Home
Mobile

അടുത്ത പോരാളി റെഡി! മോട്ടോ ജി45 5ജി ഇന്ത്യൻ ലോഞ്ച് ഓഗസ്റ്റ് 21ന്

മോട്ടോ ജി45 5ജി (Moto G45 5G) ഫോൺ ആഗസ്റ്റ് 21ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. ലോഞ്ചിന് മുന്നോടിയായി, വാൾമാർട്ടിൻ്റെ ഉടമസ്ഥതയിൽ ഉള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട് വരാനിരിക്കുന്ന ഫോണിൻ്റെ മൈക്രോസൈറ്റ് ഇതിനോടകം ഇറക്കിയിട്ടുണ്ട്. ഫ്ലിപ്കാർട്ട് ലിസ്റ്റിംഗ് മോട്ടോ ജി45 5ജിയുടെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്നുണ്ട്. അതനുസരിച്ച് ഉള്ള വിവരങ്ങൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്. മോട്ടോ ജി85 ഡിസ്പ്ലേയും പ്രൊസസറും ഫ്ലിപ്പ്കാർട്ട് പേജിൽ പറഞ്ഞിരിക്കുന്ന മോട്ടോ ജി85 (Moto G85), Qualcomm Snapdragon 6s Gen 3 പ്രോസസറാണ് നൽകുന്നത്. പ്രീമിയം വീഗൻ ലെതർ-ബാക്ക് ഡിസൈനോടെ ആണ് ഹാൻഡ്‌സെറ്റ് വരുന്നത്.

13 ബാൻഡുകളുള്ള ഹാൻഡ്‌സെറ്റ് 'ബ്ലേസിംഗ് ഫാസ്റ്റ് 5G സ്പീഡ്' വാഗ്ദാനം ചെയ്യുമെന്ന് മോട്ടറോള അവകാശപ്പെടുന്നു. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേ ആണ് സ്മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫോൺ കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉപയോഗിച്ച് പരിരക്ഷിക്കപ്പെടും. കൂടാതെ ഡോൾബി അറ്റ്‌മോസ് പവർഡ് ഹൈറെസ് ഓഡിയോ ഫീച്ചർ ചെയ്യും.

അടുത്ത പോരാളി റെഡി! മോട്ടോ ജി45 5ജി ഇന്ത്യൻ ലോഞ്ച് ഓഗസ്റ്റ് 21ന്

മോട്ടോ ജി45 സ്മാർട്ട് കണക്ട് ഫീച്ചറും വാഗ്ദാനം ചെയ്യും. 8 ജിബി റാമും 128 ജിബി ഇൻ്റേണൽ സ്റ്റോറേജ് കപ്പാസിറ്റിയും മോട്ടോ ജി45 ഫോണിന് ഉണ്ട്. ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സഹിതം 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഉപകരണത്തിൽ ഉള്ളത്. ക്യാമറയുടെ കാര്യത്തിലേക്ക് വരുമ്പോൾ, ബാക്ക് ക്യാമറയിൽ50 എംപി പ്രൈമറി സെൻസറുള്ള ഡ്യുവൽ ക്യാമറ ഉണ്ടായിരിക്കും.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫ്രണ്ടിൽ ഉള്ള പഞ്ച്-ഹോളിന് ഉള്ളിൽ 16 എംപി ക്യാമറയുമായി സ്മാർട്ട്‌ഫോൺ വരും. കൂടാതെ, മോട്ടോ ജി45 IP52 വാട്ടർ റിപ്പല്ലൻ്റ് ഡിസൈനുമായി വരും. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആയിരിക്കും ഉപകരണം പ്രവർത്തിക്കുക .മോട്ടോ ജി45 5ജിക്ക് ഒരു വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇനി മോട്ടോ ജി45 5ജിയുടെ പ്രതീക്ഷിക്കുന്ന വില എത്രയെന്ന് നോക്കാം. വില നിർണ്ണയത്തിൽ, മോട്ടോ ജി 45ക്ക് 15,000 രൂപ പ്രൈസ് ടാഗ് വഹിക്കുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, ഔദ്യോഗിക വില ഓഗസ്റ്റ് 21ന് കമ്പനി പ്രഖ്യാപിക്കും. അതിനായി കുറച്ച് ദിവസങ്ങൾ കൂടെ കാത്തിരിക്കേണ്ടതുണ്ട്.

മോട്ടോ ജി45 5ജി, സീരീസിൻ്റെ ഏറ്റവും വിലയേറിയ ഡിസൈൻ ഫീച്ചർ ചെയ്യും. വീഗൻ ലെതർ ഡിസൈൻ ഫിനിഷാണ് സ്മാർട്ട്‌ഫോണിന്. ഈ ഡിസൈൻ മോട്ടോ ജി85ന് വളരെ പ്രീമിയം ലുക്ക് നൽകിയെങ്കിലും, മോട്ടോ ജി45ന് അത് ഏത് തരത്തിൽ ഉണ്ടാകുമെന്ന് കണ്ടറിയണം. വൃത്താകൃതിയിലുള്ള എഡ്ജുകളും മെറ്റാലിക് ഫ്രെയിമും ഉള്ള ഒരു ബോക്‌സി ലുക്കാണ് സ്മാർട്ട്‌ഫോണിന്.

ഫ്ലിപ്കാർട്ടിലെ ചിത്രങ്ങൾ അനുസരിച്ച്, ഫ്രെയിമിന് ഫോണിൻ്റെ അതേ നിറമായിരിക്കും.മോട്ടോ ജി45 5ജി മൂന്ന് മനോഹരമായ നിറങ്ങളിൽ വരുന്നു: സീ ഗ്രീൻ, ദീപ് ബ്ലൂ, റെഡ്. ഫ്ലിപ്കാർട്ട് മൈക്രോപേജ് അനുസരിച്ച്, സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 14-ലാണ് പ്രവർത്തിക്കുന്നത്. മറ്റ് സവിശേഷതകൾക്കൊപ്പം, വരാനിരിക്കുന്ന സ്മാർട്ട്ഫോണിന് പ്രീമിയം ഫീൽ നൽകിക്കൊണ്ട് സ്മാർട്ട് കണക്റ്റും ഫാമിലി സ്പേസും സ്പോർട് ചെയ്യും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The Moto G45 5G phone will be launched in the Indian market on August 21. Ahead of the launch, Walmart-owned e-commerce platform Flipkart has already put up a microsite of the upcoming phone. The Flipkart listing reveals key specifications of the Moto G45 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X