Home
Mobile

കിട്ടാൻ ഭാഗ്യം വേണം! സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റും 50MP ക്യാമറയുമായി മോട്ടോ G34 5G ലോഞ്ച് ചെയ്തു

അ‌മേരിക്കൻ കൺസ്യൂമർ ഇലക്ട്രോണിക്സ് നിർമാതാക്കളായ മോട്ടറോള മോട്ടോ ജി34 5ജി എന്ന പേരിൽ ബജറ്റ് വിലയിൽ പുതിയ 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചു. പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള ബ്രാൻഡിൽ നിന്നുള്ള ഈ 5ജി ഫോൺ ​കഴിഞ്ഞ ദിവസം ചൈനയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോട്ടോ ജി32 വിന്റെ വിയജം ആവർത്തിക്കാൻ ലക്ഷ്യമിട്ടാണ് മോട്ടറോള പുതിയ ജി34 5ജി ബജറ്റ് വിലയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. മോട്ടോ G34 5Gയുടെ 8GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 999 യുവാൻ ആണ് വില.

കിട്ടാൻ ഭാഗ്യം വേണം! മോട്ടോ G34 5G ലോഞ്ച് ചെയ്തു

ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ മോട്ടോ ജി34 5ജിയുടെ വില ഏകദേശം 11,600 രൂപവരും. അ‌തേസമയം ബജറ്റ് വിലയിൽ മികച്ച ഫീച്ചറുകൾ സഹിതം എത്തുന്ന ഈ ഫോൺ ഇന്ത്യയിലേക്ക് എത്തുമോയെന്നത് വ്യക്തമല്ല. എന്നാൽ മോട്ടോ ജി34 ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ നിലവിൽ ശക്തമായിരിക്കുന്ന 15000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകളുടെ മത്സരം കൂടുതൽ ശക്തമാകും.

മോട്ടോ ജി34 5ജിയുടെ പ്രധാന സവിശേഷതകൾ: 1080x2400 പിക്സൽ (FHD+) റെസലൂഷനും 20:9 ആസ്പക്ട് റേഷ്യോയും 120 Hz റിഫ്രഷ് റേറ്റും ഉള്ള 6.50 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയോടെയാണ് ഈ മോട്ടറോള ഫോൺ വരുന്നത്. ഡിസ്പ്ലേയ്ക്ക് മുകളിൽ ഒരു ഹോൾ പഞ്ച് കട്ട്ഔട്ട് ഉണ്ട്.

കിട്ടാൻ ഭാഗ്യം വേണം! മോട്ടോ G34 5G ലോഞ്ച് ചെയ്തു

2.4GHz ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസറാണ് മോട്ടോ G34 5G ന് കരുത്ത് പകരുന്നത്. ഇതിന് ശക്തമായ പിന്തുണ നൽകാനായി 8GB റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. മെച്ചപ്പെട്ട മൾട്ടിടാസ്‌ക്കിങ്ങിനായി, ഉപയോഗിക്കാത്ത 8 ജിബി വരെ സ്റ്റോറേജ് വെർച്വൽ റാമായി ഉപയോഗിക്കാനുള്ള ഓപ്ഷനുമുണ്ട്.

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് ശേഷി 1 ടിബി വരെ ഉയർത്താനാകും. മോട്ടോ G34 5Gയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, ​വൈ​ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, കൂടാതെ 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.

ക്യാമറ യൂണിറ്റിന്റെ കാര്യമെടുത്താൽ, മോട്ടോ G34 5Gയിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. സെൽഫികളും വീഡിയോ കോളുകളും മറ്റും കൈകാര്യം ചെയ്യാൻ 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

കിട്ടാൻ ഭാഗ്യം വേണം! മോട്ടോ G34 5G ലോഞ്ച് ചെയ്തു

ബയോമെട്രിക് സുരക്ഷാ ഫീച്ചറായി മോട്ടോ ജി34 5ജിക്ക് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. ഡോൾബി അറ്റ്‌മോസിനൊപ്പം ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഈ ബജറ്റ് 5ജി ഫോണിൽ കാണാം. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് മോട്ടോറോള മോട്ടോ ജി34 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

ബാറ്ററി 24 മണിക്കൂർ വരെ 5G ടോക്ക് ​ടൈമും 31 മണിക്കൂർ വരെ സാധാരണ ഉപയോഗ സമയവും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ ബാറ്ററി യൂണിറ്റ് ഒറ്റ ചാർജിൽ 7.4 മണിക്കൂർ വരെ വീഡിയോ റെക്കോർഡിംഗ് സമയം വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. ഇതിന് 162.7x74.6x8mm അളവുകളും 179 ഗ്രാം ഭാരവുമുണ്ട്. സീ ബ്ലൂ, സ്റ്റാർ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Motorola has launched a new budget 5G smartphone in China called Moto G34 5G. The 8GB RAM + 128GB storage variant of the Moto G34 5G is priced at 999 Yuan (roughly Rs. 11,600). It has a Snapdragon 695 chipset and a dual rear camera setup that includes a 50MP main camera and a 16-megapixel front camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X