Just In
- 15 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 16 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 17 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 18 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- Automobiles
പുത്തൻ ഫ്രോങ്ക്സും ഇനി ടൊയോട്ട കുപ്പായത്തിൽ; എസ്യുവി കൂപ്പെയുടെ റീ-ബാഡ്ജ്ഡ് പതിപ്പ് ഉടൻ എത്തും
- Sports
രോഹിത് 2023വരെ നയിക്കും, അതിന് ശേഷമാര്? ഹര്ദിക് വേണ്ട-നിര്ദേശിച്ച് ആകാശ്
- Lifestyle
വീട്ടുകാരുടെ അപ്രതീക്ഷിത പിന്തുണ, സാമ്പത്തികവശം ശക്തിപ്പെടും; ഇന്നത്തെ രാശിഫലം
- News
കടല് വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന് ബീച്ചില് ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Movies
'ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്, നിങ്ങളാരും അങ്ങനെ ചെയ്യരുത്'; ഭർത്താവിനെ കുറിച്ച് സുരേഷ് ഗോപിയുടെ നായിക!
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
ഫെബ്രുവരിയിൽ വാങ്ങാം 15,000 രൂപയിൽ താഴെ വിലയുള്ള ഈ മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ
2022ന്റെ തുടക്കത്തിൽ തന്നെ നിരവധി സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. അടിപൊളി ഫീച്ചറുകളും കുറഞ്ഞ വിലയും എല്ലാം നൽകി വിപണിയിൽ കനത്ത മത്സരം തന്നെ നടക്കുന്നു. ഏറ്റവും മികച്ച ക്യാമറകളും അതിവേഗ ചാർജിങ് ഫീച്ചറും ലേറ്റൻസിയും ലാഗും കുറഞ്ഞ, റിഫ്രഷ് റേറ്റ് കൂടിയ ഡിസ്പ്ലേ തുടങ്ങി 2022ൽ സ്മാർട്ട്ഫോൺ വിപണി നിയന്ത്രിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഫോണുകൾ പ്രിയപ്പെട്ട ഗെയിമിങ് ഡിവൈസുകൾ ആയി മാറുന്നതും അടുത്ത കാലത്ത് കാണാൻ കഴിയുന്ന കാഴ്ചകളിൽ ഒന്നാണ്.

ഇന്ത്യക്കാർക്കിടയിൽ പബ്ജി ന്യൂ സ്റ്റേറ്റ്, ബിജിഎംഐ കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ തുടങ്ങിയ ഗെയിമുകൾക്കാണ് ഏറ്റവും പ്രചാരമുള്ളത്. ഈ ഗെയിമുകൾ കളിക്കുമ്പോൾ ഒട്ടും ലാഗ് വരാതെയുള്ള മികച്ച അനുഭവം വേണമെങ്കിൽ ശേഷി കൂടിയ മൊബൈൽ ഫോണുകൾ തന്നെ ഉപയോഗിക്കണം. ശേഷി കൂടിയ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കണമെങ്കിൽ വലിയ വില നൽകണം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല എന്ന് തിരിച്ചറിയുക. 15,000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്.

ഈ റേഞ്ചിൽ വരുന്ന നിരവധി സ്മാർട്ട്ഫോണുകൾ ഉണ്ടെങ്കിലും നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഫോണുകൾ തിരഞ്ഞെടുക്കുന്നത് അൽപ്പം ശ്രദ്ധ വേണ്ട വിഷയമാണ്. പ്രത്യേകിച്ചും ഗെയിമിങ് സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കുമ്പോൾ. അടിപൊളി ഡിസൈനും മികച്ച ക്യാമറ ഫീച്ചറുകളും നോക്കി വാങ്ങുന്ന സ്മാർട്ട്ഫോണുകൾ പലപ്പോഴും ഗെയിമിങ് ഉപയോഗത്തിന് അത്ര ചേരുന്നവയാകില്ല. ഗെയിമിങിനായി സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ പരിഗണിക്കേണ്ടത് പ്രോസസർ, ഡിസ്പ്ലേ, ബാറ്ററി ഫീച്ചറുകളാണ്. ശക്തിയേറിയ പ്രോസസർ, ലോങ്ങ് ലൈഫ് നൽകുന്ന ബാറ്ററി, ലേറ്റൻസി കുറഞ്ഞ, റിഫ്രഷ് റേറ്റ് കൂടിയ ഡിസ്പ്ലേ എന്നിവയ്ക്കാകണം കൂടുതൽ പരിഗണന നൽകേണ്ടത്. 15,000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകളെക്കുറിച്ച് അറിയാൻ താഴേക്ക് വായിക്കുക.

മൈക്രോമാക്‌സ് ഇൻ നോട്ട് 2
മൈക്രോമാക്‌സിന്റെ പുതിയ അഫോർഡബിൾ സ്മാർട്ട്ഫോൺ ആണ് മൈക്രോമാക്‌സ് ഇൻ നോട്ട് 2. അധികം ക്ലട്ടർ ഇല്ലാത്ത വൃത്തിയുള്ള ആൻഡ്രോയിഡ് ഇൻ്റർഫേസുമായി വരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോൺ ആണ് മൈക്രോമാക്‌സ് ഇൻ നോട്ട് 2. 6.43 ഇഞ്ച് വരുന്ന വലിയ ഡിസ്പ്ലേ ഊർജസ്വലമാണ്. ഗെയിമിങ് സ്ക്രീനിൽ മികച്ച വിസിബിളിറ്റി കിട്ടാൻ ഈ വലിയ ഡിസ്പ്ലേ സഹായിക്കുന്നു. മീഡിയടെക് ഹീലിയോ ജി95 പ്രോസസറാണ് മൈക്രോമാക്‌സ് ഇൻ നോട്ട് 2 ഫീച്ചർ ചെയ്യുന്നത്.

