മോട്ടോ ജി5 പ്ലസ്: ബജറ്റ് സ്മാര്‍ട്ട്‌ഫോണിലെ രാജാവാണോ?

Written By:

മോട്ടോറോള ഒടുവില്‍ കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ ജി5 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. ഫ്‌ളിപ്കാര്‍ട്ടിലാണ് ഈ ഫോണ്‍ ലഭിക്കുന്നത്. രണ്ട് വേരിയന്റില്‍ ഇറങ്ങിയ ഈ ഫോണിന് 3ജിബി+16ജിബി വേരിയന്റിന് 14,999 രൂപയും, 4ജിബി +32ജിബി വേരിയന്റിന് 16,999 രൂപയുമാണ് വില. ഇതു കൂടാതെ മോട്ടോറോള മോട്ടോ ജി5 ഹാന്‍സെറ്റും വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചു, എന്നാല്‍ ഇത് എന്നാണന്ന് വ്യക്തമല്ല.

ഓപ്പോ ഡ്യുവല്‍ സെല്‍ഫി ക്യാമറ F3 പ്ലസ്, മാര്‍ച്ച് 23ന് ഇന്ത്യയില്‍!

മോട്ടോ ജി5 പ്ലസ്: ബജറ്റ് സ്മാര്‍ട്ട്‌ഫോണിലെ രാജാവാണോ?

മോട്ടോ ജി5 പ്ലസ് അതിന്റെ മുന്‍ഗാമിയേക്കാള്‍ വളരെ മെച്ചപ്പെട്ട രീതിയിലാണ് ഹാര്‍ഡ്‌വയറിലും ക്യാമറയിലും നല്‍കിയിരിക്കുന്നത്.

മോട്ടോ ജി5 പ്ലസ് ഉപഭോക്താക്കളെ ആകര്‍ഷിക്കനുളള കാരണങ്ങള്‍ ഇവയൊക്കെയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസൈന്‍

മോട്ടോ ജി നിരയിലെ ഫോണുകള്‍ എല്ലാം തന്നെ മെറ്റാലിക് കൊണ്ട് നിര്‍മ്മിച്ചതാണ്. ഫോണിലെ ഫിസിക്കല്‍ ബട്ടണ്‍ വലതു ഭാഗത്തും, 3.5mm ഹെഡ്‌ഫോണ്‍ ജാക്ക് മുകളിലും, മൈക്രോ യുഎസ്ബി ചാര്‍ജ്ജിങ്ങ് പോര്‍ട്ട് ചുവടേയുമാണ് സ്ഥാപിച്ചിരിക്കുന്നത്. മുന്നില്‍ കാണുന്ന ഹോം ബട്ടണിലാണ് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ പതിപ്പിച്ചിരിക്കുന്നത്.

ഡിസ്‌പ്ലേ

ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍. രണ്ട് വേരിയന്റിലാണ് ഈ ഫോണുകള്‍ ഇറങ്ങിയത്. വലിയ സ്‌ക്രീനില്‍ മൂവി കാണണമെങ്കിലോ ഗെയിം കളിക്കണമെങ്കിലോ മോട്ടോ ജി5 പ്ലസ് വാങ്ങാം. എന്നാല്‍ ചെറിയ സ്‌ക്രീനോടു കൂടിയുളള ഫോണാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മോട്ടോ ജി5 വാങ്ങാം.

മോട്ടോ ജി5 പ്ലസിന്റെ സ്‌ക്രീന്‍ റെസൊല്യൂഷന്‍ 1920X1080 ആണ്. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനാണ് ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

 

ക്യാമറ

12എംബി റിയര്‍ ക്യാമറയാണ് ഫോണിന്. ക്യാമറ സെന്‍സറിന് ഡ്യുവല്‍ ഓട്ടോ ഫോക്കസ് ടെക്‌നോളജിയാണ്.

ക്യാമറ സെന്‍സര്‍ ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് പിന്തുണയ്ക്കുന്നുണ്ട്. 5എംബി ക്യാമറയും മികച്ച സെര്‍ഫി എടുക്കാന്‍ സഹായിക്കിന്നു.

 

പ്രോസസര്‍/ റാം

മോട്ടോ ജി5 പ്ലസിന് 2.0 GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസറാണ്, കൂടാതെ 3ജിബി റാം, 4ജിബി റാം എന്നീ വേരിയന്റുകളിലും ഇറങ്ങി.

സ്റ്റോറേജ്, ബാറ്ററി, കണക്ടിവിറ്റി

32ജിബി, 64ജിബി സ്‌റ്റോറേജ് കണക്ടിവിറ്റികളാണ്. കൂടാതെ 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും. 3000എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്. ഡ്യുവല്‍ സിം ഹെഡ്‌സെറ്റിന് 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, എന്‍എഫ്‌സി, ജിപിഎസ് എന്നിവ കണക്ടിവിറ്റികളുമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Moto G5 Plus comes at a starting price of Rs. 14,999 exclusively on Flipkart.com

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot