ഒറ്റയടിക്ക് 3000 രൂപ വില കുറഞ്ഞു; മോട്ടോ G54 5G വാങ്ങാൻ ഇതാണ് ബെസ്റ്റ് ടൈം
സാധാരണക്കാർക്കായി ഒരു കരുത്തൻ സ്മാർട്ട്ഫോൺ എന്ന നിലയിൽ 6,000mAh ബാറ്ററി പിന്തുണ സഹിതം കിടിലൻ ഫീച്ചറുകളുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോട്ടറോള ഫോൺ ആണ് മോട്ടോ ജി54 5ജി (Motorola g54 5G). കഴിഞ്ഞ വർഷം സെപ്റ്റംബറോടെയാണ് ഈ 5ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
മോട്ടോ ജി54 5ജിയുടെ 8ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയും ആയിരുന്നു വില. എന്നാൽ ഇപ്പോൾ ഈ രണ്ട് വേരിയന്റുകൾക്കും ഫ്ലിപ്പ്കാർട്ടിൽ വിലക്കുറവ് പ്രകടമാണ്.

മോട്ടോ ജി54 5ജിയുടെ പ്രാരംഭ മോഡലിന്റെ വിലയിൽ 2000 രൂപയും 12ജിബി റാം+ 256 ജിബി ടോപ് വേരിയന്റിന്റെ വിലയിൽ 3000 രൂപയും മോട്ടറോള കുറച്ചിരിക്കുന്നു. അതായത് ഇതിന്റെ പ്രാരംഭ വേരിയന്റ് ഇപ്പോൾ 13,999 രൂപയ്ക്കും 256 ജിബി വേരിയന്റ് 15999 രൂപയ്ക്കും ലഭ്യമാകും.
അതായത്, മുൻപ് കുറഞ്ഞ വേരിയന്റ് ലഭ്യമായിരുന്ന വിലയ്ക്ക് ഇപ്പോൾ ടോപ് വേരിയന്റ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. സാധാരണക്കാർക്ക് അനുയോജ്യമായ പവർഫുൾ 5ജി ഫോണെന്നാണ് മോട്ടറോള ഈ മോഡലിനെ വിശേഷിപ്പിക്കുന്നത്. 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകളിൽ മുൻ നിരയിൽതന്നെ ഇപ്പോഴും തുടരാൻ മോട്ടോ ജി54 5ജിക്ക് കരുത്തുണ്ട്.

മോട്ടോ ജി54 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.5 ഇഞ്ച് FHD+ LED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, HDR10 പിന്തുണ, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, സ്ലിം ബെസൽസ്, പഞ്ച്-ഹോൾ ക്യാമറ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഫീച്ചറുകൾ.
മീഡിയടെക് ഡിമെൻസിറ്റി 7020 കരുത്തിലാണ് മോട്ടോ ജി54 5ജി എത്തുന്നത്. 15000 രൂപ വില വിഭാഗത്തിൽ ഈ പ്രോസസർ അവതരിപ്പിച്ച മോട്ടറോളയുടെ ആദ്യ ഫോൺ എന്ന പ്രത്യേകതയും മോട്ടോ ജി54 5ജിക്ക് ഉണ്ട്. മോട്ടറോള സ്മാർട്ട്ഫോണുകളുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന ക്ലീൻ സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ് മോട്ടോ ജി54 5ജിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്യുവൽ റിയർ ക്യാമറയാണ് മോട്ടോ ജി54 5ജിയിൽ നൽകിയിരിക്കുന്നത്. 50 മെഗാപിക്സൽ മെയിൻ ക്യാമറയും 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും അടങ്ങുന്നതാണ് ഇതിലെ ഡ്യുവൽ ക്യാമറ സജ്ജീകരണം. ഫ്രണ്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയാണ് ഇതിൽ മോട്ടറോള നൽകിയിരിക്കുന്നത്.

33W ടർബോ ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് മോട്ടോ G54 5ജിയുടെ ശ്രദ്ധേയമായ ഫീച്ചറുകളിലൊന്ന്. സാധാരണ മിക്ക ഫോണുകളിലും 5,000mAh ബാറ്റി ഇടംപിടിക്കുമ്പോൾ ഈ ബജറ്റ് ഫോണിൽ മോട്ടറോള 6,000mAh നൽകിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമാകുന്നത്. 33W ടർബോ ചാർജർ ഫോണിനൊപ്പം തന്നെ മോട്ടറോള നൽകുന്നുണ്ട്.
8ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ്, റാം ഓപ്ഷനുകളിലാണ് മോട്ടോ ജി54 എത്തുന്നത്. അതേപോലെ, മിഡ്‌നൈറ്റ് ബ്ലൂ, പേൾ ബ്ലൂ, മിന്റ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ലഭിക്കുക.
അൾട്രാ പ്രീമിയം 3D PMMA ഫിനിഷുള്ള മോട്ടോ G54 5ജി കാഴ്ചയിലും ഗംഭീരമാണ്. 189 ഗ്രാം മാത്രമാണ് ഈ ഫോണിന്റെ ഭാരം. IP52 റേറ്റിങ്ങും ഈ മോട്ടോ ഫോണിനുണ്ട്. ഫ്ലിപ്പ്കാർട്ട് വഴിയും മോട്ടറോളയുടെ ഔദ്യോഗിക സ്റ്റോറുകൾ വഴിയും ഈ ഫോൺ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് വഴി വാങ്ങുമ്പോൾ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാകുന്നതിനാൽ വില വീണ്ടും കുറയും.


Click it and Unblock the Notifications








