ക്വാഡ് റിയർ ക്യാമറകൾ വരുന്ന മോട്ടോ ജി 30, മോട്ടോ ജി 10 അവതരിപ്പിച്ചു: വില, സവിശേഷതകൾ
മോട്ടോ ജി 30, മോട്ടോ ജി 10 തുടങ്ങിയ രണ്ട് പുതിയ ബജറ്റ് സ്മാർട്ഫോണുകൾ മോട്ടറോള യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ രണ്ട് സ്മാർട്ട്ഫോണുകളും മിതമായ നിരക്കിൽ മികച്ച സവിശേഷതകളുമായാണ് വിപണിയിൽ വരുന്നത്. കൂടാതെ, ഈ രണ്ട് ഹാൻഡ്സെറ്റുകളും ഐപി 52 റേറ്റിംഗുമായാണ് വിപണിയിൽ വരുന്നത്. ഈ ഹാൻഡ്‌സെറ്റുകളുടെ സവിശേഷതകളിൽ 5,000 എംഎഎച്ച് ബാറ്ററിയും സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റുകളും ഉൾപ്പെടുന്നു. എന്നാൽ, ഈ ഹാൻഡ്‌സെറ്റുകളുടെ അന്താരാഷ്ട്ര ലോഞ്ചിനെ കുറിച്ച് ഒരു വിവരവുമില്ല. മോട്ടറോള ബാറ്റ്വിംഗ് ലോഗോയിൽ സ്ഥാപിച്ചിരിക്കുന്ന പിന്നിൽ ഫിംഗർപ്രിന്റ് സ്കാനറും നിങ്ങൾക്ക് ലഭിക്കും. മോട്ടോ ജി 30 ന് പ്ലെയിൻ ബാക്ക് പാനൽ ഉണ്ടെങ്കിൽ, മോട്ടോ ജി 10 ന് അലകളുടെ പാറ്റേൺ ഉണ്ട്.

മോട്ടോ ജി 30, മോട്ടോ ജി 10 സ്മാർട്ഫോണുകളുടെ വില
മോട്ടോ ജി 30 ൻറെ വില 179.99 യൂറോയിൽ (ഏകദേശം 15,900 രൂപ) ആരംഭിക്കുമ്പോൾ മോട്ടോ ജി 10 യുടെ ലോഞ്ച് വില 149.99 യൂറോയാണ് (ഏകദേശം 13,300 രൂപ) വരുന്നത്. മോട്ടോ ജി 30 യുടെ കളർ ഓപ്ഷനുകളിൽ പാസ്റ്റൽ സ്കൈ, ഫാന്റം ബ്ലാക്ക് എന്നിവ ഉൾപ്പെടുന്നു, മോട്ടോ ജി 10 അറോറ ഗ്രേ, ഇറിഡെസെന്റ് പേൾ കളർ വേരിയന്റുകളിൽ വരുന്നു. ഈ രണ്ട് മോഡലുകളും ഈ മാസം അവസാനത്തോടെ യൂറോപ്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും.

മോട്ടോ ജി 30 സവിശേഷതകൾ
മോട്ടോ ജി 30 6.5 ഇഞ്ച് എച്ച്ഡി + (720 x 1,600 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റും സെൽഫി ക്യാമറയ്‌ക്കായി വാട്ടർ ഡ്രോപ്പ് നോച്ചും നൽകുന്നു. 6 ജിബി വരെ റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇതിൽ മൈക്രോ എസ്ഡി കാർഡ് വഴി കൂടുതൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. 20W ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല, ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റവും ക്വാഡ് റിയർ ക്യാമറ സെറ്റപ്പും വരുന്നതാണ് മോട്ടോ ജി 30 ഫോണുകൾ. പുറകിലത്തെ പാനലിൽ 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ, ഡെപ്ത് സെൻസറുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. മുൻവശത്ത് 13 എംപി സെൽഫി ഷൂട്ടർ ഉണ്ട്. ഈ ഹാൻഡ്‌സെറ്റിന് 4 ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, എൻഎഫ്‌സി, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, കണക്റ്റിവിറ്റി ആവശ്യങ്ങൾക്കായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ലഭിക്കുന്നു.

മോട്ടോ ജി 10 സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയ് വരുന്ന മോട്ടോ ജി 10 ന് ഒരു സാധാരണ റിഫ്രഷ് റേറ്റ് 60Hz സപ്പോർട്ട് ചെയ്യുന്നു. 4 ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 460 SoC പ്രോസസറാണ് മോട്ടോ ജി 10 ന് കരുത്ത് നൽകുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമാണ് ഇതിൽ വരുന്നത്. 48 എംപി മെയിൻ ലെൻസിന് പുറമെ മറ്റ് സെൻസറുകളും മോട്ടോ ജി 30ൽ പോലെയാണ് നൽകിയിരിക്കുന്നത്. 8 എംപി മുൻ ക്യാമറ സെൽഫികൾക്കും വീഡിയോകൾക്കുമായി ഇതിൽ അവതരിപ്പിക്കുന്നു. ഈ സ്മാർട്ട്ഫോൺ 4 ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, എൻഎഫ്‌സി, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ സപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications








