Home
Mobile

അ‌യർലൻഡിൽ നിന്ന് ഇന്ത്യയിലേക്ക്! മോട്ടോ G57 പവർ 5G നവംബർ 24ന് ലോഞ്ച് ചെയ്യും

മോട്ടറോള ജി സീരീസിലേക്ക് ഒരു പുതിയ അ‌ംഗം കൂടി എത്തുന്നു, ഇതിനകം ആഗോള തലത്തിൽ അ‌വതരിപ്പിക്കപ്പെട്ട മോട്ടോ ജി57 പവർ 5ജി (moto g57 Power 5G) ആണ് ഇന്ത്യൻ​ ലോഞ്ച് ഉറപ്പിച്ചിരിക്കുന്നത്. നവംബർ 24ന് ഉച്ചയ്ക്ക് 12ന് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഫ്ലിപ്പ്കാർട്ടിലെ മോട്ടോ ജി57 പവർ 5ജിയുടെ ​മൈക്രോ​സൈറ്റ് വ്യക്തമാക്കുന്നു. ഇതിനകം അ‌യർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. മോട്ടോ ജി57 പവർ 5ജിയുടെ പ്രധാന പ്രത്യേകതയായി കമ്പനി എടുത്തുപറയുന്നത് സ്‌നാപ്ഡ്രാഗൺ 6s Gen 4 ചിപ്സെറ്റ് കരുത്താണ്.

ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 6s ജെൻ 4 പ്രോസസറിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുന്ന ആദ്യ സ്മാർട്ട്ഫോൺ ആയിരിക്കും മോട്ടോ ജി57 പവർ എന്ന് മോട്ടറോള വിശദീകരിക്കുന്നു. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട മോഡൽ ആയതിനാൽ വരാൻ പോകുന്ന ഈ മോട്ടറോള ഫോണിന്റെ ഫീച്ചറുകൾ എന്തൊക്കെയായിരിക്കും എന്ന ചിത്രം ലഭ്യമാണ്.

അ‌യർലൻഡിൽ നിന്ന് ഇന്ത്യയിലേക്ക്! മോട്ടോ G57 പവർ 5G നവംബർ 24ന് എത്തും

കൂടാതെ ഫ്ലിപ്പ്കാർട്ടിലെയും മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റിലെയും മോട്ടോ ജി57 പവർ 5ജി ​മൈക്രോ ​സൈറ്റുകളും ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തുന്നുണ്ട്. പാന്റോൺ റെഗറ്റ, പാന്റോൺ-കോർസെയർ, പാന്റോൺ ഫ്ലൂയിഡിറ്റി എന്നീ കളർ ഓപ്ഷനുകളിലാണ് ഈ മോട്ടറോള ഫോൺ ഇന്ത്യയിലെത്തുക.

മോട്ടോ ജി57 പവർ 5ജിയുടെ പ്രധാന ഫീച്ചറുകൾ

ഒക്ട കോർ (2.4GHz+4x A55 at 1.8GHz ക്രയോ സിപിയുകൾ) സ്നാപ്ഡ്രാഗൺ 6s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.72-ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്.

അ‌യർലൻഡിൽ നിന്ന് ഇന്ത്യയിലേക്ക്! മോട്ടോ G57 പവർ 5G നവംബർ 24ന് എത്തും

1050 nits വരെ പീക്ക് ബ്രൈറ്റ്നസ് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ സഹിതമാണ് മോട്ടോ ജി57 പവർ 5ജിയുടെ ഡിസ്പ്ലേ എത്തുക. അഡ്രിനോ ജിപിയു, 8GB LPDDR4x റാം, 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ടാകും.

ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ- വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയായിരിക്കും മോട്ടോ ജി57 പവർ 5ജിയുടെ പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP64 റേറ്റിങ്സ്, MIL-STD 810H സർട്ടിഫിക്കേഷൻ തുടങ്ങിയ ഫീച്ചറുകളും ​ഈ മോട്ടറോള ഫോൺ വാഗ്ദാനം ചെയ്യും.

അ‌യർലൻഡിൽ നിന്ന് ഇന്ത്യയിലേക്ക്! മോട്ടോ G57 പവർ 5G നവംബർ 24ന് എത്തും

ഡ്യുവൽ സിം (1 നാനോ സിം + 1 eSIM), 5G, 4G VoLTE, Wi-Fi 6 802.11 ac, ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-C, NFC, 30W ടർബോ ചാർജിംഗുള്ള 7000mAh ബാറ്ററി എന്നീ ഫീച്ചറുകളും മോട്ടോ ജി57 പവർ 5ജിയിൽ ഉണ്ടാകും. ലോഞ്ചിന് ശേഷം ഫ്ലിപ്കാർട്ട്, മോട്ടോറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും. വില നിലവിൽ വ്യക്തമല്ല.

More from GizBot

Best Mobiles in India

English summary
The Moto G57 Power 5G will be launched in India on November 24. Motorola says that it will be the first smartphone to be launched in India with the latest Snapdragon 6s Gen 4 processor. The G57 Power 5G has already been launched globally. This Motorola phone will come to India in Pantone Regatta, Pantone-Corsair, and Pantone Fluidity color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X