Home
Mobile

വില വെറും 9999 രൂപ! ആവേശമായി മോട്ടോ G45 5G; 5000 രൂപയുടെ ആനുകൂല്യങ്ങളുമായി ജിയോയും

മോട്ടറോള കഴിഞ്ഞ ആഴ്ച ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അ‌വതരിപ്പിച്ച പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോണായ മോട്ടോ G45 5G (Moto G45 5G) -യുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് ഇപ്പോൾ മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. വീഗൻ ലെതർ ബാക്ക് സഹിതം ബ്രില്ല്യൻ്റ് ബ്ലൂ, ബ്രില്യൻ്റ് ഗ്രീൻ, വിവ മജന്ത എന്നീ നിറങ്ങളിൽ ആണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

മോട്ടോ ജി45 5ജിയുടെ 4ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അ‌ടിസ്ഥാന വേരിയന്റിന് 10,999 രൂപയാണ് വില. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വേരിയൻ്റിന് 12,999 രൂപ നൽകണം. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച ചില ഓഫറുകൾ ലഭ്യമായിട്ടുണ്ട്. തെരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ ബാങ്ക് ഓഫർ വഴി 1000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും.

വില വെറും 9999 രൂപ! ആവേശമായി മോട്ടോ G45 5G

ബാങ്ക് ഡിസ്കൗണ്ട് ലഭിക്കുന്നതിനായി ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ആണ് ഉപയോഗിക്കേണ്ടത്. ഈ ഓഫർ പ്രയോജനപ്പെടുത്തിയാലാണ് 9999 രൂപ വിലയിൽ ഈ 5ജി ഫോൺ ലഭ്യമാകുക. ഇത് കൂടാതെ ജിയോ 5000 രൂപയുടെ ആനുകൂല്യങ്ങൾ (2000 രൂപ ക്യാഷ്ബാക്ക്+ 3000 രൂപ വൗച്ചറുകൾ) വാഗ്ദാനം ചെയ്യുന്നുണ്ട്.

മോട്ടോ ജി45 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.5 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ IPS ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 500 nits വരെ ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

വില വെറും 9999 രൂപ! ആവേശമായി മോട്ടോ G45 5G

ഒക്ട-കോർ ​​(2×2.30 GHz Cortex-A78 & 6×2.0 GHz Cortex-A55) ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 900MHz അ‌ഡ്രിനോ 619 ജിപിയു പിന്തുണ, 4GB / 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം തുടങ്ങിയവയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള My UX ൽ ആണ് മോട്ടോ ജി45 5ജിയുടെ പ്രവർത്തനം. ക്യാമറകളുടെ കാര്യമെടുത്താൽ, f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറയും f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറയും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ, എഫ്എം റേഡിയോ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 18W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ പിന്തുണയുള്ള 5,000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഈ ഫോണിലുണ്ട്.

വില വെറും 9999 രൂപ! ആവേശമായി മോട്ടോ G45 5G

IP52 സ്പ്ലാഷ് റെസിസ്റ്റൻ്റ് റേറ്റിങ് ഇതിലുണ്ട്. കൂടാതെ 13 5G ബാൻഡുകൾക്കുള്ള പിന്തുണ, VoNR, 4 വരെ കാരിയർ അഗ്രഗേഷൻ എന്നിവയുൾപ്പെടെ വിപുലമായ 5G കഴിവുകളും ഈ ഫോണിൽ ഉണ്ട്. ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS, USB ടൈപ്പ്-സി എന്നിവയൊക്കെയാണ് ഇതിലെ മറ്റ് കണക്ടിവിറ്റി ഫീച്ചറുകൾ. 183 ഗ്രാം ആണ് ഭാരം.

More from GizBot

Best Mobiles in India

English summary
Moto G45 5G went on sale in India today. The base variant with 4GB RAM and 128GB storage is priced at Rs 10,999. 12,999 for the 8GB+128GB variant. An instant discount of Rs 1,000 is available on purchases made using Axis Bank and IDFC First Bank credit cards. So the base model will be available at a price of Rs 9999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X