മോട്ടോ ജി 40 ഫ്യൂഷൻ സ്മാർട്ഫോൺ ഇന്ന് വിൽപ്പനയ്‌ക്കെത്തും: വിലയും, സവിശേഷതകളും

|

മോട്ടോ ജി 60 ഫ്യൂഷൻ സ്മാർട്ഫോൺ കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് അവതരിപ്പിച്ചത്. മോട്ടോ ജി 60 ഇപ്പോൾ ഇ-കൊമേഴ്‌സ് വെബ്സൈറ്റിൽ നിന്നും വാങ്ങാൻ തയ്യാറാണ്. ഇപ്പോൾ, മോട്ടോ ജി 40 ഫ്യൂഷൻ ഇന്ന് ഫ്ലിപ്കാർട്ട് വഴി കൃത്യം ഉച്ചയ്ക്ക് 12:00 മണിക്ക് ആദ്യ വിൽപ്പനയ്‌ക്കായി ലഭ്യമാകുന്നതാണ്. ഡൈനാമിക് ഗ്രേ, ഫ്രോസ്റ്റഡ് ഷാംപെയ്ൻ കളർ ഓപ്ഷനുകളിലാണ് ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നത്. 64 എംപി ട്രിപ്പിൾ റിയർ ക്യാമറകൾ, സ്‌നാപ്ഡ്രാഗൺ 732 ജി ചിപ്‌സെറ്റ് എന്നിവയാണ് എടുത്തുപറയേണ്ട പ്രധാന സവിശേഷതകൾ.

 

മോട്ടോ ജി 40 ഫ്യൂഷന് ഇന്ത്യയിൽ വരുന്ന വിലയും വിൽപ്പന ഓഫറുകളും

മോട്ടോ ജി 40 ഫ്യൂഷന് ഇന്ത്യയിൽ വരുന്ന വിലയും വിൽപ്പന ഓഫറുകളും

മോട്ടോ ജി 40 ഫ്യൂഷൻ രണ്ട് സ്റ്റോറേജ് മോഡലുകളിൽ വിപണിയിൽ വരുന്നു. ബേസിക് 4 ജിബി + 64 ജിബി മോഡലിന് 13,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയുമാണ് വില വരുന്നത്. ലോഞ്ച് ഓഫറുകളുടെ ഭാഗമായി ഈ സ്മാർട്ഫോൺ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവ വഴി വാങ്ങുന്നവർക്ക് 1,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. കൂടാതെ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, എച്ച്ഡിഎഫ്സി ബാങ്ക് മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡിന് 10 ശതമാനം കിഴിവ്, ബാങ്ക് ഓഫ് ബറോഡ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ് ആദ്യ തവണ ഇടപാടിന് 10 ശതമാനം കിഴിവ് എന്നിവയുണ്ട്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കായി ഇ-കൊമേഴ്സ് വെബ്സൈറ്റ് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

മോട്ടോ ജി 40 ഫ്യൂഷൻ സവിശേഷതകൾ
 

മോട്ടോ ജി 40 ഫ്യൂഷൻ സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 സപ്പോർട്ടുമുള്ള 6.8 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് മോട്ടോ 40 ഫ്യുഷന് നൽകിയിരിക്കുന്നത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസസറുള്ള ഈ സ്മാർട്ട്ഫോണിൽ 128 ജിബി ഇന്റെർണൽ സ്റ്റോറേജ്, ഒരു ഹൈബ്രിഡ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്.

മോട്ടോ ജി 40 ഫ്യൂഷൻ ക്യാമറ സവിശേഷതകൾ

മോട്ടോ ജി 40 ഫ്യൂഷൻ ക്യാമറ സവിശേഷതകൾ

എഫ് / 1.7 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അപ്പർച്ചർ, 118 ഡിഗ്രി കാഴ്‌ചയുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, എഫ് / 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് മോട്ടോ ജി 40 ഫ്യൂഷന് നൽകിയിട്ടുള്ളത്. മുൻവശത്ത് എഫ് / 2.2 അപ്പർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.

ടർബോപവർ 20 ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററി

ടർബോപവർ 20 ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 40 ഫ്യൂഷന് നൽകിയിരിക്കുന്നത്. ബ്ലൂടൂത്ത് 5.0, 3.5 എംഎം ഓഡിയോ ജാക്ക്, വൈ-ഫൈ 802.11 എസി, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെസ്‌നർ, ആംബിയന്റ് ലൈറ്റ് സെൻസർ, സെൻസർ ഹബ് തുടങ്ങിയ സെൻസറുകളും ഈ സ്മാർട്ട്ഫോണിലുണ്ട്.

ഫ്ലിപ്പ്കാർട്ടിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്ഫ്ലിപ്പ്കാർട്ടിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

Best Mobiles in India

English summary
Right now, the Moto G40 Fusion will be available for first sale today via Flipkart at exactly 12:00 noon. Available in Dynamic Gray and Frosted Champagne color options.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X