Home
Mobile

ബജറ്റ് 5ജി ഫോണുകളുടെ രാജാവാകാൻ മോട്ടോ ജി34 5ജി എത്തി; വില വെറും 10,999 രൂപ, ഉള്ളിൽ സ്നാപ്ഡ്രാഗൺ 695

സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റുമായി മോട്ടോ G34 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ബജറ്റ് വിലയിൽ ആർക്കും വാങ്ങാൻ സാധിക്കുന്ന ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ എന്ന നിലയ്ക്കാണ് മോട്ടറോള ഇന്ത്യൻ വിപണിയിലും മോട്ടോ ജി34 5ജി ( Moto G34 5G ) അ‌വതരിപ്പിച്ചിരിക്കുന്നത്.

ബജറ്റ് വിലയിലെത്തുന്ന മോട്ടോ ജി34 5ജിയുടെ ഹൈലൈറ്റ് അ‌തിലെ കരുത്തിന്റെ കേന്ദ്രമായ സ്‌നാപ്ഡ്രാഗൺ 695 5G ചിപ്‌സെറ്റാണ്. ഈ പ്രോസസർ ഉപയോഗിച്ച് പുറത്തിറക്കുന്ന 12,000 രൂപയിൽ താഴെയുള്ള ആദ്യത്തെ ഫോണാണ് മോട്ടോ ജി34 5ജി. ​മികച്ച പെർഫോമൻസും പ്രീമിയം ഫീച്ചറുകളും മോട്ടോ ജി34 വാഗ്ദാനം ചെയ്യുന്നു.

ബജറ്റ് 5ജി ഫോണുകളുടെ രാജാവാകാൻ മോട്ടോ ജി34 5ജി എത്തി

കഴിഞ്ഞ മാസം ​ചൈനയിൽ ലോഞ്ച് ചെയ്ത മോട്ടോ ജി34 5ജി ഇന്ത്യയിലേക്ക് എത്തുമ്പോൾ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റുള്ള ഏറ്റവും വേഗതയേറിയ 5G ഹാൻഡ്‌സെറ്റാണ് ഇതെന്ന് മോട്ടറോള അവകാശപ്പെടുന്നു. ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തുന്ന വെർച്വൽ റാം പിന്തുണയും ഈ ഫോണിന്റെ നേട്ടമായി മോട്ടറോള എടുത്തുകാട്ടുന്നു.

മോട്ടോ ജി34 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 1080x2400 പിക്സൽ ( FHD+ ) റെസലൂഷനും 20:9 ആസ്പക്ട് റേഷ്യോയും 500 nits വരെ ​ബ്രൈറ്റ്നസും ഡിസ്പ്ലേയ്ക്ക് മുകളിൽ ഒരു ഹോൾ പഞ്ച് കട്ട് ഔട്ടും ഉണ്ട്.

ബജറ്റ് 5ജി ഫോണുകളുടെ രാജാവാകാൻ മോട്ടോ ജി34 5ജി എത്തി

2.4GHz ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസറിന് ശക്തമായ പിന്തുണ നൽകാനായി 16GB റാമും (8GB + 8 ജിബി വെർച്വൽ റാം) 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് ശേഷി 1 ടിബി വരെ ഉയർത്താനാകും. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള My UX-ൽ ആണ് പ്രവർത്തനം.

ആൻഡ്രോയിഡ് 15 ഒഎസ് അപ്‌ഡേറ്റും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ 5G, ​വൈ​ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയും മോട്ടോ ജി34 5ജിയിലുണ്ട്.

ബജറ്റ് വിലയിൽ 5ജി വാഗ്ദാനം ചെയ്യുന്ന മോട്ടോ ജി34 സ്മാർട്ട്ഫോണിൽ മോട്ടറോള മാന്യമായ ക്യാമറ സജ്ജീകരണവും ഒരുക്കിയിരിക്കുന്നു. 50എംപി പ്രൈമറി സെൻസറും 2എംപി മാക്രോ സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. f/2.4 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയും ഇതോടൊപ്പം എത്തുന്നു.

ബജറ്റ് 5ജി ഫോണുകളുടെ രാജാവാകാൻ മോട്ടോ ജി34 5ജി എത്തി

20W ടർബോചാർജ്ജിംഗ് പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് മോട്ടോറോള മോട്ടോ ജി34 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ബാറ്ററി 24 മണിക്കൂർ വരെ 5G ടോക്ക് ​ടൈമും 31 മണിക്കൂർ വരെ സാധാരണ ഉപയോഗ സമയവും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 180 ഗ്രാം ആണ് ഫോണിന്റെ ഭാരം.

വിലയും ലഭ്യതയും: മോട്ടോ ജി34 5ജിയുടെ 4GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയാണ് വില. 8GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 11,999 രൂപ നൽകേണ്ടിവരും. എക്സ്ചേഞ്ച് ഓഫറായി 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. ജനുവരി 17 മുതൽ ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പനയാരംഭിക്കും.

More from GizBot

Best Mobiles in India

English summary
Moto G34 5G launched in India with Snapdragon 695 chipset. It has been touted as one of the best 5G smartphones anyone can buy at a budget price. The Moto G34 5G is priced at Rs 10,999 for the 4GB RAM + 128GB storage variant. 11,999 for the 8GB RAM+ 128GB storage variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X