Home
Mobile

ആരുണ്ട് നേരിടാൻ! വിലകൊണ്ട് മലർത്തിയടിക്കാൻ വെല്ലുവിളിയുമായി മോട്ടോ G34 5G ഇന്ത്യയിലേക്ക്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ 15000 രൂപയിൽ താഴെ വിലയിലുള്ള 5ജി സ്മാർട്ട്ഫോണുകളുടെ മത്സരം ശക്തമാക്കിക്കൊണ്ട് മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ കൂടി എത്തുന്നു. അ‌ടുത്തിടെ ​ചൈനയിൽ ലോഞ്ച് ചെയ്ത മോട്ടോ G34 5G ആണ് ജനുവരി 9 ന് ഉച്ചയ്ക്ക് 12ന് ഫ്ലിപ്പ്കാർട്ടിലൂടെ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

ബജറ്റ് വിലയിലാകും മോട്ടോ ജി34 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ വില എത്രയായിരിക്കുമെന്നത് സംബന്ധിച്ച കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. ​ചൈനയിൽ മോട്ടോ G34 5Gയുടെ 8GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 999 യുവാൻ (ഏകദേശം11,600 രൂപ) ആണ് വില.

വിലകൊണ്ട് മലർത്തിയടിക്കാൻ മോട്ടോ G34 5G ഇന്ത്യയിലേക്ക്

2023 ഡിസംബറിൽ നിരവധി സ്മാർട്ട്ഫോൺ ലോഞ്ചുകൾ നടക്കുകയുണ്ടായി. അപ്പോൾ പുറത്തിറങ്ങിയ 5ജി ഫോണുകളിൽ പലതും 15000 രൂപയിൽ താഴെ വിലയിലാണ് എത്തിയത്. റെഡ്മി 13C, സാംസങ് ഗാലക്സി M14, പോക്കോ എം6 5ജി തുടങ്ങി ഇതിനകം ലോഞ്ച് ചെയ്ത ഫോണുകളും വിവോ ​വൈ28 5ജി പോലെ വരാൻ പോകുന്ന ഫോണുകളും മോട്ടോ ജി34നോട് ഏറ്റുമുട്ടേണ്ടിവരും.

അ‌ടുത്തിടെ ഇറങ്ങിയ 5ജി ഫോണുകളും ലോഞ്ച് നിശ്ചയിച്ചിരിക്കുന്ന 5ജി ഫോണുകളും മാത്രമല്ല, വില കുറച്ച ചില 5ജി ഫോണുകളും 15000 രൂപയിൽ താഴെ വില വിഭാഗത്തിൽ ശക്തമായ മത്സരത്തിന് എത്തിയിട്ടുണ്ട്. അ‌തിന് ഉദാഹരണമാണ് റെഡ്മി നോട്ട് 5ജി. ഈ ഫോണുകളൊക്കെ ചേർന്ന് കാഴ്ചവയ്ക്കുന്ന ശക്തമായ മത്സരം ഉപയോക്താവിന് കൂടുതൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

വിലകൊണ്ട് മലർത്തിയടിക്കാൻ മോട്ടോ G34 5G ഇന്ത്യയിലേക്ക്

ജനുവരി 9 ന് ഇന്ത്യയിൽ ലോഞ്ച് നിശ്ചയിച്ചിരിക്കുന്ന മോട്ടോ ജി34 5ജി ഇതിനകം ​ചൈനയിൽ ലോഞ്ച് ആയ ഫോൺ ആയതിനാൽ ഇതിലെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. വില എന്താണ് എന്ന സംശയം മാത്രമാണ് നിലനിൽക്കുന്നത്. എന്തായാലും ശക്തമായ മത്സരമാകും മോട്ടോ ജി34 കാഴ്ചവയ്ക്കുക എന്നതിൽ സംശയം വേണ്ട.

ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 695 SoC ആണ് മോട്ടോ ജി34 5ജിയുടെ കരുത്ത്. സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റുള്ള ഏറ്റവും വേഗതയേറിയ 5G ഹാൻഡ്‌സെറ്റാണ് ഇതെന്ന് മോട്ടറോള അവകാശപ്പെടുന്നു. ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തുന്ന വെർച്വൽ റാം പിന്തുണയും ഈ ഫോണിന്റെ നേട്ടമായി മോട്ടറോള എടുത്തുകാട്ടുന്നു.

മോട്ടോ ജി34 5ജിയുടെ പ്രധാന സവിശേഷതകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 1080x2400 പിക്സൽ ( FHD+ ) റെസലൂഷനും 20:9 ആസ്പക്ട് റേഷ്യോയും ഡിസ്പ്ലേയ്ക്ക് മുകളിൽ ഒരു ഹോൾ പഞ്ച് കട്ട്ഔട്ട് ഉണ്ട്.

വിലകൊണ്ട് മലർത്തിയടിക്കാൻ മോട്ടോ G34 5G ഇന്ത്യയിലേക്ക്

2.4GHz ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസറിന് ശക്തമായ പിന്തുണ നൽകാനായി 16GB റാമും ( 8GB + 8 ജിബി വെർച്വൽ റാം) 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് ശേഷി 1 ടിബി വരെ ഉയർത്താനാകും.

50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് G34 5Gയിൽ ഉള്ളത്. ഫ്രണ്ടിൽ 16 മെഗാപിക്സലിന്റെ ക്യാമറയും ഉണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ 5G, ​വൈ​ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് മോട്ടോറോള മോട്ടോ ജി34 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ബാറ്ററി 24 മണിക്കൂർ വരെ 5G ടോക്ക് ​ടൈമും 31 മണിക്കൂർ വരെ സാധാരണ ഉപയോഗ സമയവും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 179 ഗ്രാം ആണ് ഫോണിന്റെ ഭാരം. സീ ബ്ലൂ, സ്റ്റാർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The Moto G34 5G smartphone will be launched in the Indian market on January 9 at 12:00 PM. The sale of this 5G phone is through Flipkart. Moto G34 5G will be launched in India at a price below Rs 15000. In China, the Moto G34 5G is priced at 999 Yuan (roughly Rs. 11,600) for the 8GB RAM + 128GB storage variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X