയ സാഹചര്യത്തിന് ഇണങ്ങാത്ത ചില ഘടകങ്ങളും ഇതിലുണ്ട്. മീഡിയടെക് ഹീലിയോ G85 ചിപ്സെറ്റിൽ എത്തുന്ന ഈ മോട്ടറോള സ്മാർട്ട്ഫോണിലെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

മോട്ടോ g24 പവർ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് (1612 x 720 പിക്സലുകൾ) IPS ഡിസ്പ്ലേ ആണ് ഇതിലുള്ളത്. HD+ 20:9 ആസ്പക്ട് റേഷ്യോ, 90Hz റിഫ്രഷ് റേറ്റ്, 500 നിറ്റ്സ് വരെ ബ്രൈറ്റ്നസ് എന്നിവയും ഈ ബജറ്റ് ഫോണിൽ മോട്ടറോള വാഗ്ദാനം ചെയ്യുന്നു.
1000MHz വരെ ARM മാലി G52 2EEMC2 ജിപിയു ഉള്ള ഒക്ടാ കോർ മീഡിയടെക് ഹീലിയോ G85 12nm പ്രൊസസർ (ഡ്യുവൽ 2GHz Cortex-A75 + Hexa 2GHz 6x Cortex-A55 CPU) ആണ് ഇതിലുള്ളത്. ഇതിന് അകമ്പടിയായ 4GB / 8GB LPDDR4X റാം, 128GB eMMC 5.1 സ്റ്റോറേജ് ഫീച്ചറുകളുമുണ്ട്.

മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാൻ സാധിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള മൈ യുഎക്സിലാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം ( നാനോ + നാനോ + മൈക്രോ എസ്ഡി) സൗകര്യവും മോട്ടോ ജി24 പവർ വാഗ്ദാനം ചെയ്യുന്നു.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി24 പവറിൽ മോട്ടറോള നൽകിയിരിക്കുന്നത്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറയും f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറയും അടങ്ങുന്നതാണ് ഇതിലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം. സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, എഫ്എം റേഡിയോ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ എന്നിവയും ഈ സ്മാർട്ട്ഫോണിലുണ്ട്. 197 ഗ്രാം ആണ് മോട്ടോ ജി24 പവറിന്റെ ഭാരം. വാട്ടർ റിപ്പല്ലൻ്റ് ഡിസൈൻ ആണ് മോട്ടറോള ഈ സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്.

30W ടർബോചാർജിംഗിനൊപ്പം 6000mAh ബാറ്ററിയാണ് മോട്ടോ ജി24 പവറിൽ ഉള്ളത്. ഡ്യുവൽ 4G LTE (1/2/3/5/7/8/20/28/38/40/41 ബാൻഡുകൾ), െെവഫൈ 802.11 ac ( 2.4GHz + 5GHz ), ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നീ ഫീച്ചറുകളും ഈ മോട്ടറോള ഫോണിലുണ്ട്.
ഇതൊരു 4ജി സ്മാർട്ട്ഫോൺ ആണ് എന്ന് ഇതിൽ നിന്ന് വ്യക്തമാകും. കുറഞ്ഞ വിലയിൽ ഒരു 4ജി സ്മാർട്ട്ഫോൺ തിരയുന്നവർക്ക് ഈ പുതിയ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്. ഗ്ലേസിയർ ബ്ലൂ, ഇങ്ക് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ മോട്ടോ ജി24 പവർ വാങ്ങാൻ ലഭ്യമാകും.
മോട്ടോ ജി24 പവറിന്റെ 4GB റാം + 128GB സ്റ്റോറേജ് മോഡലിന് 8,999 രൂപയാണ് വില. 8GB + 128GB മോഡലിന് 9999 രൂപ നൽകേണ്ടിവരും. എക്സ്ചേഞ്ചിൽ 750 എക്സ്ട്രാ ഡിസ്കൗണ്ട് ലഭിക്കും. ഫ്ലിപ്പ്കാർട്ട്, മോട്ടറോള ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫെബ്രുവരി 7 മുതൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.


Click it and Unblock the Notifications








