7000mAh ബാറ്ററിയുള്ള ബജറ്റ് 5G ഫോൺ: ഇന്നത്തെ താരം ഇവനാണ്! മോട്ടോ G57 പവർ 5G വിൽപ്പന തുടങ്ങി
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇന്നത്തെ ദിവസം (ഡിസംബർ 3) മോട്ടറോള ജി57 പവർ 5ജി (MOTOROLA g57 power 5G) എന്ന സ്മാർട്ട്ഫോണിന്റേത് കൂടി ആണ്. കാരണം, കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യപ്പെട്ട ഈ സ്മാർട്ട്ഫോൺ ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. 7000mAh എന്ന വലിയ ബാറ്ററി ശേഷിയുമായി എത്തിയിരിക്കുന്ന ഈ 5ജി ഫോൺ ഉപയോക്താക്കൾക്ക് 13000 രൂപയിൽ താഴെ വിലയിൽ വാങ്ങാം എന്നതാണ് ശ്രദ്ധേയം. ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ ഈ ഫോൺ വാങ്ങാനാകും.
മോട്ടോ g57 പവർ 5ജിയുടെ സിംഗിൾ 8GB + 128GB മോഡലിന് 14,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾ ഉള്ളതിനാൽ പരിമിത കാലത്തേക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി SBI, Axis ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് 1,000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്.

ബാങ്ക് ഡിസ്കൗണ്ട് താൽപര്യമില്ലെങ്കിൽ 1,000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഉണ്ട്. ഇത് കൂടാതെ പ്രത്യേക ലോഞ്ച് ഓഫർ ഡിസ്കൗണ്ടായി പരിമിത കാലത്തേക്ക് 1000 രൂപ ഡിസ്കൗണ്ടും ഉണ്ട്. ഈ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ തുടക്കത്തിൽ 12999 രൂപ വിലയിൽ ഈ 5ജി ഫോൺ സ്വന്തമാക്കാൻ സാധിക്കും.
ഡിസ്കൗണ്ടിന് പുറമേ 3 & 6 മാസ കാലാവധിയിൽ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. പാന്റോൺ റെഗറ്റ, പാന്റോൺ-കോർസെയർ, പാന്റോൺ ഫ്ലൂയിഡിറ്റി എന്നീ കളർ ഓപ്ഷനുകളിലാണ് ജി57 പവർ 5ജി ലഭ്യമാകുക. 166.23 x 76,50 x 8.60 mm വലിപ്പവും 210 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ (2.4GHz+4x A78 1.8GHz ക്രയോ സിപിയുകളിൽ) സ്നാപ്ഡ്രാഗൺ 6s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 3 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന 7000mAh ബാറ്ററിയാണ് മറ്റൊരു പ്രധാന ആകർഷണം. ഇത് 30W ടർബോപവർ ഫാസ്റ്റ് ചാർജിങ് സഹിതം എത്തുന്നു
1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP 118° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, ഫ്ലിക്കർ ഡിറ്റക്ടർ, 1080p വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതം എത്തുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും 1080p വരെ വീഡിയോ റെക്കോർഡിംഗ് സഹിതം മോട്ടോ ജി57 പവർ 5ജി വാഗ്ദാനം ചെയ്യുന്നു.
ഡിസ്പ്ലേയുടെ കാര്യമെടുത്താൽ, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) FHD+ LCD സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിൽ ഉണ്ട്. അഡ്രിനോ ജിപിയു, 8GB LPDDR4x റാം, 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവ സഹിതമാണ് ഈ മോട്ടറോള ഫോൺ എത്തിയിട്ടുള്ളത്.

3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, IP64 റേറ്റിങ്, MIL-STD 810H സർട്ടിഫിക്കേഷൻ, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 ഉള്ള ആദ്യ മോട്ടോറോള ഫോണാണിത്, ഇത് ആൻഡ്രോയിഡ് 17-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








