Home
Mobile

ഒടുവിൽ എത്തി, ഓട്ടക്കാലണയല്ല, മുത്താണ് ഈ മോട്ടോ G54 5G; സാധാരണക്കാർക്കൊരു പവർഫുൾ 5ജി ഫോൺ!

കുറഞ്ഞ വിലയ്ക്ക് 5ജി ഫോൺ തേടുന്ന ഇന്ത്യക്കാർക്കായി മോട്ടോ ജി54 5ജി ഫോൺ അ‌വതരിപ്പിച്ച് മോട്ടറോള. രണ്ട്​ വേരിയന്റുകളിൽ എത്തുന്ന മോട്ടോ ജി54 സാധാരണക്കാർക്ക് അ‌നുയോജ്യമായ പവർഫുൾ 5ജി ഫോൺ ആണെന്നാണ് കമ്പനിയുടെ അ‌വകാശവാദം. ഏറെ മത്സരം നടക്കുന്ന വില വിഭാഗത്തിലേക്കാണ് ഈ 5ജിഫോണും എത്തിയിരിക്കുന്നത്.

​ഇന്ന് പ്രധാനമായും രണ്ട് 5ജി സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ആയത്. മോട്ടോ ജി54 5ജിയെ കൂടാതെ റിയൽമിയുടെ നാർസോ 60 എക്സ് 5ജിയും ഇന്ന് ഇന്ത്യയിൽ പുറത്തിറക്കുകയുണ്ടായി. ഈ രണ്ട് ഫോണുകളും ലക്ഷ്യമിടുന്നത് ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ ഉപയോക്താക്കളെയാണ് എന്നതാണ് ശ്രദ്ധേയം.

ഒടുവിൽ എത്തി, ഓട്ടക്കാലണയല്ല, മുത്താണ് ഈ മോട്ടോ G54 5G

15,000 രൂപയോട് അ‌ടുത്ത് വിലയുള്ള സ്മാർട്ട്ഫോണുകളുടെ നിരയിലേക്കാണ് മോട്ടോ ജി54 5ജിയുമായി മോട്ടറോള മത്സരത്തിന് എത്തിയത്. ഇതോടൊപ്പമെത്തിയ റിയൽമി ഫോണും ഈ വിഭാഗത്തിൽ മോട്ടറോളയോട് മത്സരിക്കുന്നു. എന്നാൽ ഈ വിലയ്ക്ക് നൽകാൻ കഴിയുന്ന പവർഫുൾ ഫീച്ചറുകളാണ് തങ്ങൾ അ‌വതരിപ്പിക്കുന്നത് എന്ന് മോട്ടറോള പറയുന്നു.

മോട്ടോ ജി54 5ജിയുടെ പ്രത്യേകതകൾ: 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റും ഉള്ള 6.5 ഇഞ്ച് FHD+ LED ഡിസ്‌പ്ലേയാണ് മോട്ടോ ജി54 5ജി (Moto G54 5G) അവതരിപ്പിക്കുന്നത്. HDR10 പിന്തുണ, 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ് എന്നിവയും ഇതിലുണ്ട്.

സ്ലിം ബെസലുകളോടും പഞ്ച്-ഹോൾ ക്യാമറയോടും കൂടിയ ഫുൾ എച്ച്‌ഡി+ 20:9 (2400 x 1080) റെസല്യൂഷൻ ഡിസ്‌പ്ലേ, വിശാലമായ സ്‌ക്രീൻ സ്‌പെയ്‌സ് നൽകുന്നുണ്ട്. സെഗ്മെന്റിലെ ഏറ്റവും ശക്തമായ ചിപ്‌സെറ്റുകളിൽ ഒന്നായ മീഡിയടെക് ഡിമെൻസിറ്റി 7020 കരുത്തിലാണ് മോട്ടോ ജി54 5ജി എത്തുന്നത്.

15000 രൂപയോടടുത്ത വില വിഭാഗത്തിൽ ഈ പ്രോസസർ അ‌വതരിപ്പിക്കുന്ന മോട്ടറോളയുടെ ആദ്യ ഫോൺ എന്ന പ്രത്യേകതയും മോട്ടോ ജി54 ന് ഉണ്ട്. ഡൈമെൻസിറ്റി 7020 ചിപ്‌സെറ്റ് ഹൈപ്പർ എഞ്ചിൻ 5.0 ലൈറ്റ് ഉള്ള ഗെയിമിംഗ് സ്മാർട്ട്‌ഫോണുകൾക്ക് ശക്തിപകരുമെന്നാണ് പറയപ്പെടുന്നത്. ഓഗസ്റ്റിൽ ചൈനയിൽ അവതരിപ്പിച്ച വിവോ Y77t-യും ഇതേ ചിപ്‌സെറ്റിൽ ആണ് എത്തിയത്.

