Home
Mobile

വല്ലാത്തൊരു പണിയുടെ കഥ! മോട്ടറോളയുടെ പുതിയ 5G ഫോൺ വിലയും കൂടി, ആശ്വാസമായി ഡിസ്കൗണ്ട്

മോട്ടറോള കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയും ഈ മാസം വിൽപ്പന ആരംഭിക്കുകയും ചെയ്ത 5ജി സ്മാർട്ട്ഫോൺ ആണ് മോട്ടോ ജി57 പവർ 5ജി (moto g57 Power). എന്നാൽ വിൽപ്പന തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ പിടിമുറുക്കിയിരിക്കുന്ന വില വർധന ഈ മോഡലിനെയും ബാധിച്ചിരിക്കുന്നു. ലോഞ്ച് വിലയെക്കാൾ 2000 രൂപ കൂടിയ വിലയിലാണ് മോട്ടറോള വെബ്​സൈറ്റിൽ ഇപ്പോൾ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടോ g57 പവർ 5ജിയുടെ സിംഗിൾ 8GB + 128GB മോഡലിന് 14,999 രൂപയായിരുന്നു വില.

ഇപ്പോൾ മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ 16999 രൂപ വിലയാണ് ഈ മോഡലിന് കാണിക്കുന്നത്. എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായതിനാൽ 14999 രൂപ വിലയിൽ സ്വന്തമാക്കാനാകും. അ‌തേസമയം ഫ്ലിപ്പ്കാർട്ടിൽ പുതിയ വില വർധന പ്രതിഫലിച്ചിട്ടില്ല. 14999 രൂപ വിലയിലാണ് ഈ മോട്ടറോള ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

മോട്ടറോളയുടെ പുതിയ 5G  ഫോൺ വിലയും കൂടി, ആശ്വാസമായി ഡിസ്കൗണ്ട്

ആക്സിസ് ബാങ്ക് ഫ്ലിപ്പ്കാർട്ട് ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിന് 750 രൂപ ക്യാഷ്ബാക്ക് ലഭ്യമാകും. അ‌തല്ലെങ്കിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് പർച്ചേസിന് 5 ശതമാനം ക്യാഷ്ബാക്ക് ലഭ്യമാണ്. ഇവ പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയ്ക്കാൻ സാധിക്കും. പാന്റോൺ റെഗറ്റ, പാന്റോൺ-കോർസെയർ, പാന്റോൺ ഫ്ലൂയിഡിറ്റി എന്നീ കളർ ഓപ്ഷനുകളിലാണ് ജി57 പവർ 5ജി ലഭ്യമാകുക.

സ്‌നാപ്ഡ്രാഗൺ 6s ജെൻ 4 ചിപ്സെറ്റുള്ള ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായിട്ടാണ് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. 3 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന വലിയ, 7000mAh ബാറ്ററിയാണ് മോട്ടോ ജി57 പവർ 5ജിയുടെ മറ്റൊരു മുഖ്യ ആകർഷണം.

മോട്ടറോളയുടെ പുതിയ 5G  ഫോൺ വിലയും കൂടി, ആശ്വാസമായി ഡിസ്കൗണ്ട്

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ (2.4GHz+4x A78 1.8GHz ക്രയോ സിപിയുകളിൽ) സ്നാപ്ഡ്രാഗൺ 6s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ ജിപിയു, 8GB LPDDR4x റാം, 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവ ഇതോടൊപ്പം നൽകിയിരിക്കുന്നു.

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) FHD+ LCD സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 ൽ പ്രവർത്തിപ്പിക്കുന്ന ആദ്യ മോട്ടോറോള ഫോണാണിത്, ആൻഡ്രോയിഡ് 17-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാമെന്നും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP 118° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, ഫ്ലിക്കർ ഡിറ്റക്ടർ, 1080p വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും 1080p വരെ വീഡിയോ റെക്കോർഡിംഗ് സഹിതം മോട്ടോ ജി57 പവർ 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു.

മോട്ടറോളയുടെ പുതിയ 5G  ഫോൺ വിലയും കൂടി, ആശ്വാസമായി ഡിസ്കൗണ്ട്

30W ടർബോപവർ ഫാസ്റ്റ് ചാർജിങ് സഹിതം 7000mAh ബാറ്ററി, IP64 റേറ്റിങ്, MIL-STD 810H സർട്ടിഫിക്കേഷൻ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Moto G57 Power 5G is now listed on the official website at a higher price than the launch price. However, it is available on Flipkart at the launch price. At the time of launch in India, the single 8GB + 128GB model of the Moto G57 Power 5G was priced at Rs 14,999. Purchases made using Axis Bank Flipkart debit cards will be eligible for a cashback of Rs 750.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X