Home
Mobile

അ‌ംഗബലം കൊണ്ട് തോൽപ്പിക്കാൻ മോട്ടറോള; G55, G35 എന്നീ 2 പുതിയ 5G ചുണക്കുട്ടന്മാർ കൂടി കളത്തിൽ

ദിവസവും നിരവധി പുത്തൻ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നതിനാൽ കടുത്ത മത്സരം നടക്കുന്ന സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം കൂടുതൽ ശക്തമാക്കിക്കൊണ്ട് പുതിയ രണ്ട് 5ജി സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറക്കി മോട്ടറോള. തങ്ങളുടെ G സീരീസ് ശക്തിപ്പെടുത്തി മോട്ടോ ജി55 5ജി (Moto G55 5G), മോട്ടോ ജി35 5ജി (Moto G35 5G) എന്നീ 5G ഫോണുകൾ ആണ് ആഗോള വിപണിയിൽ ലോഞ്ച് ​ചെയ്തിരിക്കുന്നത്. ഉടൻ തന്നെ ഇവ ഇന്ത്യൻ വിപണിയിലേക്കും എത്തും എന്നതിനാൽ മോട്ടറോളയുടെ ഇന്ത്യയിലെ ആരാധകരും വൻ പ്രതീക്ഷയിലാണ്.

മോട്ടോ G54, മോട്ടോ G34 എന്നിവയുടെ പിൻഗാമികളായാണ് മോട്ടോ ജി55 5ജിയും മോട്ടോ ജി35 5ജിയും അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ജി55 5ജിയാണ് അ‌ൽപ്പം ഉയർന്ന മോഡൽ. മോട്ടറോളയുടെ മിഡ് റേഞ്ച് 5G ഫോണുകളുടെ നിരയിലേക്കാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്. 50എംപി പ്രൈമറി ക്യാമറകളുമായാണ് ഈ രണ്ട് ഫോണുകളും അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

G55, G35 എന്നീ 2 പുതിയ മോട്ടറോള 5G ചുണക്കുട്ടന്മാർ കൂടി കളത്തിൽ

മോട്ടോ G55 5Gയുടെ പ്രധാന ഫീച്ചറുകൾ: 2400 X 1080 പിക്സൽ റെസലൂഷൻ, 120Hz റിഫ്രഷ് റേറ്റ്, പഞ്ച്-ഹോൾ കട്ട്ഔട്ട്, 20:9 ആസ്പക്ട് റേഷ്യോ എന്നിവയുള്ള 6.49 ഇഞ്ച് FHD+ ഡിസ്പ്ലേയാണ് മോട്ടോ G55 5ജിയിൽ ഉള്ളത്. മീഡിയടെക് ​ഡൈമെൻസിറ്റി 7025 ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്.

4GB/ 8GB/ 12GB റാം ഓപ്ഷനുകളും 128GB/ 256GB സ്റ്റോറേജ് ഓപ്ഷനുകളും മോട്ടോ ജി55 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. 30W റാപ്പിഡ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഈ മോഡലിൽ മോട്ടറോള നൽകിയിരിക്കുന്നത്.

G55, G35 എന്നീ 2 പുതിയ മോട്ടറോള 5G ചുണക്കുട്ടന്മാർ കൂടി കളത്തിൽ

ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ G55 5ജിയിൽ ഒരുക്കിയിരിക്കുന്നത്. OIS, f/1.8 അപ്പർച്ചർ എന്നിവയുള്ള 50MP പ്രൈമറി സെൻസറും 8MP സെക്കൻഡറി ഷൂട്ടറും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

സൈഡ് ഫേസിംഗ് ഫിംഗർപ്രിൻ്റ് സെൻസർ, IP52-റേറ്റഡ് ഷാസി, 5G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.3, NFC, GPS, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഡോൾബി അറ്റ്‌മോസ് പവർഡ് ഡ്യുവൽ സ്പീക്കറുകൾ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയും ഇതിലുണ്ട്.

മോട്ടോ G35 5Gയുടെ പ്രധാന ഫീച്ചറുകൾ: 2400X1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.72 ഇഞ്ച് FHD+ LCD ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, പഞ്ച്-ഹോൾ കട്ട്ഔട്ട് എന്നിവ ഇതിലുണ്ട്. യൂണിസോക് T760 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 4 ജിബി റാമും 128 ജിബി/256 ജിബി സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

G55, G35 എന്നീ 2 പുതിയ മോട്ടറോള 5G ചുണക്കുട്ടന്മാർ കൂടി കളത്തിൽ

ആൻഡ്രോയിഡ് 14ൽ ആണ് ജി35 5ജിയുടെയും പ്രവർത്തനം. 18W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAh ബാറ്ററിയാണ് ഈ മോഡലിൽ നൽകിയിരിക്കുന്നത്. മോട്ടോ ജി55 5ജിയിലേത് പോലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലും ഉള്ളത്. 50എംപി പ്രൈമറി യൂണിറ്റും 8എംപി സെക്കൻഡറി സെൻസറും ഇതിൽപ്പെടുന്നു. എന്നാൽ OIS പിന്തുണ ഈ മോഡലിലില്ല. സെൽഫിക്കായി 16MP ക്യാമറയുമുണ്ട്.

മറ്റ് ഫീച്ചറുകളെല്ലാം ഇരുഫോണുകളിലും ഏതാണ്ട് ഒരുപോലെ തന്നെയാണ്. മോട്ടോ G5 5ജി ട്വിലൈറ്റ് പർപ്പിൾ (വീഗൻ ലെതർ), സ്മോക്കി ഗ്രീൻ (വീഗൻ ലെതർ), ഫോറസ്റ്റ് ഗ്രേ ഷേഡുകളിലാണ് വരുന്നത്. മോട്ടോ ജി35 5ജി ലീഫ് ഗ്രീൻ (വീഗൻ ലെതർ), പേര റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് തുടങ്ങിയ നിറങ്ങളിൽ വരുന്നു.

മോട്ടോ ജി55 5ജിയുടെ അ‌ടിസ്ഥാന മോഡലിന് യൂറോപ്പിൽ 249 യൂറോ (ഏകദേശം 23,200 രൂപ) ആണ് വില. മോട്ടോ ജി35 5ജിയുടെ അ‌ടിസ്ഥാന മോഡലിന് 199 യൂറോ (ഏകദേശം 18,500 രൂപ) വില നൽകണം. താങ്ങാനാകുന്ന വിലയിൽ ലഭ്യമാകുന്ന മികച്ച ഫോൺ എന്ന നിലയിൽ അ‌ധികം ​വൈകാതെ ഈ മോഡലുകൾ ഇന്ത്യയി​ലും എത്തും.

More from GizBot

Best Mobiles in India

English summary
Motorola has strengthened its G series and launched the Moto G55 5G and Moto G35 5G 5G phones in the global market. The base model of the Moto G55 5G is priced at €249 (roughly Rs. 23,200) in Europe. The base model of the Moto G35 5G is priced at 199 Euros (roughly Rs. 18,500). Both the models come with 50MP primary cameras.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X