മോട്ടറോള സ്മാർട്ട്ഫോണുകളുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന ക്ലീൻ സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ് മോട്ടോ ജി54 5ജിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിൽ ആണ് എത്തുന്നത്, എങ്കിലും അ‌ധികം ​വൈകാതെ ആൻഡ്രോയിഡ് 14 അ‌പ്ഡേറ്റും നൽകുമെന്ന് മോട്ടറോള ഉറപ്പുനൽകുന്നുണ്ട്. മോട്ടോ സെക്യൂർ, ഫാമിലി സ്പേസ് ഉൾപ്പെടെയുള്ള ചില സ്ഥിരം ആപ്പുകളും ഫീച്ചറുകളും ഈ ഫോണിലും ഉണ്ടാകും.

മിക്കവാറും ഫോണുകളിൽ ഡ്യുവൽ ക്യാമറ അ‌വതരിപ്പിക്കുന്നതാണ് മോട്ടറോളയുടെ ഒരു ശീലം. അ‌ടുത്തിടെ ചില മോഡലുകളിൽ ട്രിപ്പിൾ റിയർ ക്യാമറ നൽകിയെങ്കിലും ബജറ്റ് ഫോൺ ആയതിനാലാകാം, ഡ്യുവൽ ക്യാമറയാണ് മോട്ടോ ജി54 5ജിയിൽ നൽകിയിരിക്കുന്നത്. എന്നാൽ മാന്യമായ 50 മെഗാപിക്സൽ മെയിൽ ക്യാമറയും 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും അ‌ടങ്ങുന്നതാണ് ഇതിലെ ഡ്യുവൽ ക്യാമറ സജ്ജീകരണം.

മോട്ടോ ജി54 5ജിയുടെ ഫ്രണ്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിരിക്കുന്നത്. 33W ടർബോ ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് മോട്ടോ G54-ൽ സജ്ജീകരിച്ചിരിക്കുന്നത്. സാധാരണ മിക്ക ഫോണുകളിലും 5,000mAh ബാറ്റി ഇടംപിടിക്കുമ്പോൾ ഈ ബജറ്റ് ഫോണിൽ മോട്ടറോള 6,000mAh നൽകിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഒടുവിൽ എത്തി, ഓട്ടക്കാലണയല്ല, മുത്താണ് ഈ മോട്ടോ G54 5G

33W ടർബോ ചാർജർ ഫോണിനൊപ്പം തന്നെ മോട്ടറോള നൽകുന്നുണ്ട്. 14 5G ബാൻഡുകളെ പിന്തുണയ്ക്കുന്നു എന്നതാണ് ഈ ബജറ്റ് 5ജി ഫോണിന്റെ മറ്റൊരു പ്രത്യേകത. 8ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ്, റാം ഓപ്ഷനുകളുമായാണ് മോട്ടോ ജി54 എത്തുന്നത്.

മിഡ്‌നൈറ്റ് ബ്ലൂ, പേൾ ബ്ലൂ, മിന്റ് ഗ്രീൻ എന്നിവയാണ് കളർ ഓപ്ഷനുകൾ. മൊത്തത്തിലുള്ള സംരക്ഷണത്തിനായി അൾട്രാ പ്രീമിയം 3D PMMA ഫിനിഷുള്ള മോട്ടോ G54 ഗംഭീരമായ ഒരു ഡിസൈൻ അവതരിപ്പിക്കുന്നു. 189 ഗ്രാം മാത്രമാണ് ഈ ഫോണിന്റെ ഭാരം. IP52 റേറ്റിങ്ങും ഈ മോട്ടോ ഫോണിനുണ്ട്.

മോട്ടോ ജി54 5ജിയുടെ 8ജിബി റാം + 128 ജിബി സ്റ്റോറേജ് 15,999 രൂപ വിലയിലാണ് എത്തുന്നത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജിന് വില 18,999 രൂപയാണ്. ഫ്ലിപ്പ്കാർട്ട് വഴിയും മോട്ടറോളയുടെ ഔദ്യോഗിക സ്റ്റോറുകൾ വഴിയും സെപ്റ്റംബർ 13 മുതൽ ആണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുക.

Best Mobiles in India

English summary
Moto G54 5G launched in India with 6,000mAh battery support. The company claims that this is a powerful 5G smartphone available at a low price. The Moto G54 comes in two variants – 8GB RAM + 128GB storage and 12GB RAM + 256GB storage. Color options are Midnight Blue, Pearl Blue and Mint Green.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X