താഴ്ന്നതും ഇടത്തരവുമായ ഗ്രാഫിക്സ് കൈകാര്യം ചെയ്യാൻ ഈ പ്രോസസർ പര്യാപ്തമാണ്. 5000 എംഎഎച്ച് ബാറ്ററിയാണ് മൈക്രോമാക്‌സ് ഇൻ നോട്ട് 2വിൽ കമ്പനി നൽകിയിരിക്കുന്നത്. ദിവസം മുഴുവൻ നീണ്ട ബാറ്ററി ബാക്കപ്പ് ലഭിക്കുകയും ചെയ്യും. 13,499 രൂപ വിലയിലാണ് മൈക്രോമാക്‌സ് ഇൻ നോട്ട് 2 വിൽപ്പനയ്ക്കെത്തുന്നത്. ഈ വിലയിൽ ദൈനംദിന ടാസ്‌ക്കുകൾക്കും ഗെയിമിങിനും ഒരു പോലെ ഉപയോഗിക്കാവുന്ന സ്മാർട്ട്ഫോൺ എന്ന നിലയിൽ മൈക്രോമാക്‌സ് ഇൻ നോട്ട് 2 ഒരു നല്ല തിരഞ്ഞെടുപ്പാണ്.

മോട്ടറോള മോട്ടോ ജി51 5ജി
6.8 ഇഞ്ച് വലിപ്പം വരുന്ന വമ്പൻ ഡിസ്പ്ലേ ആണ് മോട്ടറോള മോട്ടോ ജി51 5ജിയുടെ പ്രധാന സവിശേഷത. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേ അനുഭവം ഏറെ മികച്ചതാക്കുന്നു. 240 ഹെർട്സ് ടച്ച് സാമ്പ്ലിങ് റേറ്റും മോട്ടറോള മോട്ടോ ജി51 5ജിയുടെ പ്രത്യേകതയാണ്. ഹോൾ പഞ്ച് എൽസിഡി ഡിസ്പ്ലേ നല്ല വിസിബിളിറ്റിയും നൽകുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 480 പ്ലസ് എസ്ഒസിയാണ് ഡിവൈസിന് കരുത്ത് പകരുന്നത്. ഈ റേഞ്ചിൽ വരുന്ന ഒരു ഗെയിമിങ് പവർ ഹൌസ് സ്മാർട്ട്ഫോൺ തന്നെയാണ് മോട്ടറോള മോട്ടോ ജി51 5ജി. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പും മോട്ടറോള മോട്ടോ ജി51 5ജിയുടെ സവിശേഷതകളാണ്.

5000 എംഎഎച്ച് ബാറ്ററി
5000 എംഎഎച്ച് ബാറ്ററിയാണ് മോട്ടറോള മോട്ടോ ജി51 5ജി ഫീച്ചർ ചെയ്യുന്നത്. 10 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് നല്ല ഓഡിയോ അനുഭവംനൽകുന്നു. കൂടാതെ 3.5 എംഎം ഓഡിയോ ജാക്കും മോട്ടറോള മോട്ടോ ജി51 5ജിയിൽ ലഭ്യമാക്കിയിരിക്കുന്നു. 14,999 രൂപയ്ക്കാണ് മോട്ടറോള മോട്ടോ ജി51 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. നീണ്ട ഗെയിമിങ് സെഷനുകൾക്ക് ശേഷവും അമിതമായി ചൂടാകില്ലെന്നതും പ്രത്യേകതയാണ്.

ഇൻഫിനിക്സ് നോട്ട് 11
15,000ത്തിന് താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിലെ മികച്ച ഗെയിമിങ് ഓപ്ഷനുകളിൽ ഒന്നാണ് ഇൻഫിനിക്സ് നോട്ട് 11 സ്മാർട്ട്ഫോൺ. 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇൻഫിനിക്സ് നോട്ട് 11 ഫീച്ചർ ചെയ്യുന്നത്. ഇൻഫിനിക്സ് നോട്ട് 11ന്റെ രൂപകൽപ്പനയും ആകർഷകമാണ്. കരുത്തുറ്റ ഹീലിയോ ജി88 പ്രോസസറും 4 ജിബി റാമും ഇൻഫിനിക്സ് നോട്ട് 11ൽ കാണാം. ഇത് സ്ഥിരതയാർന്ന ഗെയിമിങ് അനുഭവം നൽകുന്നു.

ആൻഡ്രോയിഡ് 11 ബേസ് ചെയ്താണ് ഇൻഫിനിക്സ് നോട്ട് 11ന്റെ സ്കിൻ തയ്യാറാക്കിയിരിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററി ദിവസം മുഴുവൻ നീണ്ട് നിൽക്കുന്നു. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും ഇൻഫിനിക്സ് നോട്ട് 11 ഫീച്ചർ ചെയ്യുന്നു. സെൽഫികൾ എടുക്കാൻ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. ക്യാമറയുണ്ട്. 11,999 രൂപയാണ് ഇൻഫിനിക്സ് നോട്ട് 11 സ്മാർട്ട്ഫോണിന് വില വരുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470