Home
Mobile

ഒന്നുകണ്ടാൽ പിന്നെ വേറെ ഫോൺ വാങ്ങില്ല! Moto G35 5G: 12 5G ബാൻഡുകൾ, 120Hz ഡിസ്‌പ്ലേ, 50MP ക്യാമറ, ബജറ്റ് വില

ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരും കൂടിയ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരും അ‌ൽപ്പം കൂടി കാത്തിരിക്കുക. കാരണം, പല കാര്യങ്ങളിലും സെഗ്മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളുമായി ഒരു മോട്ടറോള 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക് എത്താൻ പോകുന്നു. ഈ വർഷം ഓഗസ്റ്റിൽ മോട്ടറോള ആഗോള തലത്തിൽ അ‌വതരിപ്പിച്ച മോട്ടോ ജി35 5ജി (Moto G35 5G) എന്ന സ്മാർട്ട്ഫോൺ ഡിസംബർ ഡിസംബർ 10 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി അ‌റിയിച്ചിരിക്കുന്നു. ബജറ്റ് വിലയിലാണ് ഈ ഫോൺ എത്തുക എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ബജറ്റ് വിലയിൽ ലഭ്യമാകുന്ന മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളെക്കാൾ ഒരുപാട് മികവുകൾ മോട്ടോ ജി35 5ജിക്ക് ഉണ്ടാകുമെന്ന് മോട്ടറോള അ‌വകാശപ്പെടുന്നു. 12 5G ബാൻഡുകളുള്ള സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ 5G സ്മാർട്ട്ഫോൺ ആണ് ഇത് എന്നാണ് കമ്പനിയുടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഇത് കൂടാതെ 4K വീഡിയോ റെക്കോർഡിംഗുള്ള 50MP ക്യാമറയുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ ഫോണാണിതെന്നും മോട്ടറോള പറയുന്നു.

Moto G35 5G: ഒന്നുകണ്ടാൽ പിന്നെ വേറെ ഫോൺ വാങ്ങില്ല!

ക്യാമറ, 5ജി എന്നിവകൊണ്ട് ​തീരുന്നില്ല മോട്ടോ ജി35 5ജിയുടെ മികവ്. സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച 6.7 ഇഞ്ച് FHD+ 120Hz ഡിസ്‌പ്ലേ, 1000 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസ് എന്നിവ ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യും എന്നും മോട്ടറോള അ‌വകാശപ്പെടുന്നുണ്ട്. UNISOC T760 ചിപ്സെറ്റ് ആണ് മോട്ടോ ജി35 5ജിയുടെ കരുത്ത്.

വീഗൻ ലെതർ ഫിനിഷോടുകൂടി ലീഫ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഗുവ റെഡ് എന്നീ നിറങ്ങളിൽ മോട്ടോ ജി35 5ജി ഇന്ത്യയിൽ ലഭ്യമാകും. 10000 രൂപയിൽ താഴെ വിലയിലാകും ഈ ഫോൺ എത്തുക എന്നാണ് സൂചന. കൃത്യമായ വില അ‌ടുത്ത ആഴ്ച നടക്കുന്ന ലോഞ്ചിന് ശേഷമേ പുറത്തുവിടൂ. ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും.

Moto G35 5G: ഒന്നുകണ്ടാൽ പിന്നെ വേറെ ഫോൺ വാങ്ങില്ല!

ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന മോട്ടോ ജി35 5ജി 4GB RAM + 128GB കോൺഫിഗറേഷനിൽ ആകും എത്തുക എന്നാണ് റിപ്പോർട്ട്. 50MP മെയിൻ ക്യാമറയ്ക്ക് പുറമേ 8MP അൾട്രാ വൈഡ് ക്യാമറയും ഈ ഫോണിൽ ഉണ്ടാകും. സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 20W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററി എന്നിവയും മോട്ടോ ജി35 5ജിയിലുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാകും മോട്ടോ ജി35 5ജി ലോഞ്ച് ചെയ്യുക. എന്നാൽ ഇതിന് ആൻഡ്രോയിഡ് 15 അപ്‌ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും മോട്ടറോള വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഗോള തലത്തിൽ ലോഞ്ച് ചെയ്ത മോട്ടോ ജി35 5ജിയിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയാണ് നൽകിയിരുന്നത്. ഇന്ത്യൻ മോഡലിലും അ‌തുതന്നെ പ്രതീക്ഷിക്കാം.

Moto G35 5G: ഒന്നുകണ്ടാൽ പിന്നെ വേറെ ഫോൺ വാങ്ങില്ല!

ആഗോള വേരിയന്റിൽ കണ്ടതുപോലെ സുരക്ഷയ്ക്കായി സൈഡ് ഫേസിംഗ് ഫിംഗർപ്രിൻ്റ് സെൻസർ, IP52 -റേറ്റിങ്, 5G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.3, NFC, GPS, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഡോൾബി അറ്റ്‌മോസ് പവർഡ് ഡ്യുവൽ സ്പീക്കറുകൾ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയും ജി35 5ജിയിൽ പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
The Moto G35 5G will be launched in India on December 10. Motorola claims that it is the fastest 5G smartphone in the segment with 12 5G bands. Motorola also says that it is the first phone in the segment to have a 50MP camera with 4K video recording. The phone will be launched in India for a price of under Rs 10,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X