വിലപേശലൊന്നും ഇങ്ങോട്ട് വേണ്ട! ഈ മോട്ടറോള 5ജി ഫോണിന് ഫ്ലിപ്പ്കാർട്ടിൽ കിടിലൻ ഡിസ്കൗണ്ട് ഉണ്ട്
വിലപേശി സാധനം വാങ്ങുന്നതിൽ ആളുകൾ ഒരു പ്രത്യേക മനസുഖം കണ്ടെത്തുന്നു. ഒറിജിനൽ വിലയെ തന്റെ കഴിവുകൊണ്ട് പരാജയപ്പെടുത്തുകയും അതിനെക്കാൾ കുറഞ്ഞ വിലയിൽ ഉദ്ദേശിച്ച സാധനം വാങ്ങാൻ സാധിക്കുകയും ചെയ്തുവെന്ന സംതൃപ്തി പലർക്കും സാധനം വാങ്ങുന്നതിനെക്കാൾ സന്തോഷം നൽകുന്നുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. എന്നാൽ ആളുകളുടെ വിലപേശൽ തന്ത്രം നന്നായി അറിയാവുന്ന കച്ചവടക്കാർ ഡിസ്കൗണ്ടും കൂടി കൂട്ടിയുള്ള വില പറയുകയും ഒടുവിൽ തനഐ ലാഭം അടക്കം ലഭിക്കുന്ന ഒരു വിലയിലേക്ക് വിലപേശൽ എത്തുമ്പോൾ കച്ചവടം ഉറപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ രണ്ട് കൂട്ടരും ഹാപ്പിയാകുന്നു. ഈ പൊള്ളത്തരം അറിഞ്ഞുകൊണ്ട് തന്നെയാണ് പലരും വില പേശൽ നടത്തുന്നതെന്നത് വേറെകാര്യം.
എന്നാലിപ്പോൾ കുറഞ്ഞ വിലയിൽ നല്ലൊരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യാതൊരു വിലപേശലും ഇല്ലാതെ 10000 രൂപയിൽ താഴെ വിലയിൽ ഒരു കിടിലൻ സ്മാർട്ട്ഫോൺ വാങ്ങാൻ അവസരം ഉണ്ട്. പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് ആണ് ഈ സുവർണാവസരത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

ബജറ്റ് സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് മോട്ടറോള ഈ വർഷം ലോഞ്ച് ചെയ്ത മിടുമിടുക്കൻ 5ജി സ്മാർട്ട്ഫോൺ ആണ് മോട്ടോ ജി34 5ജി. സ്‌നാപ്ഡ്രാഗൺ 695 5G ചിപ്‌സെറ്റ് കരുത്തിലെത്തിയ ഈ സ്മാർട്ട്ഫോണിന്റെ 4GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയാണ് വില. 8GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 11,999 രൂപ നൽകണം.
എന്നാൽ ഫ്ലിപ്പ്കാർട്ട് ഇപ്പോഴും ഈ 5ജി സ്മാർട്ട്ഫോണുകൾക്ക് ബാങ്ക് ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വാങ്ങിയാൽ 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ മോട്ടറോള ജി34 5ജി (Motorola G34 5G) അടിസ്ഥാന മോഡൽ 9999 രൂപ വിലയിൽ വാങ്ങാൻ സാധിക്കുന്നു.

മോട്ടോ ജി34 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 1080x2400 പിക്സൽ ( FHD+ ) റെസലൂഷൻ, 20:9 ആസ്പക്ട് റേഷ്യോ, 500 nits വരെ ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകളും ഡിസ്പ്ലേയ്ക്ക് മുകളിൽ ഒരു ഹോൾ പഞ്ച് കട്ട് ഔട്ടും ഇതിൽ ഉണ്ട്.
മോട്ടോ ജി34 5ജിയിൽ 2.4GHz ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസറിന് ശക്തമായ പിന്തുണ നൽകാനായി 16GB റാമും (8GB + 8 ജിബി വെർച്വൽ റാം) 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് ശേഷി 1 ടിബി വരെ ഉയർത്താനാകും.
ക്യാമറയുടെ കാര്യമെടുത്താൽ, 50എംപി പ്രൈമറി സെൻസറും 2എംപി മാക്രോ സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഫ്രണ്ടിൽ f/2.4 അപ്പേർച്ചർ ഉള്ള 16MP ക്യാമറയും ലഭിക്കും. ദീർഘനേരമുള്ള ഉപയോഗങ്ങൾ ലക്ഷ്യമിട്ട് 20W ടർബോചാർജ്ജിംഗ് പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള My UX-ൽ ആണ് മോട്ടോ ജി34 5ജിയുടെ പ്രവർത്തനം. ആൻഡ്രോയിഡ് 15 ഒഎസ് അപ്‌ഡേറ്റും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 5G, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയും മോട്ടോ ജി34 5ജിയിലുണ്ട്.


Click it and Unblock the Notifications








