പൊന്നും കുടത്തിന് പൊട്ടെന്തിന്! മോട്ടോ G35 5ജി 10000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ വാങ്ങാം
ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടിയ സാധാരണക്കാർക്കായി മോട്ടറോള കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഏറ്റവും പുതിയ ജി സീരീസ് സ്മാർട്ട്ഫോണായ മോട്ടോ ജി35 5ജി (moto g35 5G) യുടെ വിൽപ്പന ഇന്ത്യയിൽ ഇന്ന് (16-12) മുതൽ ആരംഭിച്ചു. പതിനായിരം രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന 5ജി സ്മാർട്ട്ഫോണുകളുടെ പട്ടികയിലേക്കാണ് മോട്ടോ ജി35 5ജി വന്നുകയറിയിരിക്കുന്നത്. അതായത് മോട്ടോ g35 5ജിയുടെ സിംഗിൾ 4GB + 128GB മോഡൽ വെറും 9999 രൂപ പ്രാരംഭ വിലയിൽ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും.
മിഡ്‌നൈറ്റ് ബ്ലാക്ക്, ഗുവ റെഡ്, ലീഫ് ഗ്രീൻ എന്നീ നിറങ്ങളിൽ ആണ് മോട്ടോ ജി35 5ജി വിപണിയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ളത്. മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ ബജറ്റ് 5ജി ഫോൺ വാങ്ങാം. ഉപയോക്താക്കളുടെ സൗകര്യത്തിനായി ഇഎംഐ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും വിപണിയിൽ നിലവിലുള്ള ബജറ്റ് 5ജി ഫോണുകളെ അപേക്ഷിച്ച് ഒട്ടേറെ പ്രത്യേകതകൾ പുതിയ മോട്ടോ ജി35 5ജിക്ക് ഉണ്ട്. 4K വീഡിയോ റെക്കോർഡിംഗുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ ഫോൺ ആണ് ഇത് എന്ന് മോട്ടറോള അവകാശപ്പെടുന്നു. കൂടാതെ 12 5G ബാൻഡുകളുള്ള മോട്ടോ ജി35 5ജി സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ 5G ഫോണാണെന്നും കമ്പനി പറയുന്നു.
ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് തീർച്ചയായും ഈ പുതിയ 5ജി സ്മാർട്ട്ഫോണും പരിഗണിക്കാവുന്നതാണ്. അതിനു മുൻപ് ഈ ഫോണിന്റെ ഫീച്ചറുകളെപ്പറ്റി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. മോട്ടോ ജി35 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ടാ കോർ 6nm UNISOC T760 (Quad Core Cortex A76, Octa Core Cortex A55 ക്ലോക്ക്ഡ് അപ്ടു 2.21GHz ) ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

120Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, HDR10, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ മോട്ടോ ജി35 5ജിയിൽ ഉണ്ട്.
മാലി G57 MC4 ജിപിയു, 4GB LPDDR4x റാം, 4 ജിബി വെർച്വൽ റാം, 128GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും മോട്ടോ ജി35 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾക്കൊപ്പം ഒരു OS അപ്‌ഡേറ്റും ഇതിന് ലഭിക്കും.
50MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും ഇതിൽ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി35 5ജിയിൽ ഉളളത്. 4 കെ വീഡിയോ റെക്കോർഡിംഗുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ ഫോണാണിതെന്ന് കമ്പനി പറയുന്നു. സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയാണ് നൽകിയിട്ടുള്ളത്.

5G (n1/n3/n5/n7/n8/n20/n28/n38/n40/n41/n77/n78 ബാൻഡുകൾ), 4G VoLTE, Wi-Fi 802.11 ac, Bluetooth 5.0, GPS + GLONASS, യുഎസ്ബി ടൈപ്പ് സി, 3.5എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, വാട്ടർ റിപ്പല്ലൻ്റ് ഡിസൈൻ (IP52), സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 18W ചാർജിംഗ് ഉള്ള 5000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും മോട്ടോ ജി35 5ജിയിലുണ്ട്.


Click it and Unblock the Notifications








